ബുര്‍ഖയിട്ട ബൈക്ക് തട്ടിപ്പ്: ഒടുവില്‍ പോലീസ് പിടിയിലായി, 36 കാരിയുടെ വെളിപ്പെടുത്തല്‍...
Recommended Video

ബെംഗളൂരു: പെട്ടെന്ന് ഒരു പെണ്ണ് കുഴഞ്ഞു വീണാല്‍, നിങ്ങളോട് ഒരു ഗ്ലാസ് വെള്ളം കിട്ടുമോ എന്നു ചോദിച്ചാല്‍...തീര്‍ച്ചയായും ആ സ്ത്രീയെ സഹായിക്കാന്‍ നിങ്ങളോടും...ഗ്ലാസ് വെള്ളവുമായി തിരിച്ചു വരുമ്പോഴേക്കും..നിങ്ങളുടെ ബൈക്ക് അല്ലെങ്കില്‍ സ്കൂട്ടര്‍ നഷ്ടപ്പെട്ടിട്ടുണ്ടാകും. ഇതാണ് മോഷണക്കേസില്‍ ബെംഗളൂരുവില്‍ നിന്ന് അറസ്റ്റിലായ രോഹിണി പ്രശാന്തിന്റെ തട്ടിപ്പ് രീതി.
രണ്ട് സ്കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് ഇവര്‍ പോലീസ് പിടിയിലായത്. ഫ്രേസര്‍ ടൗണിലെയും ബാനസവാഡിയിലെയും സ്കൂട്ടര്‍ ഷോറൂമുകളാണ് ഇത്തരം തട്ടിപ്പിന് അടുത്തകാലത്ത് വേദിയായത്. പുലകേശിനഗര്‍ പോലീസാണ് ഇവര്‍ മോഷ്ടിച്ച രണ്ട് യമഹ ഫാസിനോ ബൈക്കുകളും പോലീസ് കണ്ടെത്തിയിരുന്നു. രാമമൂര്‍ത്തി നഗര്‍ സ്വദേശിയാണ് 36കാരിയായ രോഹിണി പ്രശാന്ത്. ബുര്‍ഖ ധരിച്ചുകൊണ്ട് രണ്ടു ഷോറൂമുകളിലുമെത്തിയാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിയുമ്പോള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് സൂചന. തളര്‍ന്നു കിടക്കുന്ന അമ്മയെ ചികിത്സിക്കാന്‍ പണമില്ലാത്തതുകൊണ്ടാണ് തട്ടിപ്പിനിറങ്ങിയെന്നാണ് പോലീസ് പിടിയിലായ രോഹിണി നല്കിയ മൊഴി.

ഷോറൂമിലെത്തി സെയില്‍സ് മാനോട് ബൈക്കിന്റെ ഫീച്ചറുകളെക്കുറിച്ച് സംസാരിക്കുന്നതിനിടെ തളര്‍ന്നുവീഴുകയാണ് ചെയ്യുക. വെള്ളം ആവശ്യപ്പെടുന്ന ഇവര്‍ സെയില്‍സ് മാന്‍ വെള്ളമെടുക്കാനായി പോകുന്ന തക്കത്തിന് ബൈക്കും മോഷ്ടിച്ച് കടന്നു കളയുന്നതാണ് ഇവരുടെ മോഷണ രീതി. അമ്മയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനുള്ള ബുദ്ധിമുട്ട് കാരണമാണ് ഇത്തരത്തിലൊരു മാര്‍ഗ്ഗം സ്വീകരിച്ചതെന്നാണ് പോലീസിനെ ഉദ്ധരിച്ച് ബാഗ്ലൂര് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
-
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട്












Click it and Unblock the Notifications