ബെംഗളൂരുവില്‍ ഡാറ്റാ എന്‍ജിനീയര്‍; ശമ്പളം 3 ലക്ഷം; നിക്ഷേപം ഒരു ലക്ഷം: ചെലവു ചുരുക്കുന്നത് ഇങ്ങനെ
ബെംഗളൂരുവില്‍ ഒരു ഡാറ്റാ എന്ജിനീയര്ക്കു ലഭിക്കുന്ന ശമ്പളം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ടെക്കി യുവതി. പ്രതിമാസ ശമ്പളത്തിനൊപ്പം ആ തുക എങ്ങനെ ചിലവഴിക്കുന്നുവെന്നും യുവതി ഇന്‍സ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തി. മൂന്ന് ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന യുവതി ഒരു ലക്ഷത്തോളം രൂപ നിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. യുവതിയുടെ സാമ്പത്തിക അച്ചടക്കവും ജീവിതത്തെക്കുറിച്ചുള്ള പ്ലാനിങ്ങും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കും തുടക്കമിട്ടിട്ടുണ്ട്.
കുടുംബത്തോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുന്ന യുവതിയുടെ ജീവിതശൈലിയെ പലരും പ്രശംസിക്കുന്നുണ്ട്. തന്റെ നിക്ഷേപങ്ങള്‍ക്കും ജീവിതച്ചെലവുകള്‍ക്കുമായി പ്രതിമാസം 2.12 ലക്ഷം രൂപയോളമാണ് ഇവര്‍ ചെലവഴിക്കുന്നത്. 25,000 രൂപ വീടിന്റെ വാടകയ്ക്കും വെള്ളം, വൈദ്യുതി തുടങ്ങിയ മറ്റ് വീട്ടാവശ്യങ്ങള്ക്കുമായാണ് മാറ്റിവെക്കുന്നത്. വീട്ടുജോലിക്കാരിക്ക് 5,000 രൂപ നല്‍കുന്നുണ്ട്. മാതാപിതാക്കള്‍ക്കായി വാങ്ങിയ അപ്പാര്‍ട്ട്മെന്റിനു വേണ്ടിയെടുത്ത ഭവനവായ്പ തിരിച്ചടവിനായി പ്രതിമാസം 30,000 രൂപ ഇഎംഐ ആയി നല്കുന്നു. തന്നെ വളര്‍ത്തിയ കുടുംബത്തോടുള്ള കടപ്പാടാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് യുവതി വ്യക്തമാക്കുന്നു.

ദൈനംദിന ജീവിതത്തില്‍ മിതമായ ചെലവുകള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്. പലചരക്ക് സാധനങ്ങള്‍ക്ക് 8,000 രൂപയും പുറത്തു നിന്നുള്ള ഭക്ഷണത്തിന് 2,000 രൂപയും ചെലവാക്കുന്നു. ബ്യൂട്ടി പാര്‍ലര്‍, വിറ്റാമിനുകള്‍, സമ്മാനങ്ങള്‍ എന്നിവയ്ക്കായി 5,000 രൂപ മാറ്റിവെക്കുന്നു. ജിമ്മിനും പേഴ്സണല്‍ ട്രെയ്നര്ക്കുമായി 12,000 രൂപ ചെലവാക്കുന്നു. നെറ്റ്ഫ്ളിക്സ്, പോലുള്ള സ്ട്രീമിംഗ് സേവനങ്ങള്‍ക്ക് 300 രൂപ മാത്രമാണ് നല്‍കുന്നത്. ഓഫീസ് ക്യാബ് ഉപയോഗിക്കുന്നതിനാല്‍ പെട്രോള്‍ ചെലവ് 500 രൂപയില്‍ താഴെ മാത്രമാണ്.
എന്നാല്‍ യാത്രകള്‍ക്കായി വലിയൊരു തുക ഇവര്‍ നീക്കിവെക്കാറുണ്ട്. 2025-ല്‍ മാത്രം 7 ലക്ഷം രൂപയാണ് വിനോദയാത്രകള്‍ക്കായി ചെലവിട്ടത്. ആറ് മാസത്തെ ജീവിതച്ചെലവിനുള്ള പണം അടിയന്തര നിധിയായി കരുതിയിട്ടുള്ളതിനാല്‍, മിച്ചം വരുന്ന തുക സ്വര്‍ണത്തിലും മറ്റും നിക്ഷേപിക്കുന്നു. ഭാവിയില്‍ സ്വന്തം വിവാഹത്തിനുമായി ഒരു പ്രത്യേക ഫണ്ടും യുവതി കരുതുന്നുണ്ട്. യുവതിയുടെ സാമ്പത്തിക അച്ചടക്കത്തെ നിരവധി പേരാണ് പ്രശംസിക്കുന്നത്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications