ബെംഗളൂരു റിസോര്‍ട്ട് നാടകം; ഇത്തവണ ഒഡീഷ കോണ്‍ഗ്രസ് എംഎല്‍എമാര്‍, ചാക്കിടാന്‍ ബിജെപി
ബെംഗളൂരു: റിസോര്‍ട്ട് രാഷ്ട്രീയത്തിന് പലതവണ സാക്ഷിയായ ബെംഗളൂരുവില്‍ വീണ്ടും റിസോര്‍ട്ട് നാടകം. ഒഡീഷയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരെ ബെംഗളൂരുവിലെ റിസോര്‍ട്ടിലേക്ക് മാറ്റി. ഒഡീഷ കോണ്‍ഗ്രസ് അധ്യക്ഷന്റെ അഭ്യര്‍ഥന മാനിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ആണ് സൗകര്യം ഒരുക്കിയത് എന്നാണ് വാര്‍ത്തകള്‍.
രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് ഒഡീഷയില്‍. എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി ചാക്കിടാന്‍ സാധ്യതയുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇവരെ ബെംഗളൂരുവിലേക്ക് മാറ്റിയത്. മാര്‍ച്ച് 12ന് എത്തിയ ഇവര്‍ നാളെ കഴിഞ്ഞേ ഒഡീഷയിലേക്ക് മടങ്ങൂ. മാര്‍ച്ച് 16നാണ് ഒഡീഷയില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ്.

എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും അവരുടെ കുടുംബാംഗങ്ങളുമാണ് ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ താമസിക്കുന്നത്. ബിഡാഡിയിലെ സ്വകാര്യ റിസോര്ട്ടിലാണത്രെ ഇവര്‍. രാജന് എക്ക, അശോക് ദാസ്, അപ്പല കുമാര്‍ സ്വാമി, മങ്കു കില്ലോ, പവിത്ര സൗന്ത, നിലമാധവ് ഹിക്ക, പ്രഫുല്ല പ്രധാന്, സത്യജിത് ഗോമോംഗോ എന്നീ എംഎല്‍എമാരാണ് ബെംഗളൂരുവിലെത്തിയത്.
ഒഡീഷ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭക്ത ചരന് ദാസും കോണ്‍ഗ്രസ് എംഎല്‍എമാരും ശിവകുമാറിനെയും കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളെയും കണ്ടു. എന്നാല്‍ താന്‍ അവരെ കൊണ്ടുവന്നതല്ലെന്നും അവര്‍ സ്വയം ബെംഗളൂരുവിലേക്ക് വന്നതാണെന്നും ശിവകുമാര്‍ വിശദീകരിച്ചു. അവര്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കുകയാണ് ചെയ്തത് എന്ന് ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി ആവശ്യപ്പെടുന്നത് ചെയ്തു കൊടുക്കും. ഇക്കാര്യം പുതിയതല്ല. ബെംഗളൂരുവില്‍ വരാനും താമസിക്കാനും താല്‍പ്പര്യമുള്ളവര്‍ക്ക് സുരക്ഷിത ഇടം ഒരുക്കുന്നത് തങ്ങളുടെ കടമയാണ് എന്നും ശിവകുമാര്‍ പറഞ്ഞു. നേരത്തെ മഹാരാഷ്ട്രയിലും ഗുജറാത്തിലും നടന്ന സമാനമായ സംഭവങ്ങള്‍ അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു.
ഒഡീഷയിലെ രാജ്യസഭാ തിരഞ്ഞെടുപ്പ്
147 അംഗ നിയമസഭയാണ് ഒഡീഷയിലേത്. 79 സീറ്റുള്ള ബിജെപിയാണ് ഭരിക്കുന്നത്. രണ്ടര പതിറ്റാണ്ടോളം ഭരണം നടത്തിയ ബിജെഡി ഇപ്പോള്‍ പ്രതിപക്ഷത്താണ്. ഇവര്‍ക്ക് 51 സീറ്റുണ്ട്. കോണ്‍ഗ്രസിന് 14 സീറ്റും മറ്റുള്ളവര്‍ക്ക് മൂന്നു സീറ്റുകളും. നാല് രാജ്യസഭാ സീറ്റുകളിലേക്കാണ് ഒഡീഷയില്‍ ഒഴിവ് വന്നിട്ടുള്ളത്. ഒരാളെ ജയിപ്പിക്കാന്‍ 30 വോട്ടുകളാണ് ആവശ്യം.
അഞ്ച് സ്ഥാനാര്‍ഥികള്‍ മല്‍സര രംഗത്തുണ്ട്. ബിജെപിക്ക് രണ്ട് സീറ്റ് ഉറപ്പാണ്. ബിജെഡിക്ക് ഒരു സീറ്റും. ബാക്കി ഒരു സീറ്റില്‍ ആര് ജയിക്കണം എങ്കിലും കോണ്‍ഗ്രസിന്റെ പിന്തുണ അനിവാര്യമാണ്. ഇവിടെയാണ് ചാക്കിടല്‍ സാധ്യത. ബിജെഡിയുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. എന്നാല്‍ ബിജെപി തങ്ങളുടെ എംഎല്‍എമാരെ ബന്ധപ്പെടുന്നു എന്ന വിവരം കിട്ടിയതോടെയാണ് കോണ്‍ഗ്രസ് റിസോര്‍ട്ട് രാഷ്ട്രീയവുമായി ബെംഗളൂരുവിലെത്തിയത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?












Click it and Unblock the Notifications