യാത്രക്കാരിക്ക് അശ്ലീല എസ്എംഎസ്; ഒല ഡ്രൈവര്‍ക്ക് പണികിട്ടി!
ബെംഗളൂരു: ടാക്സി ബുക്ക് ചെയ്ത ശേഷം കാന്‍സല്‍ ചെയ്ത യാത്രക്കാരിയുടെ ഫോണിലേക്ക് ഒല ഡ്രൈവറുടെ വക അശ്ലീല എസ് എം എസ്. ഐ ടി നഗരമായ ബെംഗളൂരുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. സംഭവം വിവാദമായതോടെ ഡ്രൈവറെ സസ്പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഒല.
ഫെബ്രുവരി ആറാം തീയതിയാണ് യുവതി ഒല കാബ് ബുക്ക് ചെയ്തത്. എന്നാല്‍ അടിയന്തിരമായി മറ്റൊരു കാര്യം ചെയ്യേണ്ടി വന്നതുകൊണ്ട് ഇവര്‍ ഈ ട്രിപ്പ് കാന്‍സല്‍ ചെയ്തു. ഇക്കാര്യം സ്ഥിരീകരിച്ച് ഒലയില്‍ നിന്നും ഇവര്‍ക്ക് സന്ദേശവും ലഭിച്ചു. എന്നാല്‍ കുറച്ചുകഴിഞ്ഞ ശേഷം ഡ്രൈവര്‍ ഇവരെ ഫോണില്‍ വിളിച്ചു. ഇതിന് ശേഷമാണ് യാത്രക്കാരിയുടെ ഫോണിലേക്ക് ഡ്രൈവര്‍ അശ്ലീല സന്ദേശം അയച്ചത്.

ഡ്രൈവര്‍ അയച്ച സന്ദേശം സ്ക്രീന്‍ ഷോട്ടെടുത്ത് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലും ഇട്ടു. തിരിച്ച് നല്ലത് പറഞ്ഞുകൂടായിരുന്നോ എന്ന് ചോദിച്ചുകൊണ്ടാണ് ആളുകള്‍ ഈ സന്ദേശത്തോട് പ്രതികരിച്ചത്. ഒലയുടെ സര്‍വ്വീസ് വളരെ മോശമാണ് എന്നും ഇവരുടെ ഡ്രൈവര്‍മാര്‍ക്ക് പെരുമാറാന്‍ അറിയില്ല എന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു.
ആളുകള്‍ കൂട്ടത്തോടെ പ്രതികരിക്കാന്‍ തുടങ്ങിയതോടെ ഒല രംഗത്തെത്തി. യാത്രക്കാരിയെ അപമാനിച്ച ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു എന്നറിയിച്ചായിരുന്നു ഒലയുടെ പോസ്റ്റ്. അശ്ലീല സന്ദേശം അയച്ച ഡ്രൈവറുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യാനും ഒല യാത്രക്കാരിയോട് പറഞ്ഞു. ഇതിന് മുമ്പും ഒല, യുബര്‍ തുടങ്ങിയ ടാക്സികളുടെ ഡ്രൈവര്‍മാര്‍ യാത്രക്കാരെ അപമാനിച്ച സംഭവം ഉണ്ടായിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications