കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമ്മ മെട്രോയ്ക്ക് ഇനി ഭൂഗര്‍ഭപാതയും: ഉദ്ഘാടനം വെള്ളിയാഴ്ച്ച

Google Oneindia Malayalam News

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഭൂഗര്‍ഭ മെട്രോ ട്രെയിന്‍ സര്‍വ്വീസ് യാഥാര്‍ത്ഥ്യമാവാന്‍ പോവുകയാണ്.നമ്മ മെട്രോ കിഴക്ക് പടിഞ്ഞാറ് ഇടനാഴിയില്‍ ഉള്‍പ്പെടുന്ന 4.7 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയുടെ ഉദ്ഘാടനം വെളളിയാഴ്ച്ച വൈകിട്ട് വിധാന്‍സൗധ സ്റ്റേഷനില്‍ നടക്കും.കേന്ദ്ര മന്ത്രി വെങ്കയ്യനായിഡു ഉദ്ഘാടനം നിര്‍വ്വഹിക്കും.മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുക്കും.ചിന്നസ്വാമി സ്റ്റേഡിയം,മാഗഡി റോഡ് സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭപാത വാണിജ്യാടിസ്ഥാനത്തില്‍ ശനിയാഴ്ച്ച തുറന്നുകൊടുക്കും.

കബണ്‍ പാര്‍ക്ക്,വിശ്വേശ്വരയ്യ,വിധാന്‍സൗധ, സിറ്റി റെയില്‍വേ സ്റ്റേഷന്‍ എന്നീ സ്റ്റേഷനുകളാണ് ഈ പാതയില്‍ ഉള്‍പ്പെടുന്നത്.രാവിലെ ആറു മുതല്‍ രാത്രി പത്തുവരെ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും.ഭൂഗര്‍ഭ പാത യാത്രയ്ക്കായി തുറന്നു കൊടുക്കുന്നതോടെ നമ്മ മെട്രോയുടെ കിഴക്കു പടിഞ്ഞാറു ഇടനാഴി പൂര്‍ത്തിയാവും.ബൈയ്യപ്പനഹള്ളി മുതല്‍ മൈസൂരു റോഡ് വരെ 30 മിനിറ്റുകൊണ്ട് എത്താന്‍ കഴിയുമെന്നതാണ് പ്രത്യേകത.18 സറ്റേഷനുകളാണ് ഈ റൂട്ടിലുളളത്.

namma-metro

അഞ്ച് മിനിറ്റിന്റെ ഇടവേളയില്‍ എട്ടു ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുക. ഇതോടെ തിരക്കേറിയ മജസ്റ്റിക മൈസൂരു റോഡ് ഭാഗങ്ങളിലേയ്ക്ക് യാത്രക്കാര്‍ക്ക് വേഗത്തില്‍ എത്തിപ്പെടാന്‍ കഴിയും.പ്രധാനമെട്രോ സ്‌റ്റേഷുകളിലെല്ലാം ബിഎംടിസി യുടെ ഫീഡര്‍സര്‍വ്വീസ് ആരംഭിക്കാനു പദ്ധതിയുണ്ട്. യാത്രക്കാര്‍ക്ക് ബൈക്കുകള്‍ വാടകയ്ക്ക് കൊടുക്കാനുളള സൗകര്യവും ഏര്‍പ്പെടുത്തും നിലവില്‍ 45 000 മുതല്‍ 50000 വരെ യാത്രക്കാര്‍ നമ്മ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തുന്നതായാണ് കണക്ക്.

ഭൂഗര്‍ഭ പാതയുടെ ഉദ്ഘാടനത്തോടെ യാത്രക്കാരുടെ എണ്ണം പ്രതിദിനം രണ്ടു ലക്ഷത്തോളം വരുമെന്നാണ്കണക്കു കൂട്ടുന്നതെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബി എം ആര്‍ സി എല്‍) മാനേജിങ് ഡയറക്ടര്‍ പ്രദീപ് സിങ് ഖൊറാള പറഞ്ഞു.നമ്മ മെട്രോയുടെ എംജി റോഡ് മുതല്‍ ബയ്യപ്പനഹളളി വരെയുളള ആദ്യ റീച്ച് 2011 ഒക്ടോബര്‍ 20 നാണ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്.നിലവില്‍ നാലു റീച്ചുകളിലാണ് മെട്രാ സര്‍വ്വീസ് നടത്തുന്നത്.

55 ലക്ഷം സ്വകാര്യവാഹനങ്ങളും 2500 പൊതു വാഹനങ്ങളുമാണ് ബെംഗളൂരു നഗരത്തില്‍ ഒരു ദിവസം നിരത്തിലിറങ്ങുന്നത്. ഗതാഗത കുരുക്കു വേറെയും .നമ്മ മെട്രോ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലുമെത്തുന്നതോടെ ഗതാഗത കുരുക്കില്‍ നിന്ന് രക്ഷനേടാം എന്ന ആശ്വാസത്തിലാണ് ജനങ്ങള്‍.

English summary
4.7 kilometer underground section of the East-West Corridor, Namma Metro has announced that the inaugural function will be held on friday evening
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X