ബംഗളൂരുവിനെ ഞെട്ടിച്ച് ഇരട്ടക്കൊല: എംഡിയെയും സിഇഒയെയും മുന്‍ ജീവനക്കാരന്‍ വെട്ടിക്കൊന്നു
ബംഗളൂരു: ബംഗളൂരുവിലെ ഐ ടി കമ്പനിയുടെ എം ഡിയെയും സി ഇ ഒയെയും മുന്‍ ജീവനക്കാരന്‍ വെട്ടിക്കൊലപ്പെടുത്തി. എയറോണിക്സ് ഇന്റര്‍നെറ്റ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഫണീന്ദ്ര സുബ്രഹ്മണ്യ, സി ഇ ഒ വിനു കുമാര്‍ എന്നിവരെ മുന്‍ ജീവനക്കാരന്‍ ഓഫീസില്‍ അതിക്രമിച്ച് കയറി വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തിന് പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. യാത്രാ മധ്യേ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ആക്രമി ഓടിരക്ഷപ്പെട്ടു. പൊലീസ് പ്രതിയെ തേടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ മുന്‍ ജീവനക്കാരനായ ജോക്കര്‍ ഫെലിക്‌സാണ് കൊലയ്ക്ക് പിന്നിലെന്നാണ് ടി വി 9 കന്നഡ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാള്‍ ഒരു ടിക് ടോക് താരം കൂടിയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.

സ്വന്തമായി മറ്റൊരു ആരംഭിക്കാന്‍ വേണ്ടിയാണ് എയറോണിക്സ് കമ്പനി വിട്ടത്. തന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച എംഡി ഫനീന്ദ്ര സുബ്രഹ്മണ്യയോട് പ്രതിക്ക് കടുത്ത പകയുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. വൈകീട്ട് നാല് മണിയോടെയാണ് പ്രതി വാളുമായി കമ്പനിയുടെ പരിസരത്തേക്ക് എത്തിയത്. എം ഡിയെയും സി ഇ ഒയെയും ആക്രമിച്ച ശേഷം പ്രതി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.സംഭവ സ്ഥലത്ത് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.












Click it and Unblock the Notifications