കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറവുശാലയെക്കുറിച്ച് പരാതി നല്‍കി: ടെക്കി യുവതിയെ ജനക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു..

ബെംഗളൂരുവിലെ ജെപി നഗറിലെ ആവലഹള്ളിയില്‍ വച്ച് സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയെ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു

Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരുവിലെ അനധികൃത അറവുശാലയെക്കുറിച്ച് പോലീസിലറിയിച്ച ടെക്കിയെ ജനക്കൂട്ടം ക്രൂരമായി തല്ലിച്ചതച്ചു. നൂറോളം പേര്‍ ചേര്‍ന്നാണ് നന്ദിനിയെന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. അനധികൃത അറവുശാലയെക്കുറിച്ച് പോലീസില്‍ വിവരമറിയിച്ചതിന് പുറമേ അറവിനായി എത്തിച്ചിരുന്ന മൃഗങ്ങളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതുമാണ് ആക്രമണത്തിന് ഇടയാക്കിയത്. ബെംഗളൂരുവിലെ ജെപി നഗറിലെ ആവലഹള്ളിയില്‍ വച്ച് സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയെ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു.

ഇറാഖ് സൈന്യം അടി തുടങ്ങി; ആദ്യ ലക്ഷ്യം കിര്‍ക്കുക് വ്യോമതാവളം; കുര്‍ദ് സേനയുമായി പൊരിഞ്ഞ പോരാട്ടംഇറാഖ് സൈന്യം അടി തുടങ്ങി; ആദ്യ ലക്ഷ്യം കിര്‍ക്കുക് വ്യോമതാവളം; കുര്‍ദ് സേനയുമായി പൊരിഞ്ഞ പോരാട്ടം

അനധികൃത അറവുശാലയും ബീഫ് വില്‍പ്പനയും നടക്കുന്ന പ്രദേശത്ത് അറവുമാടുകളെ കൂട്ടമായി നിര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ട നന്ദിനിയും സുഹൃത്തുക്കളും തലഘട്ടപുര പോലീസ് സ്റ്റേഷനിലെത്തി വൈകിട്ട് 6.30 ഓടെ പരാതി നല്‍കുകയായിരുന്നു. അറവുശാലയ്ക്കെതിരെ മതിയായ നടപടി സ്വീകരിക്കുമെന്ന പോലീസിന്‍റെ ഉറപ്പില്‍ സ്റ്റേഷന്‍ വിട്ട സംഘത്തിന് നേരെയാണ് നൂറോളം വരുന്ന സംഘത്തിന്‍റെ ആക്രമണമുണ്ടായത്. സ്ഥലത്തേയ്ക്ക് സഞ്ചരിച്ച യുവതിയുടെ വാഹനത്തില്‍ രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരും ഉണ്ടായിരുന്നുവെങ്കിലും തങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്തില്ലെന്നും പരാതിയുണ്ട്.

പാക് അനുകൂല മുദ്രാവാക്യങ്ങള്‍

പാക് അനുകൂല മുദ്രാവാക്യങ്ങള്‍

പാക് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയെത്തിയ ജനക്കൂട്ടമാണ് ടെക്കി യുവതി ഉള്‍പ്പെട്ട സംഘത്തെ ആക്രമിച്ചത്. ഞായറാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. കാറിന് കല്ലെറിഞ്ഞ അക്രമികള്‍ യുവതിയെ മര്‍ദ്ദിക്കുകയും ചെയ്തു. ആക്രമണത്തില്‍ യുവതിയുടെ വലതുകയ്യിന് പരിക്കേറ്റിട്ടുണ്ട്.

 ആക്രോശിച്ച് എസ്ഐ

ആക്രോശിച്ച് എസ്ഐ

ആക്രമിക്കപ്പെട്ട ശേഷം പോലീസ് സ്റ്റേഷനിലെത്തിയ തങ്ങള്‍ക്ക് നേരെ എസ്ഐ ആക്രോശിച്ചെന്നും അക്രമികളുടെ ഫോട്ടോ എടുക്കാത്തതില്‍ കുറ്റപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. ആക്രമിക്കപ്പെട്ടതിനുള്ള തെളിവ് ശേഖരിക്കാത്തതിനാല്‍ സ്റ്റേഷനിലുള്ള ആര്‍ക്കും സഹായിക്കാന്‍ കഴിയില്ലെന്ന് എസ്ഐ വ്യക്തമാക്കിയെന്ന് യുവതിയെ ഉദ്ധരിച്ച് ഇന്ത്യാ
ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

എസ്ഐ ക്രിമിനലുകള്‍ക്കൊപ്പം

എസ്ഐ ക്രിമിനലുകള്‍ക്കൊപ്പം

ആക്രമിക്കപ്പെട്ട നന്ദിനി ഉള്‍പ്പെട്ട സംഘത്തോട് പോലീസ് സ്വീകരിച്ച നിലപാട് കണക്കിലെടുത്ത് എസ്ഐഎയും ക്രിമിനലുകളെ പിന്തുണയ്ക്കുന്നുവെന്നാണ് നന്ദിനിയും സുഹൃത്തുക്കളും കരുതുന്നത്. തങ്ങളെ പാഠം പഠിപ്പിക്കാന്‍ വേണ്ടി കുരുക്കില്‍പ്പെടുത്തിയതായും സംഘം വിശ്വസിക്കുന്നു.

 അപലപിച്ച് യെദ്യൂരപ്പ

അപലപിച്ച് യെദ്യൂരപ്പ

അനധികൃത അറവുശാലയെക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയ യുവതി ഉള്‍പ്പെട്ട സംഘം ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അപലപിച്ചു. അനധികൃത അറവുശാലയെ തുറന്നുകാണിച്ച യുവതിയ്ക്ക് നേരെയുണ്ടായ ക്രൂര മര്‍ദനത്തില്‍ അപലപിക്കുന്നുവെന്നും സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ ക്രമസമാധാന നില തകര്‍ന്നുവെന്നതിന്‍റെ തെളിവാണ് ഇതെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.

പോലീസ് കയ്യും കെട്ടി നിന്നു

പോലീസ് കയ്യും കെട്ടി നിന്നു

അറവുശാല നില്‍ക്കുന്ന സ്ഥലത്തേയ്ക്ക് സഞ്ചരിച്ച യുവതിയുടെ വാഹനത്തില്‍ രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരും ഉണ്ടായിരുന്നുവെങ്കിലും തങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്തില്ലെന്നും യുവതിയ്ക്ക് പരാതിയുണ്ട്.


English summary
A Bengaluru woman was brutally thrashed by a 100-member mob for reporting illegal cow slaughter to police and trying to rescue the animals from the slaughterhouse.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X