വീണ്ടും നാണക്കേട്; എയര്‍ഹോസ്റ്റസിനെ നഗ്നയാക്കി പീഡിപ്പിച്ചു!! സംഭവം ബെംഗളൂരൂവില്‍
പരാതി നല്കി ആറ് ദിവസം പിന്നിട്ട ശേഷവും കേസില്‍ കുറ്റക്കാര്‍ക്കെതിരെ നടപടികളുണ്ടായിട്ടില്ല
ബെംഗളൂരു: എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ച ബൈക്ക് യാത്രക്കാരനെതിരെ എഫ്ഐആര്‍. വടക്കുകിഴക്കന്‍ ബെംഗളൂരുവില്‍ ഫെബ്രുവരി 12നായിരുന്നു സംഭവം. ഫെബ്രുവരി 14ന് സംഭവം പൊലീസില്‍ അറിയിച്ചെങ്കിലും ആറ് ദിവസം പിന്നിട്ട ശേഷവും കേസില്‍ കുറ്റക്കാര്‍ക്കെതിരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.
ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേശം എച്ച്ആര്‍ബിആര്‍ ലേ ഔട്ടിലുള്ള താമസ സ്ഥലത്തേയ്ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം പോകുകയായിരുന്ന യുവതിയെയാണ് ബൈക്കിലെത്തിയ അക്രമി ലൈംഗികമായി പീഡിപ്പിച്ചത്. വസ്ത്രങ്ങള്‍ വലിച്ചുകീറിയ ശേഷം യുവതിയെ പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ സുഹൃത്തുക്കള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് പ്രതി രക്ഷപ്പെടുകയായിരുന്നു.

സുഹൃത്തുക്കള്‍ ബഹളം വെച്ചതോടെ
എച്ച്ആര്‍ബിആര്‍ ലേഔട്ടിലുള്ള താമസ സ്ഥലത്തേയ്ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം നടന്നുപോകുമ്പോഴായിരുന്നു സംഭവം. രാത്രി പത്തുമണിയോടെ ബൈക്കിലെത്തിയ അപരിചിതന് യുവതിയോട് അപമര്യാദമയായി പെരുമാറുകയും വസ്ത്രം വലിച്ചുകീറി ആക്രമിക്കുകയുമായിരുന്നു.

പ്രതിയെ തിരിച്ചറിഞ്ഞില്ല
ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ അക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ആക്രമണത്തില്‍ പരിക്കേറ്റ യുവതി ചികിത്സയിലായിരുന്നു. യുവതിയുടെ സുഹൃത്തുക്കള്‍ ബഹളമുണ്ടാക്കിയതോടെ അക്രമി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തെങ്കിലും അക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല

കേസിന് തുമ്പില്ല
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിയ്ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ദിവസങ്ങള്‍ പിന്നിടുമ്പോഴും കേസിന്വേഷണത്തില്‍ പുരോഗതിയില്ല.

നാണക്കേടില്‍ ബെംഗളൂരു
പുതുവത്സര ദിനാഘോഷങ്ങള്‍ക്കിടെ എംജി റോഡില്‍ വച്ച് സ്ത്രീകള്‍ കൂട്ടമായി പീഡിപ്പിക്കപ്പെട്ട സംഭവം രാജ്യത്തെ ഞെട്ടിച്ചതിന് പിന്നാലെയാണ് ബെംഗളൂരുവില്‍ നിന്ന് എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ച വാര്‍ത്ത പുറത്തുവരുന്നത്. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ബ്രിഗേഡ് റോഡില്‍ വച്ച് പുതുവത്സര ദിനത്തില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടത്.
-
ബെംഗളൂരുവിലെ യാത്രാ ദുരിതം തീരില്ലേ? ബനസ്വാഡി ഫ്ലൈഓവർ 5 വർഷമായിട്ടും കടലാസിൽ തന്നെ, വൻ പ്രതിഷേധം -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications