ബെംഗളൂരില്‍ കുട്ടികളുമായി വിനോദ യാത്രക്ക് പോയ ബസിന് തീപിടിച്ചു, അപകടം ഒഴിവായത് തലനാരിഴക്ക്, വീഡിയോ
ബംഗളൂരില്‍ അന്‍പത് കുട്ടികളുമായി വിനോദ യാത്രക്ക് പോയ ബസിന് തീപിടിച്ചു. ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ മൂലം തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്. മൂന്ന് കുട്ടികള്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.
ജലഹള്ളിയിലെ ബിഇഎല്‍ സ്‌കൂളില്‍ നിന്നും മുന്നൂറിലധികം കുട്ടികളും അധ്യാപകരും അടങ്ങുന്ന സംഘം ഇന്ന് രാവിലെയാണ് ശ്രീരംഗപട്‌നയിലേക്ക് വിനോദ യാത്ര പുറത്തെട്ടത്.

ചന്നപട്‌നക്ക് സമീപം ബസ് നിര്‍ത്തിയിട്ടിരിക്കുമ്പോഴാണ് ബസുകളില്‍ ഒന്നിന് തീപിടിച്ചത്. ഉടനെ തന്നെ ഡ്രൈവറും അധ്യാപകരും കൂടി കുട്ടികളെ മുഴുവന്‍ ബസില്‍ നിന്നും പുറത്തിറക്കുകയായിരുന്നു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Read in English: Bengaluru- Alert driver averts tragedy












Click it and Unblock the Notifications