Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു രണ്ടാം എയർപോർട്ട്;കർണാടകയ്ക്ക് ആന്ധ്രയുടെ പണി..കൊപ്പത്ത് പുതിയ എയർപോർട്ട് വരും?

ഹൊസൂർ വിമാനത്താവളത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സമർപ്പിച്ച അപേക്ഷ പ്രതിരോധ മന്ത്രാലയം തള്ളിയത് സംസ്ഥാനത്തിന് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. സ്ഥലനിർണയം പൂർത്തിയാക്കി നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഹൊസൂർ വിമാനത്താവള നിർമാണത്തിനുള്ള നടപടി തുടങ്ങാനുള്ള നീക്കം തകൃതിയാക്കുന്നതിനിടെയായിരുന്നു ഈ തിരിച്ചടി.

ഹൊസൂരിൽ വിമാനത്താവളം നിർമിക്കാൻ ഉദ്ദേശിക്കുന്ന ഭാഗത്തെ വ്യോമപാത പ്രതിരോധമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ്. ഈ പ്രദേശം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡിന് (എച്ച്എഎൽ) ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിരോധമന്ത്രാലയത്തിൻ്റെ നടപടി. എന്തായാലും ബെംഗളൂരുവിന് തൊട്ടടുത്ത് തുടങ്ങാനിരുന്ന ഹൊസൂർ എയർപോർട്ട് തമിഴ്നാടിന് നഷ്ടമായത് കർണാടകയെ സംബന്ധിച്ച് പ്രതീക്ഷയായിരുന്നു.ബെംഗളൂരുവിൽ രണ്ടാമത് വിമാനത്താവളം നിർമിക്കാൻ കർണാടക സർക്കാർ ശ്രമം നടത്തുമ്പോൾ തമിഴ്നാട് ഹൊസൂരിൽ എയർപോർട്ട് ആരംഭിക്കുന്നത് തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ഇതോടെ അകന്നുവെന്ന ആശ്വാസത്തിലായിരുന്നു സർക്കാർ.

bengaluru-second-airport-jpg-

എന്നാലിതാ ഹൊസൂരിൽ പുതിയ വിമാനത്താവളം എന്ന കർണാടകയുടെ ദീർഘകാല സ്വപ്നം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശ് കുപ്പത്ത് വ്യോമയാന പദ്ധതികൾക്ക് വേഗം കൂട്ടിയതാണ് ഇപ്പോൾ കർണാടകയുടെ ചങ്കിടിപ്പ് ഉയർത്തുന്നത്. തമിഴ്നാടിന്റെ നഷ്ടംബെംഗളൂരുവിനല്ല പകരം ആന്ധ്രയുടെ നേട്ടമായി മാറുമോ എന്നതാണ് ഇപ്പോൾ പ്രധാന ചർച്ച.

തമിഴ്നാടിന് ക്ഷീണം

ബെരിഗായ്-ബഗലൂർ-ഷൂലഗിരി മേഖലയിൽ ഏകദേശം 2,979 ഏക്കറിലാണ്തമിഴ്നാട് ഹൊസൂർ വിമാനത്താവളം ആസൂത്രണം ചെയ്തിരുന്നത്. ഹോസൂർ, ഷൂലഗിരി താലൂക്കുകളിലെ 12 ഗ്രാമങ്ങളിൽ നിന്നായാണ് ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത്. 500-ൽ അധികം വലിയ വ്യവസായങ്ങളും ഏകദേശം 3,000 എംഎസ്എംഇ യൂണിറ്റുകളും പ്രവർത്തിക്കുന്ന അതിവേഗം വളരുന്ന വ്യാവസായിക കേന്ദ്രത്തിന് ഹോസൂർ വിമാനത്താവളം നിർണായക അടിസ്ഥാന സൗകര്യമായി മാറുമെന്നാണ് തമിഴ്‌നാട് സർക്കാർ പുലർത്തിയ പ്രതീക്ഷ.

കഴിഞ്ഞ വർഷം നവംബറിൽ തമിഴ്നാട് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ടിഡ്‌കോ) സൈറ്റ് ക്ലിയറൻസ് നിർദ്ദേശം അയച്ചിരുന്നു. ഇത് എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ), ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ), പ്രതിരോധ മന്ത്രാലയം എന്നിവയ്ക്ക് കൈമാറി. വ്യോമപാതയിലെ തടസ്സങ്ങൾ കാരണം ആദ്യം ജൂണിൽ അപേക്ഷ നിരസിച്ചു. സംസ്ഥാന സർക്കാർ വീണ്ടും അപേക്ഷകൾ സമർപ്പിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. പ്രധാനമായും, ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം 40-45 കിലോമീറ്റർ മാത്രം അകലെയാണ് ഹൊസൂർ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ വിമാനത്താവളം യാഥാർത്ഥ്യമായാൽ അതിൻ്റെ ഗുണം മുഴുവൻ തമിഴ്നാടിനായിരിക്കും.

ആന്ധ്രയും മുന്നോട്ട്

ആന്ധ്രാപ്രദേശ് സർക്കാരിന്റെ അഭ്യർത്ഥനയെത്തുടർന്ന് കുപ്പം, ശ്രീകാകുളം, ഒങ്കോൾ എന്നിവിടങ്ങളിലെ നിർദ്ദിഷ്ട വിമാനത്താവളങ്ങൾക്കായി എഎഐ ഇതിനകം പ്രാഥമിക സാധ്യതാ പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് അനുസരിച്ച് കുപ്പത്തെയും ശ്രീകാകുളത്തെയും സൈറ്റ് ക്ലിയറൻസ് നിർദ്ദേശങ്ങൾ നിലവിൽ ഗ്രീൻഫീൽഡ് എയർപോർട്ട്സ് (ജിഎഫ്എ) നയപ്രകാരം പരിഗണിച്ചുവരികയാണ്.

കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം 90-100 കിലോമീറ്റർ അകലെ, തമിഴ്നാട്-കർണാടക അതിർത്തിക്ക് സമീപമാണ് കുപ്പം സ്ഥിതിചെയ്യുന്നത്. കുപ്പം, ഹൊസൂർ, സമീപപ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാർ നിലവിൽ വിമാനയാത്രയ്ക്കായി ബെംഗളൂരുവിനെയാണ് ആശ്രയിക്കുന്നത്. കുപ്പത്ത് ഒരു വിമാനത്താവളം പ്രവർത്തനക്ഷമമായാൽ ഒരു വിഭാഗം യാത്രക്കാർ അങ്ങോട്ട് മാറുകയും ബെംഗളൂരുവിന്റെ ആധിപത്യം കുറയ്ക്കുകയും ചെയ്യും.

ജിഎഫ്എ പോളിസി-2008 പ്രകാരം, നിലവിലുള്ള ഒരു സിവിലിയൻ വിമാനത്താവളത്തിൽ നിന്ന് 150 കിലോമീറ്റർ വ്യോമ ദൂരത്തിനുള്ളിൽ സാധാരണയായി പുതിയ വിമാനത്താവളങ്ങൾ അനുവദിക്കില്ല. കുപ്പം കൂടുതൽ ദൂരെയാണെങ്കിലും, ബെംഗളൂരു പരിധിയിൽ വരുമെങ്കിലും കുറഞ്ഞ വ്യോമപാത സംബന്ധമായ തടസ്സങ്ങൾ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ ഭൂമി ഏറ്റെടുക്കൽ, അനുമതികൾ, ധനസഹായം എന്നിവയെ ആശ്രയിച്ചിരിക്കും പദ്ധതിയുടെ ഭാവി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+