കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടി നഗരം ചുട്ടുപൊള്ളുന്നു; 85 വര്‍ഷത്തെ റെക്കോര്‍ഡ് ചൂടും മറികടന്ന് ബെംഗളൂരു!!!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: പൂന്തോട്ടങ്ങളുടെ നഗരം, പെന്‍ഷന്‍കാരുടെ സ്വര്‍ഗം... എന്തൊക്കെയായിരുന്നു. രാജ്യത്ത് എവിടെ ചൂട് കൂടിയാലും ബെംഗളൂരുവിനെ അത് ബാധിക്കില്ല എന്നൊരു തോന്നലുണ്ടായിരുന്നു ആളുകള്‍ക്ക്. ഇപ്പോള്‍ അതും മാറി. ഏപ്രില്‍ - മെയ് മാസങ്ങളില്‍ പോലും ചെറിയ സ്പീഡില്‍ ഫാനിട്ട് കിടക്കാമായിരുന്നു ബെംഗളൂരുവില്‍. എന്നാലിപ്പോള്‍ ഫുള്‍ സ്പീഡില്‍ ഫാന്‍ കറങ്ങിയാലും വിയര്‍ത്തൊലിക്കലാണ്. ഇരിക്കാനും നില്‍ക്കാനും കിടക്കാനും പറ്റാത്ത അവസ്ഥ. സര്‍വ്വത്ര ചൂട്.

<strong>വരള്‍ച്ച കാണാനെത്തിയ മുഖ്യമന്ത്രിയുടെ കാറ് പോകാന്‍ കുടിവെള്ളമൊഴിച്ച് കഴുകിയ റോഡ്!!!</strong>വരള്‍ച്ച കാണാനെത്തിയ മുഖ്യമന്ത്രിയുടെ കാറ് പോകാന്‍ കുടിവെള്ളമൊഴിച്ച് കഴുകിയ റോഡ്!!!

വെറും 22 ഡിഗ്രിയായിരുന്നു കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് നഗരത്തിലെ ചൂട്. ഇത് പടിപടിയായി 30 കടന്നു. 36 ലെത്തി. ഇപ്പോഴിതാ 85 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡും മറികടന്നു ബെംഗളൂരു. ഏപ്രില്‍ 24 ഞായറാഴ്ച ബെംഗളൂരു രേഖപ്പെടുത്തിയ താപനില 39.2 ഡിഗ്രി സെല്‍ഷ്യസ്. 85 വര്‍ഷം മുമ്പത്തെ റെക്കോര്‍ഡാണ് ഞായറാഴ്ച തകര്‍ന്നത്. 1931 ലെ ഏപ്രിലിലാണ് ഇതിന് മുമ്പത്തെ റെക്കോര്‍ഡ് ചൂട് അടയാളപ്പെടുത്തിയത്, 38.3 ഡിഗ്രി.

heat

നഗരത്തില്‍ ഏറ്റവും കൂടുതല്‍ മരങ്ങളുള്ള നഗരങ്ങളിലൊന്നാണ് ബെംഗളൂരു. അതിന്റെ തണുപ്പും നഗരവാസികള്‍ക്ക് കിട്ടിയിരുന്നു. എയര്‍കണ്ടീഷനില്ലാതെ ജീവിക്കാന്‍ വലിയ പ്രയാസമുണ്ടായിരുന്നില്ല. എന്നാല്‍ റോഡരികിലെ പൂമരങ്ങളില്‍ പലതിനും കത്തി വീണുതുടങ്ങിയതോടെ കഥമാറി. തടാകങ്ങള്‍ നികത്തി കെട്ടിടങ്ങള്‍ ഉയര്‍ന്നത് ചൂടുയരാനുളള മറ്റൊരു കാരണം. നൂറ് കണക്കിന് തടാകങ്ങളാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ബെംഗളൂരുവില്‍ അപ്രത്യക്ഷമായത്.

<strong>പൊള്ളുന്ന ചൂട്... വെറും തറയില്‍ ഓംലെറ്റ് അടിച്ചുകാണിച്ച് വീട്ടമ്മ... ഞെട്ടും ഈ വീഡിയോ കണ്ടാല്‍...!</strong>പൊള്ളുന്ന ചൂട്... വെറും തറയില്‍ ഓംലെറ്റ് അടിച്ചുകാണിച്ച് വീട്ടമ്മ... ഞെട്ടും ഈ വീഡിയോ കണ്ടാല്‍...!

ബെംഗളൂരു നഗരത്തിന്റെ സ്ഥിതി ഇതാണെങ്കില്‍ മറ്റ് ഭാഗങ്ങള്‍ എങ്ങനെയെന്ന് ആലോചിക്കാന്‍ പോലും പറ്റില്ല. വടക്കന്‍ കര്‍ണാടകയിലെ താപനില 44 ഡിഗ്രി സെല്‍ഷ്യസാണ്. ഗ്രാമപ്രദേശങ്ങളില്‍ ചൂടും ജലക്ഷാമവും രൂക്ഷമായതോടെ മൈസൂരിലേക്കും ബെംഗളൂരുവിലേക്കും ആളുകള്‍ കൂട്ടമായി എത്തുന്നു. ആറ് കോടിയില്‍ പരം ജനസംഖ്യയുള്ള ബെംഗളൂരു ഇനിയെത്ര പേരെ കൂടി താങ്ങുമെന്നും എത്രകാലം ബെംഗളൂരുവിന് എ സിയുടെ തണുപ്പില്‍ മുന്നോട്ട് പോകാന്‍ പറ്റുമെന്ന് കണ്ട് തന്നെ അറിയണം.

English summary
As if the sweltering heat was not enough, the city on Sunday recorded a staggerring 39.2 degree Celsius temperature, breaking an 85 year-old record
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X