നമ്മ മെട്രോയ്ക്ക് ഇനി ഭൂഗര്‍ഭപാതയും: ഉദ്ഘാടനം വെള്ളിയാഴ്ച്ച
ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഭൂഗര്‍ഭ മെട്രോ ട്രെയിന്‍ സര്‍വ്വീസ് യാഥാര്‍ത്ഥ്യമാവാന്‍ പോവുകയാണ്.നമ്മ മെട്രോ കിഴക്ക് പടിഞ്ഞാറ് ഇടനാഴിയില്‍ ഉള്‍പ്പെടുന്ന 4.7 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയുടെ ഉദ്ഘാടനം വെളളിയാഴ്ച്ച വൈകിട്ട് വിധാന്‍സൗധ സ്റ്റേഷനില്‍ നടക്കും.കേന്ദ്ര മന്ത്രി വെങ്കയ്യനായിഡു ഉദ്ഘാടനം നിര്‍വ്വഹിക്കും.മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുക്കും.ചിന്നസ്വാമി സ്റ്റേഡിയം,മാഗഡി റോഡ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭപാത വാണിജ്യാടിസ്ഥാനത്തില്‍ ശനിയാഴ്ച്ച തുറന്നുകൊടുക്കും.
കബണ്‍ പാര്‍ക്ക്,വിശ്വേശ്വരയ്യ,വിധാന്‍സൗധ, സിറ്റി റെയില്‍വേ സ്റ്റേഷന് എന്നീ സ്റ്റേഷനുകളാണ് ഈ പാതയില്‍ ഉള്‍പ്പെടുന്നത്.രാവിലെ ആറു മുതല്‍ രാത്രി പത്തുവരെ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും.ഭൂഗര്‍ഭ പാത യാത്രയ്ക്കായി തുറന്നു കൊടുക്കുന്നതോടെ നമ്മ മെട്രോയുടെ കിഴക്കു പടിഞ്ഞാറു ഇടനാഴി പൂര്‍ത്തിയാവും.ബൈയ്യപ്പനഹള്ളി മുതല്‍ മൈസൂരു റോഡ് വരെ 30 മിനിറ്റുകൊണ്ട് എത്താന്‍ കഴിയുമെന്നതാണ് പ്രത്യേകത.18 സറ്റേഷനുകളാണ് ഈ റൂട്ടിലുളളത്.

അഞ്ച് മിനിറ്റിന്റെ ഇടവേളയില്‍ എട്ടു ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുക. ഇതോടെ തിരക്കേറിയ മജസ്റ്റിക മൈസൂരു റോഡ് ഭാഗങ്ങളിലേയ്ക്ക് യാത്രക്കാര്‍ക്ക് വേഗത്തില്‍ എത്തിപ്പെടാന്‍ കഴിയും.പ്രധാനമെട്രോ സ്റ്റേഷുകളിലെല്ലാം ബിഎംടിസി യുടെ ഫീഡര്സര്വ്വീസ് ആരംഭിക്കാനു പദ്ധതിയുണ്ട്. യാത്രക്കാര്‍ക്ക് ബൈക്കുകള്‍ വാടകയ്ക്ക് കൊടുക്കാനുളള സൗകര്യവും ഏര്‍പ്പെടുത്തും നിലവില്‍ 45 000 മുതല്‍ 50000 വരെ യാത്രക്കാര്‍ നമ്മ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തുന്നതായാണ് കണക്ക്.
ഭൂഗര്‍ഭ പാതയുടെ ഉദ്ഘാടനത്തോടെ യാത്രക്കാരുടെ എണ്ണം പ്രതിദിനം രണ്ടു ലക്ഷത്തോളം വരുമെന്നാണ്കണക്കു കൂട്ടുന്നതെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് (ബി എം ആര് സി എല്‍) മാനേജിങ് ഡയറക്ടര്‍ പ്രദീപ് സിങ് ഖൊറാള പറഞ്ഞു.നമ്മ മെട്രോയുടെ എംജി റോഡ് മുതല്‍ ബയ്യപ്പനഹളളി വരെയുളള ആദ്യ റീച്ച് 2011 ഒക്ടോബര്‍ 20 നാണ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്.നിലവില്‍ നാലു റീച്ചുകളിലാണ് മെട്രാ സര്‍വ്വീസ് നടത്തുന്നത്.
55 ലക്ഷം സ്വകാര്യവാഹനങ്ങളും 2500 പൊതു വാഹനങ്ങളുമാണ് ബെംഗളൂരു നഗരത്തില്‍ ഒരു ദിവസം നിരത്തിലിറങ്ങുന്നത്. ഗതാഗത കുരുക്കു വേറെയും .നമ്മ മെട്രോ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലുമെത്തുന്നതോടെ ഗതാഗത കുരുക്കില്‍ നിന്ന് രക്ഷനേടാം എന്ന ആശ്വാസത്തിലാണ് ജനങ്ങള്‍.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications