കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്ക് ആരാധികയുടെ പരസ്യചുംബനം, ടിവി ചാനലുകള്‍ക്ക് ആഘോഷം!

  • By Kishor
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പൊതുവേദിയില്‍ വെച്ച് ഒരു ചുംബനം. ഗിരിജാ ശ്രീനിവാസ് എന്ന ആരാധികയാണ് സിദ്ധരാമയ്യയ്ക്ക് പരസ്യ ചുംബനം നല്‍കി ആളുകളെ ഞെട്ടിച്ചത്. കര്‍ണാടക പ്രദേശ് കുറുബ സംഘത്തിന്റെ ഒരു പരിപാടിയില്‍ വെച്ചായിരുന്നു സംഭവം. മുഖ്യമന്ത്രി സിദ്ധരാമയ്യയെ അടുത്തു കണ്ട സന്തോഷത്തിലായിരുന്നു ഗിരിജാ ശ്രീനിവാസ് കവിളില്‍ ഒരു ചുംബനം നല്‍കിയത്.

<strong>മൂന്നാം വിവാഹത്തിനൊരുങ്ങിയ 28 കാരനെ ആദ്യഭാര്യമാര്‍ തല്ലി പതംവരുത്തി!</strong>മൂന്നാം വിവാഹത്തിനൊരുങ്ങിയ 28 കാരനെ ആദ്യഭാര്യമാര്‍ തല്ലി പതംവരുത്തി!

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അനുമോദിക്കാന്‍ വേണ്ടിയാണ് കുറുബ സംഘം ചടങ്ങ് സംഘടിപ്പിച്ചത്. ജില്ലാ, താലൂക്ക്, പഞ്ചായത്ത് അംഗങ്ങളെയാണ് അടുത്തിടെ തിരഞ്ഞെടുത്തത്. കര്‍ണാടകയിലെ പ്രശസ്തമായ ചിക്ക്മംഗളൂരില്‍ നിന്നുള്ള താലൂക്ക് പഞ്ചായത്ത് അംഗമാണ് ഗിരിജാ ശ്രീനിവാസ്. അനുമോദനത്തിന് ശേഷം ഗ്രൂപ്പ് ഫോട്ടോയെടുക്കാന്‍ നിന്നപ്പോഴായിരുന്നു ഇവര്‍ മുഖ്യമന്ത്രിയെ ഉമ്മവെച്ചത്.

cm-kiss-kuruba

സാമുദായിക രാഷ്ട്രീയം ശക്തമായ കര്‍ണാടകയിലെ കുറുബ സമുദായത്തില്‍ നിന്നുള്ള നേതാവാണ് സിദ്ധു എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന സിദ്ധരാമയ്യ. മുഖ്യമന്ത്രി കുറുബ സമുദായക്കാരനാണ് എന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ഗിരിജ ശ്രീനിവാസ് പിന്നീട് പറഞ്ഞു. അപ്രതീക്ഷിതമായി കവിളില്‍ ചുംബനം കിട്ടിയ സിദ്ധരാമയ്യ ഒന്ന് ഞെട്ടിയെങ്കിലും ചിരിച്ചുകൊണ്ട് കവിള്‍ തുടച്ച് സാധാരണ നിലയിലെത്തി.

അച്ഛനെപ്പോലെ കരുതിയാണ് താന്‍ മുഖ്യമന്ത്രിയെ ഉമ്മ വെച്ചത് എന്നാണ് ഗിരിജാ ശ്രീനിവാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഗിരിജ ശ്രിനിവാസ് തനിക്ക് മകളെപ്പോലെയാണ് എന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു. എന്നാല്‍ കന്നഡ ടി വി ചാനലുകള്‍ മുഖ്യമന്ത്രിക്ക് കിട്ടിയ ഈ പരസ്യമുത്തം ശരിക്കും ആഘോഷിച്ചു. മണിക്കൂറുകളോളം ഈ രംഗം ആവര്‍ത്തിച്ചുകാണിച്ചായിരുന്നു ചാനലുകള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

English summary
During a state-level program of Kuruba Community on Sunday, June 26, Chief Minister Siddaramaiah was kissed by a female fan at Palace Ground, Bengaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X