ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈ ഓവർ ഡിസംബറിൽ തുറന്നേക്കും; ഗതാഗതക്കുരിക്ക് ഒഴിയും, വൻ ആശ്വാസം
ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡെക്കർ ഫ്ലൈ ഓവർ ഡിസംബർ അവസാനത്തോടെ തുറന്നേക്കും. 5.5 കിലോമീറ്റർ നീളമുള്ള ഫ്ലൈഓവർ പൂർണ്ണമായും തുറക്കുന്നതോടെ ബിടിഎം ലേഔട്ട്, റാഗിഗുഡ്ഡ, എച്ച്എസ്ആർ ലേഔട്ട്, ഇലക്ട്രോണിക് സിറ്റി എന്നിവിടങ്ങളിലെ യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകും.
എച്ച്എസ്ആർ ലേഔട്ടിനെ ബിടിഎം ലേഔട്ടുമായി ബന്ധിപ്പിക്കുന്നതിനായി സിൽക്ക് ബോർഡ് ജംഗ്ഷന് മുകളിലൂടെ സ്റ്റീൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് നിലവിൽ ബിഎംആർസിഎല്ലിൻ്റെ നേതൃത്വത്തിൽ നടക്കുന്നത്.
പുതുതായി വരുന്ന ഡൗൺ റാംപ് വഴി എച്ച്എസ്ആർ ലേഔട്ടിൽ നിന്നുള്ള വാഹനങ്ങൾക്ക് ബിടിഎം ലേഔട്ടിലേക്കും റാഗി ഗുഡ്ഡയിലേക്കും എലിവേറ്റഡ് റോഡ് ഉപയോഗിച്ച് വേഗത്തിൽ എത്താനാകും. ഇത് യാത്രാ സമയം കുറയ്ക്കും. മാത്രമല്ല ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്കിന് വലിയ തോതിൽ അയവ് വരികയും ചെയ്യും.

നേരത്തെ റാഗിഗുഡ്ഡ-സിൽക്ക് ബോർഡ് ഭാഗത്തേക്ക് ഒരു വശം മാത്രം തുറന്നുകൊടുത്തിരുന്നു. ഈ സമയത്ത് എതിർദിശയിലുള്ള ഭാഗം പൂർത്തിയായിരുന്നില്ല. എച്ച്എസ്ആർ-ബിടിഎം റാംപ് സെപ്റ്റംബറോടെ തുറക്കാനായിരുന്നു ബിഎംആർസിഎൽ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇവിടേക്കുള്ള വാഹനങ്ങൾ അധികമായതിനാൽ നിർമ്മാണം വൈകി. മാത്രമല്ല പദ്ധതിയിലെ മാറ്റങ്ങൾ, സാങ്കേതിക വെല്ലുവിളികൾ എന്നിവയും നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാകാൻ കാരണമായി.
ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള തിരിവിലെ റേഡിയസുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നമാണ് ഡിസൈനിൽ മാറ്റം വരുത്താനുള്ള കാരണം. തുടർന്ന് സുരക്ഷയും സുഗമമായ ക്രമീകരണവും ഉറപ്പാക്കാൻ പ്രീസ്ട്രെസ്ഡ് കോൺക്രീറ്റ് ഗർഡറിന് പകരം 42 മീറ്റർ സ്റ്റീൽ ഗർഡർ ഉപയോഗിക്കാൻ എഞ്ചിനീയർമാർ തീരുമാനിക്കുകയായിരുന്നു. ഈ മാറ്റം ഡിസംബറോടെ പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഫ്ലൈഓവർ പൂർണ്ണമായി പ്രവർത്തനക്ഷമമായാലും സിൽക്ക് ബോർഡ് ജംഗ്ഷന് താഴെയുള്ള ട്രാഫിക് സിഗ്നലുകൾ മിക്കവാറും നീക്കം ചെയ്യില്ല. പ്രധാനപ്പെട്ട പല തിരിവുകളും ഇപ്പോഴും ഈ ജംഗ്ഷൻ വഴിയായതിനാൽ അവ നിയന്ത്രിക്കാൻ സിഗ്നലുകൾ ആവശ്യമാണ്. എന്നിരുന്നാലും, എല്ലാ റാമ്പുകളും തുറക്കുന്നതോടെ മൊത്തത്തിലുള്ള ഗതാഗതക്കുരുക്ക് ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം ഫ്ലൈ ഓവർ തുറന്നാലും
ബൊമ്മനഹള്ളി, എച്ച്എസ്ആർ ലേഔട്ട്, മടിവാള എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ നിലവിലുള്ള റോഡ് വഴി തന്നെ യാത്ര തുടരും. ഫ്ലൈഓവർ ഗതാഗത സമ്മർദ്ദം കുറയ്ക്കുമെങ്കിലും, ജംഗ്ഷന്റെ സങ്കീർണ്ണത കാരണം സിഗ്നൽ രഹിത സംവിധാനം ഉടൻ സാധ്യമായേക്കില്ല.
യെല്ലോ ലൈൻ മെട്രോ സർവീസ് ആരംഭിച്ചതോടെ, സിൽക്ക് ബോർഡ് സ്റ്റേഷന് സമീപം കാൽനടയാത്രക്കാർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യം ഉയരുന്നുണ്ട്. നടപ്പാതകളില്ലാത്തതും ചെളിവെള്ളം നിറഞ്ഞ റോഡുകളും അടഞ്ഞുകിടക്കുന്ന അഴുക്കുചാലുകളും ബിഎംടിസി ബസ് സ്റ്റോപ്പുകളിലേക്ക് എത്തുന്നത് വലിയ പ്രതിസന്ധി തീർക്കുന്നുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
സ്റ്റേഷന്റെ ഔട്ടർ റിങ് റോഡ് ഭാഗത്ത് നടപ്പാതകൾ ഇല്ലാത്തതും മെട്രോയും ബസുകളും മാറിമാറി ഉപയോഗിക്കുന്നവർക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മികച്ച മെട്രോ കണക്റ്റിവിറ്റി ഉണ്ടായിരുന്നിട്ടും, അവസാനഘട്ട യാത്ര സുരക്ഷിതമല്ലെന്നും, സുരക്ഷിതമോ വൃത്തിയുള്ളതോ ആയ നടപ്പാതകളില്ലാതെ തിരക്കേറിയ റോഡുകൾ മുറിച്ചുകടക്കാൻ പലരും നിർബന്ധിതരാകുന്നതായും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
-
ബെംഗളൂരുവിൽ പെയ്ഡ് എഐ പാർക്കിംഗ് സംവിധാനം വരുന്നു; നടപ്പിലാക്കുന്നത് ഇവിടങ്ങളിൽ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും












Click it and Unblock the Notifications