കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു നഗരത്തില്‍ വീണ്ടും പുലി... ഇത്തവണ രണ്ടെണ്ണം? അതീവ ജാഗ്രത

Google Oneindia Malayalam News

ബംഗളൂരു: രണ്ട് ദിവസം മുമ്പ് പുള്ളിപ്പുലിയെ കണ്ട ബെംഗളൂരു വിബ്ജിയോര്‍ സ്‌കൂള്‍ പ്രദേശത്ത് വീണ്ടും പുലിയെ കണ്ടു. ഇത്തവണ രണ്ട് പുലികള്‍ ഉണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം വനംവകുപ്പ് സ്ഥരീകരിച്ചിട്ടില്ല.

രണ്ട് ദിവസം മുമ്പ് പുലിയ കണ്ട വിബ്ജിയോര്‍ സ്‌കൂള്‍ പരിസരത്ത് തന്നെയാണ് ഫെബ്രുവരി 9 ചൊവ്വാഴ്ച വൈകീട്ടും പുലിയെ കണ്ടതായി സ്ഥിരീകരിച്ചത്. രാത്രി ഒമ്പതരയ്ക്കും പത്തിനും ഇടയിലാണ് പുലിയെ കണ്ടത്. ഇതോടെ വിബ്ജിയോര്‍ സ്‌കൂളിന് അവധി പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയ പുലിയെ പിടികൂടിയിരുന്നു. ഇത്തവണയും അത് സാധ്യമാകുമോ? തിരക്കേറിയ ബെംഗളൂരു നഗരത്തില്‍ എവിടെ നിന്നാണ് പുലികള്‍ എത്തുന്നത്?

വിബ്ജിയോര്‍ സ്‌കൂളില്‍ തന്നെ

വിബ്ജിയോര്‍ സ്‌കൂളില്‍ തന്നെ

രണ്ട് ദിവസം മുമ്പ് പുലിയിറങ്ങിയ വിബ്ജിയോര്‍ സ്‌കൂളിള്‍ പരിസരത്ത് തന്നെയാണ് ഇത്തവണയും പുലിയെ കണ്ടത്.

വനംവകുപ്പെത്തി

വനംവകുപ്പെത്തി

സംഭവം അറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. ഇവര്‍ പുലിയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

രണ്ട് പുലികള്‍

രണ്ട് പുലികള്‍

പ്രദേശത്ത് രണ്ട് പുലികളെ കണ്ടു എന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

എവിടെ നിന്ന്

എവിടെ നിന്ന്

എവിടെ നിന്നാണ് ബെംഗളുരു നഗരത്തിനുള്ളിലേയ്ക്ക് പുലി പോലുള്ള വന്യ ജീവികള്‍ എത്തുന്നത് എന്നതാണ് നാട്ടുകരുടെ സംശയം.

അന്നിറങ്ങിയപ്പോള്‍...

കഴിഞ്ഞ തവണ വിബ്ജിയോര്‍ സ്‌കൂളില്‍ പുലിയിറങ്ങിയതിന്റെ ദൃശ്യങ്ങള്‍..

പുലി ആക്രമണം

പുലിയെ പിടിയ്ക്കാനിറങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ പുലി ആക്രമിയ്ക്കുന്ന ദൃശ്യങ്ങള്‍.

English summary
Two days after a leopard entered Bengaluru's Vibgyor school, another one was spotted in the vicinity of the private school on Tuesday evening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X