ബെംഗളൂരു രണ്ടാം എയർപോർട്ടെന്ന മോഹം എട്ടായി മടക്കേണ്ടി വരും;2033 വരെ സ്വപ്നത്തിൽ പോലും നടക്കില്ല
2008 ലാണ് കെംപെഗൌഡ ഇൻ്റർനാഷ്ണൽ എയർപോർട്ട് ബെംഗളൂരുവിൽ ആരംഭിക്കുന്നത്. നിലവിൽ രാജ്യത്തെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഇത്. പുതിയ ടെർമിനലുകളും റൺവേകളും വന്നുവെങ്കിലും ഇപ്പോഴുള്ള യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി വിമാനത്താവളത്തിന് ഇല്ല. ഈ സാഹചര്യത്തിലാണ് ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഭാവിയിലെ കണക്റ്റിവിറ്റി ഉറപ്പാക്കാനും രണ്ടാമതൊരു വിമാനത്താവളത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്. കർണാടക സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം, എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ബംഗളൂരുവിന് ചുറ്റുമുള്ള മൂന്ന് സ്ഥലങ്ങളിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. .
സാങ്കേതിക മാനദണ്ഡങ്ങൾ, ഭൂമി ലഭ്യത, പ്രവർത്തനക്ഷമത എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന നടന്നത്. എന്നാൽ എത്രയൊക്കെ പരിശോധന നടന്നാലും 2023 വരെ മറ്റൊരു എയർപോർട്ടിന് ബെംഗളൂരുവിൽ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. കേന്ദ്രസർക്കാരും ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും തമ്മിലുള്ള ഇളവ് ഉടമ്പടിയാണ് രണ്ടാം എയർപോർട്ട് നിർമ്മാണത്തിനുള്ള പ്രധാന തടസം.

ഈ കരാർ പ്രകാരം, കെ.ഐ.എ.യുടെ 150 കിലോമീറ്റർ ചുറ്റളവിൽ 25 വർഷത്തേക്ക് പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കാനാവില്ല. കെ.ഐ.എ. 2008-ൽ തുടങ്ങിയതിനാൽ, ഈ നിബന്ധന 2033 മെയ് വരെ നിലനിൽക്കും. നിലവിലുള്ള എച്ച്എഎൽ എയർപോർട്ടും ജക്കൂർ എയർസ്ട്രിപ്പും ബദലുകളായി ചൂണ്ടിക്കാട്ടാറുണ്ട്. എന്നാൽ ഇളവ് ഉടമ്പടിപ്രകാരം, വാണിജ്യ സിവിൽ പ്രവർത്തനങ്ങൾക്കായി ഈ വിമാനത്താവളങ്ങൾക്ക് നിബന്ധനാ കാലയളവിൽ നവീകരണങ്ങളോ വിപുലീകരണങ്ങളോ നടത്താൻ അനുമതിയില്ല.
തീവ്രശ്രമങ്ങളുമായി കർണാടക
ഏത് വിധേനയും രണ്ടാം എയർപോർട്ട് യാഥാർത്ഥ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് കർണാടക. വിമാനത്താവളത്തിനായി കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (KSIIDC) കൺസൾട്ടൻസി കഴിഞ്ഞ ദിനസം ടെൻഡർ ക്ഷണിച്ചിരുന്നു. 2026 ജനുവരി 12 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. നിബന്ധനാ കാലയളവ് അവസാനിച്ചാൽ കാലതാമസം ഒഴിവാക്കി വേഗത്തിൽ തന്നെ നീങ്ങാൻ ഈ മുന്നൊരുക്കങ്ങൾ സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. യാത്രക്കാരുടെ എണ്ണം, കാർഗോ വർദ്ധനവ്, പ്രാദേശിക വികസനം, മൾട്ടിമോഡൽ കണക്റ്റിവിറ്റി എന്നിവ കൺസൾട്ടൻസി പരിശോധിച്ച് വിലയിരുത്തും. ഇതനുസരിച്ച് മുന്നോട്ടുള്ള തീരുമാനങ്ങൾ കൈക്കൊള്ളും.
നീക്കങ്ങളുമായി തമിഴ്നാടും
ബെംഗളൂരു അതിർത്തിയായ ഹൊസൂരിൽ പുതിയ വിമാനത്താവളം ആരംഭിക്കാനുള്ള ശ്രമങ്ങൾ തമിഴ്നാടും സജീവമാക്കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് തമിഴ്നാട് കടന്നു കഴിഞ്ഞു. അനുമതിക്കായി ബംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി (ബിഐഎൽ) പ്രാഥമിക ചർച്ചകളും തമിഴ്നാട് ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരു എയർപോർട്ട് നേരിടുന്ന അതേ വെല്ലുവിളി തന്നെയാണ് ഹൊസൂരിലെ പദ്ധതികും തടസം. കെംപഗൗഡ വിമാനത്താവളത്തിന്റെ 150 കിലോമീറ്റർ പരിധിയിൽ 2033 വരെ ബിഐഎലിന്റെ അനുമതിയില്ലാതെ പുതിയ വിമാനത്താവളങ്ങൾക്ക് അനുമതി ഉണ്ടാകില്ല. കൂടാതെ കാർഷിക ഭൂമി നഷ്ടം, പരിസ്ഥിതി നാശം, ഉപജീവന ഭീഷണികൾ എന്നിവ ചൂണ്ടിക്കാട്ടി പ്രാദേശിക കർഷകരും ഗ്രാമീണരും പ്രതിഷേധത്തിലാണ്. പറണ്ടൂർ പോലുള്ള തമിഴ്നാട്ടിലെ സമാന വിമാനത്താവള പദ്ധതികളിലും ഇതേ എതിർപ്പുകൾ കണ്ടിരുന്നു.
-
ബെംഗളൂരുവിൽ പെയ്ഡ് എഐ പാർക്കിംഗ് സംവിധാനം വരുന്നു; നടപ്പിലാക്കുന്നത് ഇവിടങ്ങളിൽ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications