കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളേജ് മതിലിൽ സിഎഎ അനുകൂല ബാനർ പതിക്കരുത്, ബിജെപി പ്രവർത്തകരോട് ഏറ്റുമുട്ടി വിദ്യാർത്ഥിനികൾ

Google Oneindia Malayalam News

ബെംഗളൂരു: കോളേജ് മതിലിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുകൊണ്ടുള്ള ബാനർ പതിപ്പിക്കുന്നത് തടഞ്ഞ വിദ്യാർത്ഥികൾക്ക് നേരെ ബിജെപി പ്രവർത്തകരുടെ അതിക്രമം. പ്രവർത്തകർ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുകൊണ്ടുള്ള ബാനർ കോളേജ് മതിലിൽ പതിപ്പിക്കുന്നതിനെ എതിർത്തുകൊണ്ടാണ് വിദ്യാർത്ഥികൾ രംഗത്ത് വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പ, ബിജെപി എംപി തേജസ്വി സൂര്യ എന്നിവരുടെ ചിത്രങ്ങളടങ്ങിയ ബാനറാണ് കോളേജ് മതിലിൽ പതിപ്പിച്ചത്.

 ഉക്രൈൻ വിമാനം തകർന്നുവീണത് ഇറാൻ മിസൈൽ പതിച്ചെന്ന് കാനഡയും യുകെയും, തെളിവ് ലഭിച്ചെന്ന് ട്രൂഡോ ഉക്രൈൻ വിമാനം തകർന്നുവീണത് ഇറാൻ മിസൈൽ പതിച്ചെന്ന് കാനഡയും യുകെയും, തെളിവ് ലഭിച്ചെന്ന് ട്രൂഡോ

ഇതിനെ എതിർത്ത് വിദ്യാർത്ഥികൾ രംഗത്ത് എത്തിയതോടെ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. നിങ്ങൾ വിദ്യാഭ്യാസമില്ലാത്തവരാണെന്നും രാജ്യദ്രോഹികളാണെന്നും പാകിസ്താനിലേക്ക് പോകൂവെന്നും ഇവർ ആക്രോശിച്ചെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. പ്രവർത്തകരും വിദ്യാർത്ഥിനികളും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

students

നിങ്ങൾക്ക് പൗരത്വത്തെക്കുറിച്ച് ആശങ്കയില്ല, നിങ്ങളെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്.... നിങ്ങൾ ഇന്ത്യക്കാരല്ല. ഈ കോളേജിന്റെ ഉടമസ്ഥർ വിദ്യാർത്ഥിനികളല്ല, മതിലിൽ ബാനർ പതിക്കരുതെന്ന് പറയാൻ കോളേജ് ഉടമയ്ക്ക് മാത്രമാണ് അവകാശമെന്ന് ബിജെപി പ്രവർത്തകർ ആക്രോശിക്കുന്നത് വീഡിയോയിൽ നിന്നും വ്യക്തമാണ്. അതേ സമയം ബാനർ പതിക്കാൻ അനുവദിക്കില്ലെന്ന് വിദ്യാർത്ഥികൾ നിലപാടെടുക്കുകയായിരുന്നു,

ഇതിനിടെ ബാനറിൽ വന്ന് ഒപ്പു വയ്ക്കണമെന്ന് എതിർപ്പുന്നയിച്ച വിദ്യാർത്ഥികളോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കോളേജ് അധികൃതർ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ഇവരെ പറഞ്ഞയക്കുകയും ചെയ്തു.

English summary
Bengaluru students asked BJP workers to remove pro- CAA banner from colalge wall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X