ഡിടിഎച്ച് 'അപ്‌ഡേറ്റ്' ചെയ്യാന്‍ വന്ന ടെക്‌നീഷ്യന്‍ യുവതിയെ പീഡിപ്പിച്ചു... സംഭവം ബെംഗളൂരുവില്‍!
ബെംഗളൂരു: മഹാനഗരങ്ങളില്‍ എങ്ങനെയൊക്കെയാണ് അപകടങ്ങള്‍ സംഭവിക്കുക എന്ന് പറയാന്‍ പറ്റില്ല. കുപ്പിയും പാട്ടയും പെറുക്കാനെന്നും പുസ്തകവും മറ്റും വില്‍ക്കാനെന്നും മറ്റും പറഞ്ഞ് വന്ന് വീട് നോക്കിവെച്ച ശേഷം രാത്രി വന്ന് മോഷണം നടത്തുന്ന സംഘങ്ങള്‍ ബെംഗളൂരുവില്‍ ഒരുപാടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘവും അടുത്തിടെയായി സജീവമായിട്ടുണ്ട്.
എന്നാല്‍ സെറ്റ് ടോപ് ബോക്‌സ് നന്നാക്കാന്‍ എന്ന പേരില്‍ വീട്ടില്‍ കയറി വന്ന് ലൈംഗികമായി പീഡിപ്പിക്കുക എന്നൊക്കെ പറഞ്ഞാലോ.. അതും നഗരത്തിലെ പേരുകേട്ട ഒരു ഡി ടി എച്ച് കമ്പനിയുടെ ടെക്‌നീഷ്യന്‍. കേട്ടിട്ട് തന്നെ പേടിയാകുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന ആളുകള്‍ എത്ര സൂക്ഷിച്ചാലാണ് ഒന്ന് ജീവിച്ചുപോകാന്‍ പറ്റുക എന്ന് തെളിയിക്കുകയാണ് ഈ സംഭവവും. സംഭവം നടന്നത് ഇങ്ങനെ...

ആസൂത്രിതമായ ആക്രമണം
ഒറ്റയ്ക്ക് കഴിയുന്ന യുവതിയുടെ വീട്ടില്‍ സെറ്റ് ടോപ് ബോക്‌സ് നന്നാക്കാന്‍ എന്ന വ്യാജേന എത്തിയാണ് ടെക്‌നീഷ്യനായ മുനി റെഡ്ഡി യുവതിയെ പീഡിപ്പിച്ചത്. സര്‍വ്വീസ് ഹിസ്റ്ററി നോക്കിയാണത്രെ യുവതി വീട്ടില്‍ ഒറ്റയ്‌ക്കേ ഉള്ളൂ എന്ന് ഇയാള്‍ മനസിലാക്കിയത്.

ഒരു പ്രാവശ്യം വന്ന് നന്നാക്കിയിട്ട് പോയി
കഴിഞ്ഞ ആഴ്ച ഒരു ദിവസം ഇയാള്‍ യുവതിയുടെ വീട്ടില്‍ വന്ന് സെറ്റ് ടോപ് ബോക്‌സ് ശരിയാക്കിയിട്ട് പോയതാണ്. എന്നാല്‍ സെറ്റ് ടോപ് ബോക്‌സ് അപ്‌ഡേറ്റ് ചെയ്യാനുണ്ട് എന്ന് പറഞ്ഞ് ഇയാള്‍ വീണ്ടും വന്നു.

ഓടി രക്ഷപ്പെട്ടു
സംഭവദിവസവും യുവതി ഒറ്റയ്‌ക്കേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞ മുനി റെഡ്ഡി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ പകച്ചെങ്കിലും യുവതി ഒച്ചവെച്ച് ആളെക്കൂട്ടാന്‍ ശ്രമിച്ചു. ഇതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു

അറസ്റ്റ് ചെയ്തു
ആദ്യം ബന്ധുക്കളെയും പിന്നീട് പോലീസിനെയും യുവതി വിവരം അറിയിച്ചു. പരാതിയെ തുടര്‍ന്ന് മുനി റെഡ്ഡിയെ പോലീസ് ബെംഗളൂരുവിന് തൊട്ടടുത്തുള്ള ഗ്രാമത്തില്‍ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications