ബെംഗളൂരു നിവാസികൾ പെട്ടു; ഗതാഗത കുരുക്ക് കുറക്കാൻ കണ്‍ജെഷൻ ചാർജ് വരുന്നു?
ഇന്ത്യൻ നഗരങ്ങളെ സംബന്ധിച്ച് ഗതാഗത കുരുക്കെന്നത് ഒരു സ്ഥിരം സംഭവമാണ്. കുരുക്കഴിക്കാൻ എത്രയൊക്കെ നടപടികൾ സ്വീകരിച്ചാലും വലിയ മാറ്റങ്ങൾ ഉണ്ടാകാറില്ല. എന്തായാലും പ്രശ്നം പരിഹരിക്കാൻ ഇനി മുതൽ കർശന നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് നയരൂപീകർത്താക്കൾ. തിരക്ക് നിയന്ത്രിക്കാനുള്ള ഫീസുകളും കർശനമായ പാർക്കിംഗുമാണ് സാധ്യമായ പോംവഴിയായി കാണുന്നത്.
ട്രാഫിക് കുരുക്ക് ഒരു അസൗകര്യം മാത്രമല്ല, വലിയ സാമ്പത്തിക നഷ്ടങ്ങൾക്കും കാരണമാകുന്നുണ്ട്. ഡൽഹി, മുംബൈ, ബംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിലെ ട്രാഫിക് ജാമുകൾ പ്രതിവർഷം ഏകദേശം 22 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നുവെന്നാണ് ഊബർ, ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് എന്നിവയുടെ കണക്കുകൾ പറയുന്നത്. കണ്‍ജെഷൻ ചാർജുകളുടെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്നാണ് ചൂണ്ടിക്കാട്ടുപ്പെടുന്നത്.

ഈ ചാർജുകൾ ഗതാഗത പ്രശ്നം കുറയ്ക്കാൻ സഹായിക്കണമെങ്കിൽ വിശ്വസനീയമായ പൊതുഗതാഗതവും ഫലപ്രദമായ നിയമനിർവ്വഹണവും അനിവാര്യമാണെന്നുമുളള മുന്നറിയിപ്പുകളും ഉണ്ട്. കേവലം വരുമാനം വർദ്ധിപ്പിക്കുന്നതിന് പകരം ട്രാഫിക് പ്രശ്നങ്ങൾക്ക് പരിഹാരമാകാൻ ഈ നയത്തിന് കഴിയണം.
ഈ സാഹചര്യത്തിലാണ് കർണാടകയുടെ അഞ്ചാം സംസ്ഥാന ധനകാര്യ കമ്മീഷൻ ബംഗളൂരുവിൽ കൺജഷൻ ചാർജ് ശുപാർശ ചെയ്തത്. നഗരത്തിലെ വിട്ടുമാറാത്ത ട്രാഫിക് പ്രശ്നം പരിഹരിക്കുന്നതിനാണ് ഈ നിർദ്ദേശം. ലണ്ടനിലെ കൺജഷൻ പ്രൈസിംഗ് മാതൃകയ്ക്ക് സമാനമായ ഒരു സംവിധാനമാണ് അവർ മുന്നോട്ട് വെക്കുന്നത്. നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളായ ഔട്ടർ റിംഗ് റോഡ് ഉൾപ്പെടെയുള്ള പ്രധാന റോഡ് വഴികളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിൽ നിന്ന് ഫീസ് ഈടാക്കാൻ സാധ്യതയുണ്ട്.
ഫാസ്റ്റാഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ നിരക്ക് സ്വയമേവ ശേഖരിക്കാനാണ് സാധ്യത. ഇത് അധികാരികൾക്ക് വാഹനങ്ങളെ ഇലക്ട്രോണിക് ആയി നിരീക്ഷിക്കാൻ അവസരം നൽകും. കൈകൊണ്ട് ടോൾ പിരിക്കുന്നത് ഒഴിവാക്കാനും ഇതുവഴി സാധിക്കും.
ലണ്ടൻ 2003-ൽ കൺജഷൻ ചാർജ് സംവിധാനം നടപ്പിലാക്കിയിരുന്നു. നഗരമധ്യത്തിലെ ഒരു നിശ്ചിത മേഖലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളെ നിരീക്ഷിക്കാൻ ഇലക്ട്രോണിക് ക്യാമറകളാണ് ഉപയോഗിച്ചത്. ഈ മേഖലയിൽ വാഹനമോടിക്കുന്നവർ ദിവസേന ഫീസ് നൽകണം. ഇത് ട്രാഫിക് കുറയ്ക്കാനും യാത്രക്കാരെ പൊതുഗതാഗതം, സൈക്ലിംഗ്, കാൽനട യാത്ര എന്നിവയിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കാനും സഹായിച്ചു.
ബംഗളൂരുവിലും സമാനമായ സമീപനം സ്വീകരിക്കുന്നത് സ്വകാര്യ വാഹനങ്ങളുടെ അമിത ഉപയോഗം കുറയ്ക്കുമെന്ന് കർണാടക കമ്മീഷൻ വിശ്വസിക്കുന്നു. ഇതിലൂടെ ലഭിക്കുന്ന ഫണ്ടുകൾ ഗ്രേറ്റർ ബംഗളൂരു അതോറിറ്റിക്ക് കീഴിലുള്ള അഞ്ച് നഗര കോർപ്പറേഷനുകളിലെ അർബൻ ഇൻഫ്രാസ്ട്രക്ചറിൽ നിക്ഷേപിക്കാനും കഴിയും.
