Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ ഫോണ്‍ കൊണ്ടുവരുന്നതായി സംശയം.. ബാഗ് പരിശോധിച്ചപ്പോള്‍ കിട്ടിയത് കോണ്ടം!! ഞെട്ടല്‍

ബെംഗളൂരു: വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കുന്ന രീതി പല സ്‌കൂളുകളിലും ഉണ്ട്. വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണോ മറ്റ് വസ്തുക്കളോ ബാഗിന് ഉള്ളില്‍ വെച്ച് സ്‌കൂളില്‍ കൊണ്ടുവരുന്നുണ്ടോ എന്ന് നോക്കാനാണ് ഇത്തരത്തില്‍ പരിശോധന നടത്തുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ഒരു സ്‌കൂളില്‍ ഇത്തരത്തില്‍ പരിശോധന നടത്തിയ അധ്യാപകര്‍ അമ്പരന്നിരിക്കുകയാണ്.

മൊബൈല്‍ ഫോണുകള്‍ കൂടാതെ വിദ്യാര്‍ത്ഥികളുടെ ബാഗുകളില്‍ നിന്ന് കോണ്ടം, സിഗരറ്റ്, വൈറ്റ്‌നറുകള്‍, പണം എന്നിവയാണ് അധ്യാപകര്‍ കണ്ടെത്തിയത്. വിഷയം അറിഞ്ഞ് രക്ഷിതാക്കളും അമ്പരന്നിരിക്കുകയാണ്. ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ ഇങ്ങനെയാണ്...

1

ക്ലാസ് മുറികളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നു എന്ന പരാതിയെ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ചില സ്‌കൂളുകള്‍ വിദ്യാര്‍ഥികളുടെ ബാഗ് പരിശോധിക്കാന്‍ തുടങ്ങിയത്. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ ബാഗുകളാണ് അധ്യാപകര്‍ പരിശോധിച്ചത്. മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ വേണ്ടി നടത്തിയ പരിശോധന പക്ഷെ അവസാനിച്ചത് കോണ്ടം അടക്കമുള്ള ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ കണ്ടെത്തിക്കൊണ്ടാണ്.

2

കോണ്ടം, ഗര്‍ഭ നിരോധന ഗുളികകള്‍, ലൈറ്ററുകള്‍, സിഗരറ്റ്, വൈറ്റ്‌നറുകള്‍, പണം എന്നിവയാണ് ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ബാഗില്‍ നിന്ന് അധ്യാപകര്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ സ്‌കൂളുകള്‍ പ്രത്യേക രക്ഷാകര്‍തൃ - അധ്യാപക (പി ടി എ) മീറ്റിംഗുകള്‍ നടത്തി. സംഭവം അറിഞ്ഞ് രക്ഷിതാക്കളും ഞെട്ടിയിരിക്കുകയാണ് എന്നും കുട്ടികളിലെ പെട്ടെന്നുള്ള സ്വഭാവ മാറ്റത്തില്‍ അവര്‍ക്കും അമ്പരപ്പുണ്ട് എന്നും നാഗരഭാവിയിലെ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.

3

അതേസമയം വിദ്യാര്‍ത്ഥികളില്‍ നിന്ന് കോണ്ടം ഉള്‍പ്പടെയുള്ള വസ്തുക്കള്‍ കണ്ടെടുത്തെങ്കിലും അവരെ സസ്‌പെന്റ് ചെയ്യാതെ രക്ഷിതാക്കളോട് വിദ്യാര്‍ത്ഥികളെ കൗണ്‍സിലിംഗിന് വിധേയമാക്കണം എന്ന് നിര്‍ദേശിച്ചുള്ള സ്‌കൂളുകളുടെ നടപടി ശ്രദ്ധേയമായി. സ്‌കൂളുകളില്‍ കൗണ്‍സിലിംഗ് സെഷനുകള്‍ ഉണ്ടെങ്കിലും കുട്ടികള്‍ക്ക് പുറത്ത് നിന്നുള്ള സഹായം തേടാം എന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. അവരുടെ സ്വകാര്യത മാനിച്ചാണ് ഇത്തരം കാര്യം മാതാപിതാക്കളോട് ആവശ്യപ്പെട്ടത് എന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

4

ഇതിനായി 10 ദിവസം വരെ അവധി അനുവദിക്കുകയും ചെയ്തിട്ടുണ്ട് എന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഒരു എസ് എസ് എല്‍ സി വിദ്യാര്‍ത്ഥിനിയുടെ ബാഗില്‍ നിന്നാണ് കോണ്ടം കണ്ടെത്തിയത് എന്നും കാര്യം തിരക്കിയപ്പോള്‍ സുഹൃത്തുക്കളോ ട്യൂഷന്‍ സെന്ററിലെ സഹപാഠികളോ ചെയ്ത പണിയായിരിക്കും എന്നാണ് പെണ്‍കുട്ടി മറുപടി പറഞ്ഞത് എന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം തങ്ങളുടെ 80 ശതമാനം സ്‌കൂളുകളിലും പരിശോധന നടത്തിയതായി കെ എ എം എസ് ജനറല്‍ സെക്രട്ടറി ഡി ശശി കുമാര്‍ പറഞ്ഞു.

5

ഒരു വിദ്യാര്‍ത്ഥിയുടെ ബാഗില്‍ ഐ - പില്‍ ( ഗര്‍ഭ നിരോധന ഗുളിക ) ഉണ്ടായിരുന്നു. കൂടാതെ, വെള്ളക്കുപ്പികളില്‍ മദ്യവും ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഇത് മറികടക്കാന്‍ ശ്രമിക്കുകയാണ്. ചില വിദ്യാര്‍ത്ഥികള്‍ അധ്യാപകരെയും സഹപാഠികളെയും ദ്രോഹിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും മോശം ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്യുന്നതായി കണ്ടെത്തി. അഞ്ചാം ക്ലാസ് കുട്ടികളില്‍ പോലും ഇത്തരം പെരുമാറ്റം കാണപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു.

6

അതേസമയം വിദ്യാര്‍ത്ഥികളുടെ ഇത്തരം മാറ്റങ്ങളില്‍ അതീവ ശ്രദ്ധ വേണം എന്നാണ് സൈക്കോളജിസ്റ്റുകള്‍ പറയുന്നത്. കൊവിഡ് കാലത്ത് വീട്ടില്‍ അടച്ചുപൂട്ടിയിരുന്നത് പലരിലും സ്വഭാവങ്ങള്‍ മാറ്റിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ആയിരുന്നതിനാല്‍ സ്മാര്‍ട്ട് ഫോണ്‍ സൗകര്യം ഉണ്ടായിരുന്നത് അവരെ തെറ്റായ മാര്‍ഗങ്ങളിലേക്ക് നയിച്ചിട്ടുണ്ട് എന്ന വിമര്‍ശനം പൊതുവെ ഉണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+