Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയുടെ ബ്ലൗസിനുള്ളില്‍ കൂറയെ പിടിച്ചിടുന്ന ബാംഗ്ലൂര്‍ ടെക്കി... നിലവിളി കേട്ടാല്‍ ആവേശം കൂടും!

പങ്കാളിയോട് തോന്നേണ്ട ലൈംഗികചോദന, മറ്റ് വസ്തുക്കളില്‍ തോന്നുന്ന മാനസികാവസ്ഥയാണല്ലോ ഫെറ്റിഷിസം. സോക്സ്, അ ടിവസ്ത്രങ്ങള്‍ മുതലായവ സ്പര്‍ശിച്ച് ലൈംഗിക ഉത്തേജനം സാധ്യമാക്കുന്ന ഒരു സംഭവങ്ങള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ ലൈംഗിക ബന്ധത്തിനിടെ ഭാര്യയുടെ വസ്ത്രത്തിനുള്ളിലേക്ക് പാറ്റ അഥവാ കൂറയെ പിടിച്ചിട്ട് ആനന്ദം അനുഭവിക്കുന്നതിനെ എന്ത് വിളിക്കും?

Read Also: ഭാര്യയുടെ നഗ്നസെല്‍ഫിക്ക് പിന്നാലെ, മോഡലുമായി ചാറ്റ് ചെയ്യുന്നതിനിടെ ആമിർ ഖാൻ സ്വയംഭോഗം ചെയ്യുന്ന വീഡിയോ ലീക്കായി!

ഐ ടി നഗരമായ ബെംഗളൂരുവില്‍ നിന്നാണ് വിചിത്രമായ ഈ വാര്‍ത്ത. ഇന്ദിരാനഗര്‍ സ്വദേശിയായ ഒരു വീട്ടമ്മയാണ് ടെക്കിയായ ഭര്‍ത്താവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. നാല്‍പത് വയസ്സ് പ്രായമുള്ള ഇയാളുടെ ഈ വിചിത്രസ്വഭാവം ഫെറ്റിഷിസമാണോ സാഡിസമാണോ എന്നാലോചിച്ച് പോലീസും കുഴങ്ങിയിരിക്കുകയാണ്. ഇത് മാത്രമല്ല, ഈ ടെക്കിയുടെ വിശേഷങ്ങള്‍..

നിലവിളി കേട്ടാല്‍ ആവേശം

നിലവിളി കേട്ടാല്‍ ആവേശം

സുജാത എന്നാണ് പരാതിക്കാരിയുടെ പേര്. ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചാല്‍ കൂറയെ പിടിച്ച് വസ്ത്രത്തിനുള്ളിലേക്ക് ഇടുന്നു എന്നാണ് പരാതി. ഇവര്‍ക്ക് കൂറയെ പേടിയാണ്. സുജാത പേടിച്ച് നിലവിളിക്കുമ്പോള്‍ ഭര്‍ത്താവ് അവിനാശ് ശര്‍മയ്ക്ക് ആവേശം കൂടും. കിടപ്പുമുറിയില്‍ ഭാര്യയുടെ കരച്ചില്‍ കേള്‍ക്കുന്നത് ഇയാള്‍ക്ക് ഭയങ്കര ഇഷ്ടമാണത്രെ.

രണ്ടുപേരും ടെക്കികളാണ്

രണ്ടുപേരും ടെക്കികളാണ്

സുജാതയുടെ ഭര്‍ത്താവായ അവിനാശ് ശര്‍മയ്ക്ക് 40 വയസ്സുണ്ട്. ബെന്നാര്‍ഘട്ട റോഡിലുള്ള ഒരു സോഫ്റ്റ് വെയര്‍ കമ്പനിയിലാണ് ഇയാള്‍ക്ക് ജോലി. സുജാതയും ടെക്കിയാണ്. പക്ഷേ ഇപ്പോള്‍ ജോലി ചെയ്യുന്നില്ല. ഇവര്‍ക്ക് രണ്ട് മക്കളാണുള്ളത്. മക്കളില്ലായിരുന്നെങ്കില്‍ താന്‍ പണ്ടേ അവിനാശിനെ വിട്ട് പോയേനെ എന്നാണ് സുജാത പറയുന്നത്.

