കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടുതല്‍ ആക്രമണത്തിന് സാധ്യത? ബെംഗളൂരുവിലെ വിദേശ വിദ്യാര്‍ഥികള്‍ക്ക് ആശങ്ക!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: ടാന്‍സാനിയ യുവതിയെ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ ബെംഗളൂരുവിലെ വിദേശ വിദ്യാര്‍ഥികള്‍ ആശങ്കയില്‍. ഐ ടി നഗരമായ ബെംഗളൂരുവില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് നേരെ കൂടുതല്‍ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളാണ് ആശങ്കയ്ക്ക് കാരണം. സോള്‍ദേവനഹള്ളിയുള്ള ആചാര്യ കോളജിലെ ബി ബി എം വിദ്യാര്‍ഥിനിയാണ് കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിന് ഇരയായത്.

നഗരത്തിലെ വിവിധ കോളജുകളിലായി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. സുഡാന്‍, ടാന്‍സാനിയ, നൈജീരിയ, കെനിയ, ഘാന തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഇതില്‍ കൂടുതല്‍. വംശീയ ആക്രമണമല്ല ഉണ്ടായത് എന്ന് രാഷ്ട്രീയ നേതാക്കളും പോലീസും പറയുന്നുണ്ടെങ്കിലും ഇത് വിശ്വസിക്കാന്‍ പറ്റുന്നതല്ല എന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. കോളജുകളിലെ പ്രധാന ചര്‍ച്ചാ വിഷയം ഇപ്പോള്‍ ഇത് തന്നെയാണ് എന്നാണ് അറിയുന്നത്.

bengaluru

ആചാര്യ കോളജിലെ ആഫ്രിക്കയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വ്യാഴാഴ്ച ക്ലാസില്‍ കയറിയില്ല. വീട് വാടകയ്ക്ക് എടുത്ത് താമസിക്കുന്ന പലരും ഹോസ്റ്റലിലേക്ക് മാറാനുള്ള ശ്രമത്തിലാണ്. കോളജ് ഹോസ്റ്റലുകള്‍ സുരക്ഷിതമായിരിക്കും എന്ന പ്രതീക്ഷയിലാണ് അത്. അതേസമയം ഹെസര്‍ഘട്ടയിലെ സംഭവത്തെക്കുറിച്ച് കോളജ് അധികൃതരല്ലാതെ മറ്റാരോടും പ്രതികരിക്കുകയോ അഭിപ്രായം പറയുകയോ ചെയ്യരുതെന്ന് കുട്ടികളോട് പറഞ്ഞിട്ടുണ്ടത്രെ.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ബെംഗളൂരുവില്‍ പഠിക്കാന്‍ വരുന്നവരില്‍ എല്ലാവരും പഠിക്കാനല്ല വരുന്നത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മയക്കുമരുന്ന് ഇടപാടുകളും മറ്റ് തട്ടിപ്പുസംഘങ്ങളും പഠിക്കാന്‍ എന്ന വ്യാജേന നഗരത്തില്‍ എത്തുന്നുണ്ട്. ഇവരില്‍ പലരെയും കണ്ടാല്‍ തിരിച്ചറിയാന്‍ പോലും പറ്റാറില്ല എന്നും നാട്ടുകാര്‍ പറയുന്നു.

English summary
Bengaluru students tense after rumours. It has now become the main topic of discussion among students of various colleges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X