എന്നാൽ, ബംഗളൂരുവിലെ ട്രാഫിക് പ്രശ്നങ്ങൾ കുറച്ച് തിരക്കേറിയ റോഡുകളിൽ ഒതുങ്ങുന്നില്ലെന്ന് നഗരാസൂത്രകർ മുന്നറിയിപ്പ് നൽകുന്നത്. ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കുന്നതിലെ ദീർഘകാലമായുള്ള പോരായ്മകൾ, മോശം ലെയിൻ അച്ചടക്കം, വാഹന ഉടമസ്ഥതയിലുണ്ടായ അതിവേഗ വർദ്ധന എന്നിവ അവർ ചൂണ്ടിക്കാട്ടുന്നു.
ആയിരക്കണക്കിന് പുതിയ വാഹനങ്ങളാണ് ഓരോ ദിവസവും നഗരത്തിലെ റോഡുകളിലേക്ക് എത്തുന്നത്. ഡ്രൈവർ ലൈസൻസിംഗിന്റെയും വാഹന പരിശോധനയുടെയും മേൽനോട്ടം പലപ്പോഴും അപര്യാപ്തമാണെന്നും വിമർശിക്കപ്പെടുന്നുണ്ട്. റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലെ (ആർടിഒകൾ) വ്യവസ്ഥാപിതമായ പ്രശ്നങ്ങളും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അഴിമതി ആരോപണങ്ങളും ഡ്രൈവിംഗ് ലൈസൻസുകളും വാഹന ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതിലെ ആശങ്കകളും ഇതിൽപ്പെടുന്നു.
റോഡ് പണികൾ, നഗരപ്രാന്തങ്ങളുടെ അതിവേഗ വികസനം എന്നിവയും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. റോഡുകളിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന തടസ്സങ്ങളാണ് ഇതിന് കാരണം.
ബെംഗളൂരു നഗരത്തിൽ ഏകദേശം 1.5 കോടി താമസക്കാരും 1.3 കോടിയിലധികം രജിസ്റ്റർ ചെയ്ത വാഹനങ്ങളുമുണ്ട്. എന്നാൽ, ഇവയെ ഉൾക്കൊള്ളാൻ ഏകദേശം 13,000 കിലോമീറ്റർ റോഡ് ശൃംഖല മാത്രമേയുള്ളൂ. ഈ അസന്തുലിതാവസ്ഥ കാരണം, അപകടങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ, സിഗ്നൽ തകരാറുകൾ പോലുള്ള ചെറിയ തടസ്സങ്ങൾ പോലും വലിയ ട്രാഫിക് ക്യൂവുകൾക്ക് കാരണമാകാറുണ്ട്.
കൺജഷൻ ചാർജുകൾക്ക് മാത്രം പ്രശ്നം പരിഹരിക്കാനാകില്ലെന്ന് ഗതാഗത വിദഗ്ധർ ഊന്നിപ്പറയുന്നു. കൂടുതൽ വിശ്വസനീയമായ ബസ് സർവീസുകൾ, വിപുലീകരിച്ച സബർബൻ റെയിൽ ശൃംഖലകൾ, അതിവേഗ മെട്രോ കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടെയുള്ള ശക്തമായ പൊതുഗതാഗത സംവിധാനങ്ങൾ നയങ്ങൾക്ക് പിന്തുണ നൽകണം.കർശനമായ പാർക്കിംഗ് നിയമങ്ങൾ, സ്ഥിരതയാർന്ന ട്രാഫിക് നിയമ നിർവ്വഹണം, മികച്ച റോഡ് ആസൂത്രണം എന്നിവയും അനിവാര്യമാണ്. ഈ മെച്ചപ്പെടുത്തലുകളില്ലാതെ, ബംഗളൂരുവിലെ കൺജഷൻ ചാർജ് ട്രാഫിക് പ്രശ്നങ്ങൾക്ക് യഥാർത്ഥ പരിഹാരമാകുന്നതിന് പകരം വരുമാന മാർഗ്ഗം മാത്രമായി മാറുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
-
ദോശയ്ക്കു പകരം സാന്റ്വിച്ച്; മെനു വെട്ടിക്കുറച്ചു: 'വര്‍ക്ക് ഫ്രം ഹോംടൗണ്‍' വേണമെന്ന് ഐടി ജീവനക്കാര്‍ -
ബെംഗളൂരു മെട്രോ ഉയരങ്ങളിലേക്ക്; പിങ്ക് ലൈനിലെ എലിവേറ്റഡ് പാത തുറക്കുന്നു: നാലാമത്തെ ട്രെയിനുമെത്തി -
ബെംഗളുരുകാർക്ക് അടുത്ത പണി; ഹോട്ടലുകൾ ബില്ലിനൊപ്പം 'ഗ്യാസ് ക്രൈസിസ് ചാർജും' നൽകണം -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
ബെംഗളൂരുവില്‍ 24 ലക്ഷത്തിന്റെ സ്വര്‍ണം ബാങ്ക് ലോക്കറില്‍നിന്ന് കാണാതായി; പരാതിയുമായി ഡോക്ടര്‍: സംഭവം ഇങ്ങനെ -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ്












Click it and Unblock the Notifications