കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തണുത്ത് വിറച്ച് ബെംഗളൂരു.. കര്‍ണാടകയില്‍ ശീതതരംഗം.. ദശാബ്ദത്തിലെ കൂടിയ ശൈത്യത്തില്‍ വിറങ്ങലിച്ച് നഗരം

Google Oneindia Malayalam News

Recommended Video

cmsvideo
തണുത്ത് വിറച്ച് ബെംഗളൂരു | Oneindia Malayalam

ബെംഗളൂരു: അതിശൈത്യത്തില്‍ ആഴ്ന്ന് ബെംഗളൂരു. ദശാബ്ദത്തിലെ ഏറ്റവും തണുപ്പുള്ള ദിവസങ്ങളിലൂടെയാണ് ബെംഗളൂരിപൊള് കടന്നുപോകുന്നത്. ട്വിറ്റര്‍ അടക്കമുള്ള എല്ലാ സോഷ്യല്‍ മീഡിയയും ബെംഗളൂരുവിന്റെ താപനിലയെക്കുറിച്ചാണ് ചര്‍ച്ച. ചൊവ്വാഴ്ച്ച രാത്രി ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെട്ടത്. ഒരു ദശാബ്ദത്തിനിടയില്‍ ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെട്ട രാത്രിയായിരുന്നു ചൊവ്വാഴ്ച്ചത്തേത്.

ഇന്ത്യ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണക്കുകള്‍ പ്രകാരം 2012 ജനുവരിയില്‍ ഏര്‌റവും കുറഞ്ഞ താപനില 12 ഡിഗ്രി സെല്‍ഷ്യസ് ആണ്. 2009ല്‍ ഇത് 12.1 ഡിഗ്രി സെല്‍ഷ്യസും ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച ഇത് 12.4 ഡിഗ്രി സെല്‍ഷ്യസുമാണ്. 1884ല്‍ ആണ് ബെംഗളൂരു നഗരത്തില്‍ ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്. 7.8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു അന്നു രേഖപ്പെടുത്തിയ താപനില.

ഹര്‍ത്താലില്‍ അക്രമം തുടരുന്നു; സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു.. നേതാക്കളില്‍ പലരും കരുതല്‍ തടങ്കലില്‍ഹര്‍ത്താലില്‍ അക്രമം തുടരുന്നു; സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു.. നേതാക്കളില്‍ പലരും കരുതല്‍ തടങ്കലില്‍

winter

ശീത തരംഗം തെക്കന്‍ കര്‍ണാടകയില്‍ ഉണ്ടെന്നും തെളിഞ്ഞ ആകാശവും വരണ്ട കാലാവസ്ഥയുമാണ് അതി ശൈത്യമുള്ള രാത്രികളുമാണ് ബെംഗളൂരുവില്‍ ഉണ്ടാകുകയെന്നും മെട്രോളജിക്കല്‍ സെന്റര്‍ പറയുന്നു. കാലാവസ്ഥ ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ ശൈത്യം വര്‍ധിക്കാനാണ് സാധ്യത.നഗരത്തിലെ വിവിധ ഇടങ്ങളില്‍ രാവിലെ മൂടല്‍മഞ്ഞും ഉണ്ടാകും. കൂടിയ താപനില 28 ഡിഗ്രിയും കുറഞ്ഞ താപനില 13 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.

ഡിസംബര്‍ 15 മുതല്‍ ജനുവരി 15 വരെയുള്ള കാലയളവില്‍ അതി ശൈത്യമുള്ള രാത്രികള്‍ സാധാരണമാണെന്ന് മെട്രോളജിസ്റ്റ് പറയുന്നു. രാജ്യത്തിന്റെ വടക്കു കിഴക്കന്‍ ഭാഗങ്ങളില്‍ തണുത്ത കാറ്റ് വീശുന്നതിനാല്‍ നഗരത്തില്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെടും. കര്‍ണാടകയിലെ ഉള്‍പ്രദേശങ്ങളിലും ശീതതരംഗം ഉണ്ടാകും.

English summary
Bengaluru shivering due to cold wave.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X