ബെംഗളൂരിലെ ഗതാഗതക്കുരുക്കഴിയും; യശ്വന്ത്പൂർ -കെആർ പുരം ഫ്ലൈഓവർ നിർമ്മാണം ഉടൻ
ബെംഗളൂരു; യശ്വന്ത്പൂർ (മത്തിക്കെരെ ക്രോസ്) മുതൽ കെആർ പുരത്തെ ടിൻ ഫാക്ടറി ജംഗ്ഷൻ വരെ നീളുന്ന ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. നഗരത്തിലെ ഏറ്റവും നീളം കൂടിയതും ടോൾ പിരിക്കുന്നതുമായ ആദ്യ ഫ്ലൈഓവർ ആയിരിക്കുമിത്. 28 കിലോമീറ്ററാണ് ഇതിൻ്റെ നീളം. ഫ്ലൈഓവർ നിർമ്മാണത്തിനായുള്ള ടെൻഡർ നടപടികൾ ബെംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ബി - സ്മൈൽ) ആരംഭിച്ചിട്ടുണ്ട്. 'ബിൽഡ് - ഓൺ- ഓപ്പറേറ്റ് - ട്രാൻസ്ഫർ' മാതൃകയിലായിരിക്കും ഈ പാത നിർമ്മിക്കുക.
ഐ ഐ എസ് സി , മേഖ്രി സർക്കിൾ, ജയമഹൽ റോഡ്, സെന്റ് ജോൺസ് ചർച്ച് റോഡ്, അൽസൂർ തടാകം എന്നീ റോഡുകൾ വഴിയാണ് പാത ഫ്ലൈഓവർ കടന്നുപോകുന്നത്. 3,536.89 കോടി രൂപയാണ് പദ്ധതിയുടെ നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. സർക്കാർ നൽകുന്ന 40 ശതമാനം വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് ഉൾപ്പെടെയാണിത്. ടെൻഡർ അനുസരിച്ച് കരാറുകാർക്ക് 30 വർഷത്തേക്കാണ് ടോൾ പിരിക്കാൻ അനുമതി ഉണ്ടാകും.

മേഖലയിലെ ഗതാഗതക്കുരിക്കിന് ഫ്ലൈഓവർ വലിയ ആശ്വാസമാകുമെന്ന് ബി-സ്മൈൽ ഉദ്യോഗസ്ഥർ പറഞ്ഞു. 'വാഹനങ്ങൾ നഗരത്തിൽ വർധിച്ച് വരികയാണ്. അതുകൊണ്ട് തന്നെ അതിന് അനുസൃതമായി റോഡുകളുടെ വീതിയും നമ്മൾ വർധിപ്പിക്കേണ്ടതുണ്ട്. ഇത്തരം എലവേറ്റഡ് കോറിഡോറുകളുടെ നിർമ്മാണം പ്രാധാന്യം അർഹിക്കുന്നത്', ഹി-സ്മൈൽ ഡയറക്ടർ ബിഎസ് പ്രഹ്ളാദിനെ ഉദ്ധരിച്ച് ഡെക്കാൻ ഹെരാൾഡ് റിപ്പോർട്ട് ചെയ്തു.
ടോൾ ഏർപ്പെടുത്തുമെങ്കിലും യാത്രക്കാരുടെ താത്പര്യങ്ങൾ കൂടി സംരക്ഷിച്ചായിരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇത്തരത്തിലുള്ള നിർമ്മാണ മാതൃകകളിൽ കോണ്‍ട്രാക്ടർമാർ ഫ്ലൈഓവറുകളുടെ ഗുണനിലവാരം ഉറപ്പാക്കും. അതുകൊണ്ട് തന്നെ നൽകുന്ന സൌകര്യങ്ങൾക്ക് സർക്കാർ വിഞ്ജാപനം അനുസരിച്ചുള്ള യൂസ ഫീയും ഈടാക്കും', അദ്ദേഹം പറഞ്ഞു.
നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സർക്കാർ നിർദ്ദേശിച്ച 11 പദ്ധതികളിലൊന്നാണിത്. മരേനഹള്ളി റോഡിൽ നിന്നും കനകപുര മെയിൻ റോഡിലേക്ക് 18.5 കിമി നീളത്തിലുള്ള മറ്റൊരു ഫ്ലൈഓവറിൻ്റെ ടെൻഡർ നടപടികളും ബി-സ്മൈൽ ഉടൻ ക്ഷണിക്കുമെന്നാണ് റിപ്പോർട്ട്. എഞ്ചിനീയറിംഗ്, പ്രൊക്യൂർമെന്റ്, കൺസ്ട്രക്ഷൻ മാതൃകയിൽ നടപ്പാക്കുന്ന 9 പദ്ധതികൾക്ക് അടുത്തിടെ ബി-സ്മൈൽ ടെൻഡർ നൽകിയിരുന്നു. ഈ മാതൃകയിൽ സർക്കാരായിരിക്കും പദ്ധതിയുടെ പൂർണചെലവും വഹിക്കുക. നിർമ്മാണ സാമഗ്രികൾ കണ്ടെത്തുകയെന്ന ചുമതലയായിരിക്കും കരാറുകാർക്ക് ഉണ്ടാകുക.


Click it and Unblock the Notifications