Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരിലെ പിങ്ക് ലൈൻ ഈ മാസം തുറക്കും; പക്ഷെ മെട്രോ യാത്ര എളുപ്പമാകില്ല, കാരണം

ബെംഗളൂരു മെട്രോ യാത്രക്കാർ ഏറെ കാത്തിരുന്ന മെട്രോ പിങ്ക് ലൈൻ സപ്റ്റംബർ ആദ്യ വാരത്തോടെ പൊതുജനങ്ങൾക്കായി തുറന്ന് നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. നിയമപരമായ ചില അനുമതിൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. പാത ഓഗസ്റ്റ് 15 ഓടെ തുറന്നേക്കുമെന്നായിരുന്നു നേരത്തേ റിപ്പോർട്ട്. എന്നാൽ ചില സാങ്കേതിക തടസങ്ങൾ കാരണം സമയപരിധി നീണ്ടുപോകുകയായിരുന്നു.

നിർമ്മാണ പ്രവൃത്തികളും മറ്റ് അനുബന്ധ ജോലികളും പൂർത്തിയാക്കിയതായി ബിഎംആർസിഎൽ മാനേജിങ് ഡയറക്ടർ പിസി ജാഫർ അറിയിച്ചു. ട്രെയിനുകൾക്കുള്ള റെയിൽവേ ബോർഡിന്റെ അംഗീകാരവും കമ്മീഷണർ ഓഫ് മെട്രോ റെയിൽ സേഫ്റ്റിയുടെ സുരക്ഷാ പരിശോധനയുമാണ് ഇനി ശേഷിക്കുന്നത്. .അതുകൂടി ലഭിക്കുന്നതിന് അനുസരിച്ചാകും പാത തുറക്കുകയെന്നും അദ്ദേഹം പറഞ്ഞു.

pink2-5916178

കലേന അഗ്രഹാര മുതൽ തവരേക്കര വരെ 7 കിമി നീളുന്നതാണ് പാത. പാത തുറക്കുന്നതോടെ ബന്നാർഘട്ട മേഖലയിലേക്ക് പ്രത്യേകിച്ച് കലേന അഗ്രഹാര, ഗൊട്ടിഗെരെ, ഹുളിമാവ്, ബിളേക്കഹള്ളി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്ര സുഖമമാകും. എന്നാൽ മെട്രോ സ്റ്റേഷനുകൾ വരെയുള്ള നടത്തും അത്ര എളുപ്പമല്ലെന്നാണ് ചില പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്.

മെട്രോയിലേക്ക് പോകുന്ന പല റോഡുകളും സഞ്ചാരയോഗ്യമല്ലെന്നാണ് പരാതി ഉയരുന്നത്. നടപ്പാതകളോ, ഓവുചാലുകളോ ഇല്ല. ഓവുചാലുകൾ ഉള്ള ഭാഗത്ത് അവ കൃത്യമായി അടച്ചിട്ടില്ല, പ്രദേശവാസികൾ പറഞ്ഞു. ഉദാഹരണത്തിന് കലേന അഗ്രഹാരയിൽ ഗൊട്ടിഗെരെയിൽ നിന്നും നൈസ് റോഡ് ഭാഗത്തുള്ള പ്രദേശത്തേക്ക് കൃത്യമായ റോഡുകളില്ല. നൈസ് റോഡിലേക്കുള്ള ഭാഗത്താകട്ടെ ചില ഇടങ്ങളിൽ കാൽനടപ്പാതകൾ പോലുമില്ല. നിലവിലുള്ള പാതകളിൽ പലതിലും മാലിന്യങ്ങൾ കുന്നുകൂടി കിടക്കുകയാണ്. നടപ്പാതകൾ ഇല്ലാത്തതിനാൽ ഇവിടെ അപകട സാധ്യത കൂടുതലാണ്.

ഹിമഗിരി മെയിൻ റോഡ്-ബന്നേർഘട്ട റോഡ് ജംഗ്ഷന് സമീപം ഒരു താൽക്കാലിക ബസ് സ്റ്റോപ്പ് ഉണ്ട്. എന്നാൽ ഈ ബസ്റ്റോപ്പിന് സമീപത്തുള്ള ഓടയാകട്ടെ തുറന്നുകിടക്കുകയാണ്. കൂടാതെ മെട്രോ സ്റ്റേഷന് ചുറ്റുമുള്ള കാൽനടപ്പാതകളിൽ ചിലതിൽ ചളി മൂടിക്കിടക്കുകയാണ്. കാലേന അഗ്രഹാരയിൽ മാത്രമല്ല ഈ അവസ്ഥ. ഹുളിമാവ് സ്റ്റേഷനിൽ കൃത്യമായൊരു ബസ്റ്റോപ്പ് ഇല്ല. ഹുളിമാവ് മെയിൻ റോഡ്, ബി.ഡി.എ 80 ഫീറ്റ് റോഡ്, ആരെക്കരെ റോഡ് തുടങ്ങിയ റെസിഡൻഷ്യൽ മേഖലകൾ ഈ മെട്രോ സ്റ്റേഷന് വളരെ അടുത്താണെങ്കിലും യാത്രക്കാരുടെ ദുരിതം ഒഴിയുന്നില്ല. പിങ്ക് ലൈൻ യാഥാർത്ഥ്യമാകുന്നതോടെ ഈ ഭാഗത്ത് തിരക്ക് കൂടുകയും സ്ഥിതി കൂടുതൽ രൂക്ഷമാകുകയും ചെയ്യും.

അതേസമയം പിങ്ക് ലൈൻ പൂർണ്ണമായി സജ്ജമാകുന്നതോടെ മജസ്റ്റിക്, ആർവി റോഡ് എന്നിവയ്ക്ക് ശേഷം ബെംഗളൂരുവിലെ മൂന്നാമത്തെ ഇന്റർചേഞ്ച് സ്റ്റേഷനായി ജയദേവ മാറും എന്നത് യാത്രക്കാർക്ക് ആശ്വാസമാണ്. ഇവിടെ നിന്നും പിങ്ക്, യെല്ലോ ലൈനുകളിലേക്ക് യാത്രക്കാർക്ക് എളുപ്പത്തിൽ പോകാൻ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+