Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു സബർബൻ റെയിൽ 2028ൽ;ആദ്യ സർവീസ് ബൈപ്പനഹള്ളി-ചിക്കബാനവാര പാതയിൽ,യശ്വന്ത്പുർ പ്രധാന ജങ്ഷനാകും

ബെംഗളൂരു സബർബൻ റെയിൽ പദ്ധതി 2028 ഡിസംബറോടെ യാഥാർത്ഥ്യമാകുമെന്ന് കർണാടക ലിമിറ്റഡ് റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനി (കെ-റൈഡ്) മാനേജിങ് ഡയറക്ടർ ലക്ഷ്മൺ സിങ് . 'മണി കൺട്രോളിന്' നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യ ഘട്ടത്തിൽ ബൈപ്പനഹള്ളി-ചിക്കബാനവാര വഴിയുള്ള 27 കിലോമീറ്റർ (കോറിഡോർ-2) പാത പൂർണ്ണമായോ അല്ലെങ്കിൽ ഇതിലെ ചിക്കബാനവാര-യശ്വന്ത്പുർ മുൻഗണനാ പാതയോ കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. സബർബൻ റെയിൽവേ കൂടാതെ മെട്രോ, റെയിൽവേ, ബിഎംടിസി ബസ് സർവീസുകൾ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന നഗരത്തിലെ പ്രധാന മൾട്ടിമോഡൽ ഹബ്ബായി യശ്വന്ത്പുർ മാറുമെന്നും അദ്ദേഹം പറഞ്ഞു.

റോഡുകളിലൂടെയുള്ള മെട്രോ നിർമാണത്തേക്കാൾ സബർബൻ റെയിൽവേ പ്രവൃത്തികൾ വെല്ലുവിളികൾ നിറഞ്ഞതാണെന്ന് ലക്ഷ്മൺ സിങ് പറഞ്ഞു. ട്രെയിൻ സർവീസുകൾ സജീവമായ റെയിൽപ്പാതകൾക്ക് തൊട്ടരികിലൂടെ നിർമാണം നടത്തേണ്ടി വരുന്നതിനാലുള്ള കടുത്ത സുരക്ഷാ മുൻകരുതലുകളാണ് ഇതിന് കാരണം. മെട്രോ നിർമാണം പോലെ വിവിധ സ്ഥലങ്ങളിൽ ഒരേസമയം ജോലി ചെയ്യാൻ ഇവിടെ സാധിക്കില്ല. നിലവിൽ 148 കിലോമീറ്റർ ശൃംഖലയിലെ കോറിഡോർ-2, കോറിഡോർ-4 എന്നിവയിലായി 70 കിലോമീറ്ററോളം ഭാഗത്ത് നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

suburban4

പദ്ധതിയിലെ പ്രധാന പാതകളുടെ നിലവിലെ സ്ഥിതിയും അദ്ദേഹം വ്യക്തമാക്കി. കോറിഡോർ-2, കോറിഡോർ-4 (ഹീലലിഗെ-രാജാനുകുണ്ഡെ) എന്നിവയ്ക്കാവശ്യമായ പ്രധാന ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. ഫ്ലൈഓവറുകൾക്കും റെയിൽ ഓവർബ്രിഡ്ജുകൾക്കുമുള്ള ഭൂമി മാത്രമാണ് ഇനി ലഭിക്കാനുള്ളത്. 46 കിലോമീറ്റർ നീളമുള്ള കോറിഡോർ-4 ലെ നാല് സിവിൽ പാക്കേജുകളിൽ രണ്ടെണ്ണം ടെൻഡർ ചെയ്തു കഴിഞ്ഞു. ബാക്കി രണ്ടെണ്ണം അടുത്ത മാസം പകുതിയോടെ ടെൻഡർ ചെയ്യും. കോറിഡോർ-2 ലെ മൂന്ന് സിവിൽ പാക്കേജുകളിൽ രണ്ടെണ്ണം അനുവദിച്ചു. മൂന്നാമത്തേതിന്റെ ടെൻഡർ നടപടികൾ ജൂലൈ ആദ്യ ആഴ്ച തന്നെ പൂർത്തിയാകും. ഈ രണ്ട് കോറിഡോറുകളിലെയും എല്ലാ സ്റ്റേഷനുകളുടെയും നിർമാണം ആരംഭിച്ചിട്ടുണ്ട്.

വിമാനത്താവളത്തിലേക്കുള്ള കോറിഡോർ-1 (കെഎസ്ആർ ബെംഗളൂരു-ദേവനഹള്ളി), കോറിഡോർ-3 (കെങ്കേരി-വൈറ്റ്ഫീൽഡ്) എന്നിവയ്ക്ക് ഇന്ത്യൻ റെയിൽവേ അലൈൻമെന്റ് അംഗീകാരം നൽകിയതായും അദ്ദേഹം അറിയിച്ചു. ഭൂമി നിർണ്ണയിക്കാനുള്ള സർവേ പുരോഗമിക്കുകയാണ്. ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യത്തോടെയോ ഇതിനാവശ്യമായ ഭൂമി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെങ്കേരി-വൈറ്റ്ഫീൽഡ് പാത ഉപേക്ഷിച്ചിട്ടില്ലെന്നും ഘട്ടങ്ങളായാണ് നടപ്പിലാക്കുന്നതെന്നും ലക്ഷ്മൺ സിങ് വ്യക്തമാക്കി. ഈ പാതയിലെ ബെംഗളൂരു കന്റോൺമെന്റ്-വൈറ്റ്ഫീൽഡ് സെക്ഷനിലെ റെയിൽവേയുടെ നാലുവരിപ്പാത നിർമാണം പൂർത്തിയാകുന്നതോടെ തദ്ദേശീയ ട്രെയിൻ ആവശ്യങ്ങൾ ഒരുപരിധി വരെ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

1983-ൽ നിർദ്ദേശിക്കപ്പെട്ട പദ്ധതിക്ക് 2020-ലാണ് കേന്ദ്രാനുമതി ലഭിച്ചത്. തുടർന്ന് 2022 ജൂണിൽ പ്രധാനമന്ത്രി നറേന്ദ്ര മോദി തറക്കല്ലിട്ടു. 2026-ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതി പിന്നീട് വൈകുകയായിരുന്നു. 2025 ഡിസംബറിൽ ലക്ഷ്മൺ സിങ് കെ-റൈഡ് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ശേഷമാണ് നിർമാണപ്രവർത്തനങ്ങൾക്ക് വേഗത കൈവന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+