Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞുങ്ങളെ വാഷിംഗ് മെഷീനിലിട്ടും ടോയ്‌ലറ്റ് സ്പ്രേയടിച്ചും പീഡിപ്പിച്ചു; ബെംഗളൂരുവിൽ 5 പേർക്കെതിരെ കേസ്

പൊതുസമൂഹത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ബെംഗളൂരുവിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. നഗരത്തിലെ പ്രമുഖ ഐടി കമ്പനിയായ ക്യാപ്‌ജെമിനിയുടെ എച്ച്എഎൽ ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേകെയർ സെന്ററിലാണ് രണ്ട് വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങളെ വനിതാ ജീവനക്കാർ ക്രൂരമായി പീഡിപ്പിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ അഞ്ച് വനിതാ കെയർഗിവർമാർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്ത് കുഞ്ഞുങ്ങളെ പരിചരിക്കാനായി ഏൽപ്പിച്ച ഡേകെയറിലാണ് ഈ ക്രൂരതകൾ അരങ്ങേറിയത്. കുഞ്ഞുങ്ങൾ കരയുമ്പോഴും ബഹളം വെക്കുമ്പോഴും അവരെ ഭയപ്പെടുത്താനും നിശബ്ദരാക്കാനും കെയർഗിവർമാർ ചെയ്ത കാര്യങ്ങൾ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണ്.

ഡേകെയർ സെന്ററിനുള്ളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഈ വിവരം പുറംലോകമറിഞ്ഞത്. ചൈൽഡ് ഹെൽപ്പ് ലൈനിലും വാട്സാപ്പിലും ഈ ദൃശ്യങ്ങൾ എത്തിയതോടെ ചൈൽഡ് ലൈൻ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കരയുന്ന കുഞ്ഞുങ്ങളെ ഭയപ്പെടുത്താനായി കെയർ ടേക്കർമാർ അവരെ ഫ്രണ്ട്-ലോഡിംഗ് വാഷിംഗ് മെഷീനുള്ളിൽ അടച്ചു വെക്കുകയും, പാശ്ചാത്യ രീതിയിലുള്ള ടോയ്‌ലറ്റ് സീറ്റുകളിൽ കുഞ്ഞുങ്ങളെ നിർബന്ധിച്ച് ഇരുത്തുകയും ചെയ്തു. ഇതിലും ക്രൂരമായി കുഞ്ഞുങ്ങൾ കരയുമ്പോൾ ടോയ്‌ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് അവരുടെ വായിലേക്ക് കടുത്ത രീതിയിൽ വെള്ളം സ്പ്രേ ചെയ്യുകയും കുട്ടികളെ ബാത്റൂമിലിട്ട് പൂട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്.

bengaluru-1782912264 jpg

പരാതിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കടുത്ത വകുപ്പുകൾ ചുമത്തിയാണ് അഞ്ച് സ്ത്രീകൾക്കെതിരെയും എച്ച്എഎൽ പോലീസ് കേസെടുത്തിരിക്കുന്നത്. വീഡിയോ ദൃശ്യങ്ങളിൽ കുട്ടികൾ കരയുന്നതും ജീവനക്കാർ അവരെ ഭീഷണിപ്പെടുത്തുന്നതും വ്യക്തമായി കാണാം. ഒളിവിൽ പോയ പ്രതികളെ ഉടൻ തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരങ്ങൾ. ജോലിക്ക് പോകുന്ന മാതാപിതാക്കൾ ഏറെ വിശ്വാസത്തോടെ കുഞ്ഞുങ്ങളെ ഏൽപ്പിക്കുന്ന ഡേകെയറുകളിൽ നടക്കുന്ന ഇത്തരം സംഭവങ്ങൾ വലിയ ആശങ്കയ്ക്കാണ് വഴിതുറന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+