Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണക്കടത്തിനായി രന്യയും വിരാടും ഉപയോഗിച്ചത് യുഎസ് പാസ്പോര്‍ട്ട്; കസ്റ്റംസിനെ ഞെട്ടിച്ച ആസൂത്രണം

ബംഗളൂരു: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന കന്നട നടി രന്യ റാവുവിനും സഹായിയും തെലുങ്ക് സിനിമാ നടനുമായ വിരാട് കൊണ്ടൂരുവിനും എതിരേ കൂടുതല്‍ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ഡിആര്‍ഐ. ദുബായില്‍ നിന്ന് സര്‍ണം കടത്താന്‍ ഇരുവരും യുഎസ് പാസ്പോര്‍ട്ട് ദുരുപയോഗം ചെയ്തതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കണ്ടെത്തി. വിരാട് കൊണ്ടൂരുവിന്റെ പേരിലുള്ള യു.എസ് പാസ്‌പോര്‍ട്ടാണ് സ്വര്‍ണക്കടത്തിനായി ഉപയോഗിച്ചത്.

പരിശോധനകളില്ലാതെ ദുബായ് കസ്റ്റംസ് വഴി സ്വര്‍ണക്കടത്ത് സുഗമമാക്കുന്നതിനാണ് യുഎസ് പാസ്പോര്‍ട്ട് ഉപയോഗിച്ചിരുന്നത്. ജനീവയിലേക്കു പോകുന്നുവെന്നാണ് ഇരുവരും അവകാശപ്പെട്ടിരുന്നത്. യുഎസ് പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ജനീവയിലേക്കും സ്വിറ്റ്‌സര്‍ലന്‍ഡിലേക്കും യാത്ര ചെയ്യാന്‍ പ്രത്യേക വിസ ആവശ്യമില്ല. കസ്റ്റംസ് പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ പഴുതാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ജനീവയിലേക്ക് പോകുന്നതിന് പകരം അവര്‍ സ്വര്‍ണം ഇന്ത്യയിലേക്കു കടത്തുകയായിരുന്നു. ഇത്തരത്തില്‍ സ്വര്‍ണക്കടത്തിന് വിപുലമായ ആസൂത്രണമാണ് രന്യയും വിരാടും നടത്തിയിരുന്നത്.

ranya rao-Tarun

നടിയുടെ യാത്രയുടെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 27 തവണയാണ് രന്യ ദുബായ് സന്ദര്‍ശിച്ചത്. 15 ദിവസത്തിനിടെ നടി നാല് തവണയാണ് ദുബായ് യാത്ര നടത്തിയത്. ഇന്ത്യക്കും ദുബായ്ക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടിത കൃറ്റകൃത സിന്‍ഡിക്കേറ്റിന്റെ ഭാഗമായിരുന്നു രന്യയും വിരാടും എന്നാണ് ഡിആര്‍ഐ പറയുന്നത്.

ദുബായില്‍ നിന്നുള്ള വരവില്‍ മാര്‍ച്ച് മൂന്നിനാണ് ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് രന്യ ഡിആര്‍ഐയുടെ പിടിയിലാകുന്നത്. ഇവരില്‍ നിന്ന് 12.56 കോടി രൂപ വിലമതിക്കുന്ന 14 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ശരീരത്തില്‍ ഒളിപ്പിച്ചും ദേഹത്ത് അണിഞ്ഞുമായിരുന്നു സ്വര്‍ണക്കടത്ത്. ബംഗളൂരു വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്.

നിരവധി തവണ രന്യ സ്വര്‍ണവുമായി ബംഗളുരുവില്‍ എത്തിയിരുന്നെന്നും വിഐപി സുരക്ഷയില്‍ പരിശോധനകളില്ലാതെയാണ് വിമാനത്താവളത്തില്‍നിന്ന് പോയിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. കള്ളക്കടത്ത് ശൃംഖലയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍ച്ച് ഒന്‍പതിനാണ്് വിരാടിനെ അറസറ്റ് ചെയ്യുന്നത്. രന്യയില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്നും ലാപ്ടോപ്പില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്നാണ് നടിയും വിരാടും തമ്മിലുള്ള ബന്ധം വെളിവാകുന്നത്.

രന്യ റാവു 15 ദിവസത്തേക്ക് ബംഗളുരു സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. കൂട്ടുപ്രതിയായ വിരാടിനെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയിലും വിട്ടു. രന്യ റാവുവിന്റെ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

ബംഗളൂരുവിലെ ഒരു സമ്പന്നമായ ബിസിനസ് കുടുംബത്തിലെ അംഗമാണ് 30 കാരനായ വിരാട് കൊണ്ടൂരു. തരുണ്‍ രാജ് കൊണ്ടുരു എന്നാണ് യഥാര്‍ത്ഥ നാമം. 2018-ല്‍ പുറത്തിറങ്ങിയ 'പരിചയം' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. ലക്ഷ്മികാന്ത് ചെന്നയാണ് ചിത്രം സംവിധാനം ചെയ്തത്. എന്നാല്‍ സിനിമാ ലോകത്ത് ശോഭിക്കാന്‍ വിരാടിനു കഴിഞ്ഞില്ല. പണം ഉണ്ടാക്കാനുള്ള എളുപ്പ മാര്‍ഗമായിരുന്നു സ്വര്‍ണക്കടത്ത്.

രന്യയാണ് പലപ്പോഴും വിരാടിന്റെ യാത്രകള്‍ക്ക് പണം നല്‍കിയിരുന്നത്. ഇരുവരും മുമ്പ് ആഫ്രിക്കയില്‍ നിന്ന് സ്വര്‍ണം ശേഖരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+