കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുര്‍ഖയിട്ട ബൈക്ക് തട്ടിപ്പ്: ഒടുവില്‍ പോലീസ് പിടിയിലായി, 36 കാരിയുടെ വെളിപ്പെടുത്തല്‍...

Google Oneindia Malayalam News

Recommended Video

cmsvideo
ബുർഖയിട്ട് മോഷണം, ഒടുവിൽ പോലീസ് പിടികൂടി. സംഭവം ഇങ്ങനെ | Oneindia Malayalam

ബെംഗളൂരു: പെട്ടെന്ന് ഒരു പെണ്ണ് കുഴഞ്ഞു വീണാല്‍, നിങ്ങളോട് ഒരു ഗ്ലാസ് വെള്ളം കിട്ടുമോ എന്നു ചോദിച്ചാല്‍...തീര്‍ച്ചയായും ആ സ്ത്രീയെ സഹായിക്കാന്‍ നിങ്ങളോടും...ഗ്ലാസ് വെള്ളവുമായി തിരിച്ചു വരുമ്പോഴേക്കും..നിങ്ങളുടെ ബൈക്ക് അല്ലെങ്കില്‍ സ്‌കൂട്ടര്‍ നഷ്ടപ്പെട്ടിട്ടുണ്ടാകും. ഇതാണ് മോഷണക്കേസില്‍ ബെംഗളൂരുവില്‍ നിന്ന് അറസ്റ്റിലായ രോഹിണി പ്രശാന്തിന്റെ തട്ടിപ്പ് രീതി.

രണ്ട് സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് ഇവര്‍ പോലീസ് പിടിയിലായത്. ഫ്രേസര്‍ ടൗണിലെയും ബാനസവാഡിയിലെയും സ്‌കൂട്ടര്‍ ഷോറൂമുകളാണ് ഇത്തരം തട്ടിപ്പിന് അടുത്തകാലത്ത് വേദിയായത്. പുലകേശിനഗര്‍ പോലീസാണ് ഇവര്‍ മോഷ്ടിച്ച രണ്ട് യമഹ ഫാസിനോ ബൈക്കുകളും പോലീസ് കണ്ടെത്തിയിരുന്നു. രാമമൂര്‍ത്തി നഗര്‍ സ്വദേശിയാണ് 36കാരിയായ രോഹിണി പ്രശാന്ത്. ബുര്‍ഖ ധരിച്ചുകൊണ്ട് രണ്ടു ഷോറൂമുകളിലുമെത്തിയാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിയുമ്പോള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് സൂചന. തളര്‍ന്നു കിടക്കുന്ന അമ്മയെ ചികിത്സിക്കാന്‍ പണമില്ലാത്തതുകൊണ്ടാണ് തട്ടിപ്പിനിറങ്ങിയെന്നാണ് പോലീസ് പിടിയിലായ രോഹിണി നല്‍കിയ മൊഴി.

arrested-08

ഷോറൂമിലെത്തി സെയില്‍സ് മാനോട് ബൈക്കിന്റെ ഫീച്ചറുകളെക്കുറിച്ച് സംസാരിക്കുന്നതിനിടെ തളര്‍ന്നുവീഴുകയാണ് ചെയ്യുക. വെള്ളം ആവശ്യപ്പെടുന്ന ഇവര്‍ സെയില്‍സ് മാന്‍ വെള്ളമെടുക്കാനായി പോകുന്ന തക്കത്തിന് ബൈക്കും മോഷ്ടിച്ച് കടന്നു കളയുന്നതാണ് ഇവരുടെ മോഷണ രീതി. അമ്മയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനുള്ള ബുദ്ധിമുട്ട് കാരണമാണ് ഇത്തരത്തിലൊരു മാര്‍ഗ്ഗം സ്വീകരിച്ചതെന്നാണ് പോലീസിനെ ഉദ്ധരിച്ച് ബാഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
A 36-year-old woman, a resident of Ramamurthy Nagar, was recently arrested for stealing scooters from two showrooms by hoodwinking salespersons. The Pulakeshinagar police have recovered the two Yamaha Fascino stolen from showrooms at Fraser Town and Banaswadi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X