കോളജില്‍ ഒന്നിച്ച് പഠിച്ചവര്‍

കോളജില്‍ ഒന്നിച്ച് പഠിച്ചവര്‍

സഹപാഠികളാണ് അവിനാശ് ശര്‍മയും സുജാതയും. കോളജ് കാലം മുതലേ പരസ്പരം അറിയാം. അവിനാശ് മറ്റൊരു വിവാഹം കഴിച്ചു. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ പിരിഞ്ഞു. പിന്നീടാണ് അവിനാശ് സുജാതയെ വിവാഹം ചെയ്തത്. പത്ത് വര്‍ഷം മുമ്പായിരുന്നു ഈ വിവാഹം. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്.

ഭര്‍ത്താവിന് മറ്റ് ബന്ധങ്ങള്‍

ഭര്‍ത്താവിന് മറ്റ് ബന്ധങ്ങള്‍

അവിനാശിന്റെ രണ്ടാം വിവാഹമാണിതെന്ന് പറഞ്ഞല്ലോ. ഇയാള്‍ക്ക് മറ്റ് പലരുമായും അവിഹിത ബന്ധങ്ങളുണ്ട് എന്നാണ് ഭാര്യയായ സുജാത പറയുന്നത്. തനിക്ക് വിവാഹമോചനം വേണമെന്ന് സുജാത അവിനാശിനോട് ആവശ്യപ്പെട്ടിരുന്നു. ഭര്‍ത്താവിന്റെ മറ്റ് ബന്ധങ്ങളെക്കുറിച്ച് അറിഞ്ഞ ശേഷം ഇയാളുമായി ലൈംഗിക ബന്ധത്തിന് സമ്മതിക്കാറില്ല എന്നാണ് ഇവര്‍ പറയുന്നത്.

കൂറകളെ ഭയമാണ്

കൂറകളെ ഭയമാണ്

സുജാതയ്ക്ക് കൂറകളെ ഭയങ്കര ഭയമാണ്. ഈ പേടിയാണ് അവിനാശ് മുതലെടുക്കുന്നത്. കൂറയെ പിടിച്ച് സുജാതയുടെ വസ്ത്രത്തിനകത്ത് ഇടുകയാണ് ഇയാളുടെ പരിപാടി. ലൈംഗിക ബന്ധത്തിന് സമ്മതിച്ചില്ലെങ്കില്‍ കൂറയെ പിടിച്ച് ബോക്‌സുകളിലാക്കി മുന്നില്‍ കൊണ്ടുവന്ന് തുറന്ന് വിടും. സുജാതയുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ ഇയാള്‍ക്ക് ആവേശം കൂടുമത്രെ.

വിചിത്രമായ കേസ്

വിചിത്രമായ കേസ്

സുജാതയുടെ പരാതി കൗണ്‍സലിങ് സെന്ററായ വനിതാ സഹായവാണിക്ക് കൈമാറിയിരിക്കുകയാണ് പോലീസ്. അവിനാശിനെ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം വനിതാ സഹായവാണി കൗണ്‍സലിങ് തുടങ്ങി. ഇങ്ങനെ ഒരു പരാതി ലഭിക്കുന്നത് വളരെ വിചിത്രമാണ് എന്നാണ് മനശാസ്ത്ര വിദഗ്ധയായ ഡോ സഫിയ പറയുന്നത്.

കാരണങ്ങള്‍ പലതാകാം

കാരണങ്ങള്‍ പലതാകാം

പങ്കാളിയുടെ പേടി മാറ്റാന്‍ വേണ്ടി ദമ്പതികള്‍ പരസ്പരം പേടിയുള്ള ജീവികളെ അടുത്തുകൊണ്ടുപോകുകയും പിടിക്കുകയും ചെയ്യുന്നത് സാധാരണയാണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതല്ല കാര്യമായിട്ടാണ് ഇയാള്‍ ഇങ്ങനെ ചെയ്യുന്നതെങ്കില്‍ കാര്യമായ മാനസിക പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടാകും. ഭര്‍ത്താവിന്റെ ഇമേജ് ചീത്തയാക്കാനും വേഗത്തില്‍ ഡിവോഴ്്‌സ് കിട്ടാനും വേണ്ടി പരാതിക്കാരി ബോധപൂര്‍വ്വം പറയുന്നതാകാനും സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+