കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ബാനിസ്ഥാന്‍ തന്നെ? ബെംഗളുരുവിലും മാംസത്തിന് നിരോധനം

Google Oneindia Malayalam News

ബെംഗളുരു: മഹാരാഷ്ട്രയില്‍ മാംസവില്‍പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ ബോളിവുഡ് സുന്ദരി സോനാക്ഷി സിന്ഹ പറഞ്ഞത് ഇന്ത്യ 'ബാനിസ്ഥാന്‍' ആയിക്കൊണ്ടിരിയ്ക്കുകയാണെന്നായിരുന്നു. എന്നാല്‍ പിന്നീട് നടന്ന സംഭവങ്ങള്‍ ഇത്തരം ഒരു പരിഹാസത്തെ തള്ളിക്കളയാവുന്നതല്ല.

ഏറ്റവും ഒടുവില്‍ ഇതാ ബെംഗളുരുവിലും മാംസത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിയ്ക്കുന്നു. സെപ്തംബര്‍ 17 ന് ഗണേഷ ചതുര്‍ത്ഥി ദിനത്തിലാണ് ബെംഗളുരു നഗരത്തില്‍ മാംസവില്‍പന നിരോധിച്ചിരിയ്ക്കുന്നത്.

ആദ്യം മഹാരാഷ്ട്ര, പിന്നീട് ഛത്തീസ്ഗഢ്, പിറകെ രാജസ്ഥാന്‍, അതിനും പിറകെ ഗുജറാത്തും ഹരിയാനയും... ഒടുവിലിതാ ബെംഗളുരുവിലും... ഇന്ത്യ 'ബാനിസ്ഥാന്‍' ആണോ?

 ബിജെപിയുടെ അജണ്ടയോ?

ബിജെപിയുടെ അജണ്ടയോ?

മഹാരാഷ്ട്ര, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന- മതാഘോഷ ദിനങ്ങളില്‍ മാസം വില്‍പന നിരോധിച്ച അഞ്ച് സംസ്ഥാനങ്ങളും ഭരിയ്ക്കുന്നത് ബിജെപിയാണ്. അതുകൊണ്ട് തന്നെ ഇത് ബിജെപിയുടെ അജണ്ടയാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.

എന്നാല്‍ ബംഗളുരുവോ?

എന്നാല്‍ ബംഗളുരുവോ?

കര്‍ണാടകം ഭരിയ്ക്കുന്നത് ബിജെപി അല്ല, കോണ്‍ഗ്രസ് ആണ്. ബെംഗളുരു കോര്‍പ്പറേഷന്‍ ഭരിയ്ക്കുന്നതും ബിജെപിയല്ല, കോണ്‍ഗ്രസ് ആണ്. അപ്പോള്‍ ബിജെപി അജണ്ട എന്ന് പറയുന്നത് ശരിയാണോ?

ഗണേഷ ചതുര്‍ത്ഥി

ഗണേഷ ചതുര്‍ത്ഥി

ഗണേഷ ചതുര്‍ത്ഥി ദിനത്തിലാണ് ബെംഗളുരു നഗരപരിധിയില്‍ മാംസ വില്‍പന നിരോധിച്ചത്. ഇത് എല്ലാവര്‍ഷവും പതിവുള്ളതാണെന്നാണ് വിശദീകരണം.

മുംബൈയില്‍

മുംബൈയില്‍

ജൈനമതക്കാരുടെ ആഘോഷമായ പര്യൂഷന്‍ പര്‍വയുടെ ഭാഗമായാണ് മുംബൈ നഗരത്തില്‍ നാല് ദിവസം മാംസ വില്‍പന നിരോധിച്ചത്. ഇതിനെതിരെ ശിവസേന അടക്കമുള്ളവരാണ് രംഗത്ത് വന്നത്.

ഗുജറാത്തില്‍

ഗുജറാത്തില്‍

ബിജെപി ഭരിയ്ക്കുന്ന ഗുജറാത്തിലും ജൈനമതക്കാരുടെ ആഘോഷ ദിനങ്ങളില്‍ മാംസ വില്‍പന നിരോധിച്ചിരിയ്ക്കുകയാണ്. ഒരാഴ്ചയാണ് അഹമ്മദാബാദിലെ മാംസ നിരോധനം.

ഛത്തീസ്ഗഢിലും

ഛത്തീസ്ഗഢിലും

പര്യൂഷന്‍ പര്‍വയുടെ ദിനങ്ങളിലാണ് ഛത്തീസ്ഗഢിലും മാംസ വില്‍പന നിരോധിച്ചത്. എട്ട് ദിവസമാണ് ആദ്യം മാംസ വില്‍പന നിരോധിച്ചത്. പിന്നീടിത് രണ്ട് ദിവസമായി കുറച്ചു.

ഹരിയാനയില്‍

ഹരിയാനയില്‍

പര്യൂഷന്‍ പര്‍വയുടെ എട്ട് നാളുകളില്‍ മാംസ വില്‍പന നിരോധിച്ചുകൊണ്ടായിരുന്നു ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടത്. വിവാദമായപ്പോള്‍ സര്‍ക്കാര്‍ അഭിപ്രായം മാറ്റിപ്പറഞ്ഞു.

രാജസ്ഥാന്‍

രാജസ്ഥാന്‍

രാജസ്ഥാനിലും പപര്‍വയ്ക്ക് തന്നെയാണ് മാംസവില്‍പന നിരോധിച്ചത്. മൂന്ന് ദിവസത്തേയ്ക്കാണ് നിരോധനം.

ജമ്മുകശ്മീരില്‍

ജമ്മുകശ്മീരില്‍

അതിനിടയിലാണ് ജമ്മു കശ്മീരില്‍ മാംസ വില്‍പ നിരോധിച്ചത്. ഇവിടെ ബീഫിനാണ് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തിയത്.

ബാനിസ്ഥാന്‍

ബാനിസ്ഥാന്‍

ബോളിവുഡ് നടി സോനാക്ഷി സിന്‍ഹയാണ് 'ബാനിസ്ഥാന്‍' ന്നെ് പരിഹസിച്ചത്. സംഭവം എന്തായാലും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.

English summary
The BBMP has banned the sale of meat in Bengaluru on Thursday on account of Ganesh Chathurthi. The order issued by the BBMP imposing a ban on sale of meat will be in place for one day on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X