Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരിൽ 3ബിഎച്ച്കെയ്ക്ക് 1.1 ലക്ഷം രൂപ വാടക; കണ്ണുതള്ളി സോഷ്യൽ മീഡിയ, കമന്റുകളുടെ പൂരം

ബെംഗളൂരുവിലെ വീട്ടുവാടക നിരക്കുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. നഗരത്തിലെ പ്രധാന പ്രദേശങ്ങളിലൊന്നിൽ ഒരു 3ബിഎച്ച്കെ ഫ്ലാറ്റിന് മാസം 1.1 ലക്ഷം വാടക ആവശ്യപ്പെട്ടിരിക്കുന്ന പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. "ഇത് വാടകയോ, ഇഎംഐയോ എന്ന ചോദ്യമാണ് പോസ്റ്റിന് താഴെ പലരും ഉയർത്തുന്നത്.

"ബംഗളൂരുവിൽ 3ബിഎച്ച്കെ 1.1 ലക്ഷത്തിന് വാടകയ്‌ക്കോ? ഒരാളുടെ മാസ ശമ്പളത്തിന് തുല്യമായ വാടക!" എന്ന കുറിപ്പോടെയായിരുന്നു എക്സ് പ്ലാറ്റ്‌ഫോമിൽ ഒരു ഉപയോക്താവ് പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റ് വളരെ വേഗത്തിൽ വൈറലായി. നിരവധി ആളുകളാണ് ഇതിന് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്.

rent2-17

ഡോംലൂർ, ഇന്ദിരാനഗർ, എംബസി ഗോൾഫ് ലിങ്ക്സ് ബിസിനസ് പാർക്ക് എന്നിവയ്ക്കടുത്തുള്ള ഒരു സെമി ഫർണിഷ്ഡ് 3BHK ഫ്ലാറ്റിന്റെ വിവരങ്ങളാണ് പോസ്റ്റിൽ ഉണ്ടായിരുന്നത്. ഏകദേശം 1800 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ഈ ഫ്ലാറ്റിൽ സ്വകാര്യ ടെറസ്, ബാൽക്കണി, പൂജാമുറി, മോഡുലാർ കിച്ചൻ, മരത്തടി പാകിയ ലിവിംഗ് ഏരിയ എന്നിവയുണ്ട്. ഇതിന് പുറമെ, സ്വിമ്മിങ് പൂൾ, ജിം, ടെന്നീസ് കോർട്ട്, സ്ക്വാഷ് കോർട്ട്, സ്കേറ്റിംഗ് റിങ്ക്, കമ്മ്യൂണിറ്റി ഹാൾ, പൂന്തോട്ടങ്ങൾ തുടങ്ങി നിരവധി പ്രീമിയം സൗകര്യങ്ങളും കോംപ്ലക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ഫ്ലാറ്റിന്റെ സൗകര്യങ്ങളേക്കാൾ കൂടുതൽ ആളുകളെ ഞെട്ടിച്ചത് വാടക നിരക്കായിരുന്നു. പ്രതിമാസം 1.1 ലക്ഷം വാടകയ്‌ക്കൊപ്പം 6,000 മെയിന്റനൻസ് ചാർജും 4 ലക്ഷം സെക്യൂരിറ്റി ഡെപ്പോസിറ്റും ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റ് വൈറലായതോടെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. "ഇത് പകൽക്കൊള്ളയാണ്. ഇത്രയും വാടക കൊടുക്കുന്നവർ ധനികരല്ല വിഡ്ഢികളാണ്," എന്നാണ് ഒരാളുടെ പ്രതികരണം.

ഫ്ലാറ്റിന്റെ നിലവാരത്തെയും വിമർശിച്ചുകൊണ്ടുള്ളതായിരുന്നു മറ്റൊരു കമന്റ്. "ഇത് വളരെ പഴക്കമുള്ള കെട്ടിടമാണ്. ഫ്ലാറ്റുകൾ പരസ്പരം വളരെ അടുത്താണ്. പുറത്തുനിന്ന് നോക്കുമ്പോൾ ഒരു ചേരി പോലെയാണ് തോന്നുക," എന്നായിരുന്നു കമന്റ്.

മുംബൈയിലെ വാടകയുമായി താരതമ്യം ചെയ്തും ചിലർ രംഗത്തെത്തി. "മുംബൈയിൽ ചില ഫ്ലാറ്റുകൾക്ക് പ്രതിമാസം നാല് ലക്ഷം രൂപ വരെ വാടകയുണ്ട്. അത് പലരുടെയും വാർഷിക ശമ്പളത്തിന് തുല്യമാണ്," എന്നാണ് മറ്റൊരു ഉപയോക്താവിന്റെ പ്രതികരണം. അതേസമയം, ഫ്ലാറ്റ് കോംപ്ലക്‌സിനെക്കുറിച്ച് പരിചയമുള്ളതായി അവകാശപ്പെട്ട ഒരാൾ ഉടമസ്ഥരെ രൂക്ഷമായി വിമർശിച്ചു. "ഈ ഫ്ലാറ്റ് എന്റെ ഫ്ലാറ്റിന് അടുത്താണ്. ഉടമകൾ വളരെ മോശമായി പെരുമാറുന്നവരാണ്. 20 വർഷം പഴക്കമുള്ള കെട്ടിടത്തിൽ പുറംഭാഗങ്ങളിൽ വിള്ളലുകൾ പോലും കാണാം. ഒരിക്കലും ശുപാർശ ചെയ്യില്ല," എന്നാണ് കമന്റ്.

ഇത്തരം വാടകയുള്ള ഫ്ലാറ്റുകൾ കൂട്ടമായാണ് ആളുകൾ എടുക്കാറുള്ളത്. വാടക പങ്കുവെച്ച് എടുക്കാൻ ഇത് സഹായിക്കും. "ബംഗളൂരുവിലെ വാടക നിരക്കുകൾ ഇപ്പോൾ അസംബന്ധമായി മാറിയിരിക്കുന്നു. മൂന്ന് മുതൽ നാല് പേർ വരെ ചേർന്നാണ് ഇത്തരം ഫ്ലാറ്റുകൾ വാടകയ്ക്ക് എടുക്കുന്നത്. അതുകൊണ്ടാണ് ഇത്തരം നിരക്കുകളും നിലനിൽക്കുന്നത്," എന്നാണ് മറ്റൊരു കമന്റ്.

ഐടി മേഖലയിലെ തൊഴിലവസര വർധനയും നഗരത്തിലേക്കുള്ള വലിയ കുടിയേറ്റവും കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബെംഗളൂരുവിലെ വാടക നിരക്കുകൾ കുത്തനെ ഉയരുകയാണ്. പ്രത്യേകിച്ച് ഐടി ഹബ്ബുകൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ ചെറിയ ഫ്ലാറ്റുകൾക്കുപോലും വലിയ വാടകയാണ് ഈടാക്കുന്നത്. ഈ വൈറൽ പോസ്റ്റോടെ ബെംഗളൂരുവിലെ ഉയർന്ന വാടകയും ജീവിതച്ചെലവും വീണ്ടും ചർച്ചയാകുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+