Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരിവിൽ സിംഗിൾ ലൈഫ് , മാസ ചെലവ് 1.83 ലക്ഷം രൂപ..കണ്ണുതള്ളി സോഷ്യൽ മീഡിയ, ചർച്ച

ബെംഗളൂരു: ബെംഗളൂരുവിലെ ഉയർന്നുവരുന്ന ജീവിതച്ചെലവുകൾ പലർക്കും വലിയ സാമ്പത്തിക ഭാരമാകുന്നുവെന്നാണ് നിരന്തരം ഉയരുന്ന പരാതികൾ. വാടക, ഭക്ഷണം, യാത്ര, വിനോദം തുടങ്ങിയ അടിസ്ഥാന ചെലവുകൾ എല്ലാം ചേർന്ന് സാധാരണ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അഞ്ചക്ക ശമ്പളം പോലും മതിയാകുന്നില്ലെന്നതാണ് ചിലരുടെ നിലപാട്. ഇതോടെ നഗരത്തിൽ സുഖകരമായി ജീവിക്കാൻ യഥാർത്ഥത്തിൽ എത്ര വരുമാനം വേണമെന്ന ചോദ്യവും ചിലർ ഉയർത്തുന്നു.

ഇതിനിടയിലാണ് ഉയർന്ന ജീവിതച്ചെലവുകൾ അതിശയോക്തിയല്ലെന്ന് സൂചിപ്പിക്കുന്ന ഒരു യുവതിയുടെ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.@bloomingalchemy_nee എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് യുവതി തൻ്റെ ചെലവുകൾ വിശദീകരിച്ചത്.

bengalurulife-

ബെംഗളൂരിൽ മെയ് മാസത്തെ തൻ്റെ ചെലവുകൾ എന്ന തലക്കെട്ടോടെയാണ് അവർ കണക്കുകൾ പങ്കുവെച്ചത്. ഒറ്റയ്ക്കാണ് താൻ താമസിക്കുന്നതെന്ന് യുവതി പറയുന്നു. മാസത്തിലെ വരവും ചെലവും അവർ വിശദമാക്കുന്നുണ്ട്. 2BHK അപ്പാർട്ട്‌മെന്റിന് 45,000 രൂപയാണ് വാടക. വൈദ്യുതി ബില്ലിന് 3,250 രൂപയും സ്വിഗ്ഗി ഓർഡറുകൾക്ക് 7,500 രൂപയും ചെലവായി. കുക്കിന് 6,000 രൂപയും വീട്ടുജോലിക്കാരിക്ക് 4,000 രൂപയും ഉബർ യാത്രകൾക്ക് 8,000 രൂപയും ചെലവായിട്ടുണ്ട്.

കഫേകൾ, ഔട്ടിംഗുകൾ, വിനോദങ്ങൾ എന്നിവയ്ക്കായി 60,000 രൂപയും ഷോപ്പിംഗിനായി 50,000 രൂപയും ചെലവായതായി യുവതി പറയുന്നു. ഇതോടെ മേയ് മാസത്തിലെ ആകെ ചെലവ് 1,83,750 രൂപയായി. ഈ തുകയിൽ നിക്ഷേപങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ബെംഗളൂരിൽ ഒറ്റയ്ക്ക് താമസിക്കുന്നു. ഞാൻ തന്നെയാണോ ബെംഗളൂരു ഇക്കോണമിയെ ഫണ്ടുചെയ്യുന്നത്? എന്ന ചോദ്യത്തോടെയാണ് അവർ കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേസമയം യുവതിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമൻ്റ് ചെയ്യുന്നത്. ഇത്രയും ഉയർന്ന ചെലവുകളിൽ അത്ഭുതം പ്രകടിപ്പിക്കുകയാണ് പലരും. മറ്റുചിലർ ബെംഗളൂരുവിലെ യഥാർത്ഥ ജീവിതച്ചെലവുകളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെച്ചു. "ഒരു മാസം 1.1 ലക്ഷം രൂപ ഷോപ്പിംഗിനും ഔട്ടിംഗിനുമോ?" എന്നായിരുന്നു ഒരാൾ കുറിച്ചത്.

ഇതിനിടെ, ബെംഗളൂരുവിൽ താമസിക്കുന്ന ഒരു മില്ലേനിയൽ ദമ്പതികളും അവരുടെ മാസചെലവുകൾ പങ്കുവെച്ച് ശ്രദ്ധ നേടി. കുടുംബമായി താമസിക്കുന്ന ഇവർ, മെയ് മാസത്തിൽ 1.66 ലക്ഷം രൂപ ചെലവായെന്നാണ് പറയുന്നത്. വാടകയും യൂട്ടിലിറ്റികളും തന്നെയാണ് ഇവരുടെ ബജറ്റിലെ ഏറ്റവും വലിയ ഭാഗം. അതേസമയം സാമാന്യം നല്ല ജീവിതം ബെംഗളൂരിൽ ജീവിക്കണമെങ്കിൽ രണ്ട് ലക്ഷത്തിന് അടുത്ത് മാസത്തിൽ ചെലവാകുമെന്നാണ് ചിലരുടെ അഭിപ്രായം. എന്നാൽ ജീവിത ചെലവ് നിയന്ത്രിക്കാനായാൽ ബെംഗളൂരിൽ മികച്ച ജീവിതം തന്നെ നയിക്കാമെന്ന് ചൂണ്ടിക്കാട്ടുന്നവരും കുറവല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+