ബെംഗളൂരു വന്ദേഭാരത് ഹബ്ബാകും; തനിസാന്ദ്രയില്‍ സ്ലീപ്പര്‍ ഡിപ്പോ, 14 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ തുടങ്ങി

ബെംഗളൂരു: ഇന്ത്യന്‍ അതിവേഗ ട്രെയിന്‍ യാത്രയ്ക്ക് പുതുഭാവം നല്‍കിയ വന്ദേഭാരത് എക്‌സ്പ്രസിന് ബെംഗളൂരുവില്‍ ഡിപ്പോ വരുന്നു. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ക്കായിരിക്കും തനിസാന്ദ്രയില്‍ ഡിപ്പോ ഒരുക്കുക. സ്ഥലം ഏറ്റെടുക്കാനുള്ള നടപടിയിലേക്ക് റെയില്‍വെ കടന്നു. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറക്കി. 14 സ്വകാര്യ സ്ഥലങ്ങളായിരിക്കും ഏറ്റെടുക്കുക. ആക്ഷേപമുള്ളവര്‍ക്ക് അധികൃതരെ സമീപിക്കാന്‍ ഇപ്പോള്‍ സാധിക്കും.

14 ഹെക്ടര്‍ സ്ഥലമാണ് വന്ദേഭാരത് സ്ലീപ്പര്‍ ഡിപ്പോയ്ക്ക് വേണ്ടി റെയില്‍വെ ഏറ്റെടുക്കുക. പ്രത്യേക സ്റ്റേഷന്‍ സൗകര്യം ഒരുക്കും. മറ്റു വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്കും ഇവിടെ അറ്റക്കുറ്റ പണി നടത്താം. അതോടെ കര്‍ണാടകയിലൂടെ സര്‍വീസ് നടത്തുന്ന എല്ലാ വന്ദേഭാരത് ട്രെയിനുകള്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കും. മന്യത ടെക് പാര്‍ക്കിന് സമീപമാണ് ഡിപ്പോ നിര്‍മിക്കുക.

bengaluru vande bharat depo

ഹീലലിഗെ-രജനുകുന്ദെ സബര്‍ബന്‍ റെയില്‍ ഇടനാഴിയുടെ ഭാഗമായി തനിസാന്ദ്രയില്‍ പുതിയ സ്റ്റേഷന്‍ നിര്‍മിക്കും. നിലവിലുള്ള തനിസാന്ദ്ര റെയില്‍വെ സ്റ്റേഷനില്‍ നേരത്തെ ടിക്കറ്റ് കൗണ്ടര്‍ ഉണ്ടായിരുന്നു. ചന്നസാന്ദ്ര-യെലഹങ്ക പുതിയ പ്രൊജക്ടിന്റെ ഭാഗമായി ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊളിച്ചു നീക്കി. വന്ദേഭാരതിന്റെ രാത്രി യാത്രയ്ക്ക് വേണ്ടിയാണ് സ്ലീപ്പര്‍ ട്രെയിനുകള്‍ വരുന്നത്. ദീര്‍ഘദൂര യാത്ര ഇതുവഴി സാധ്യമാകും.

പരാതിയുള്ളവര്‍ 30 ദിവസത്തിനകം നല്‍കണം

രാജ്യത്ത് ഇതുവരെ ഒരു വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ആണ് സര്‍വീസ് ആരംഭിച്ചത്. അസമില്‍ നിന്ന് ബംഗാളിലേക്കാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. രണ്ടാമത്തേത് ബെംഗളൂരു-മുംബൈ റൂട്ടിലാണ് വരാന്‍ പോകുന്നത്. ഇതിന് വേണ്ടിയാണ് പുതിയ ഡിപ്പോ ഒരുക്കുന്നത്. കൂടാതെ മറ്റു വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്കും ഉപയോഗിക്കാം. കേരളത്തില്‍ നിന്നും ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും വൈകാതെ ബെംഗലൂരുവിലേക്ക് സ്ലീപ്പര്‍ ട്രെയിന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം.

വന്ദേഭാരത് സ്ലീപ്പറുകളുടെ അറ്റക്കുറ്റുപണിക്കുള്ള കേന്ദ്രം, വര്‍ക്ക് ഷോപ്പ്, യൂട്ടിലിറ്റി സര്‍വീസസ്, അപ്രോച്ച് റോഡുകള്‍, അനുബന്ധ റെയില്‍ സൗകര്യങ്ങള്‍ എന്നിവയെല്ലാം തനിസാന്ദ്രയില്‍ വരും. ഇതിനെല്ലാം വേണ്ടിയാണ് 14 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ പോകുന്നത്. അതേസമയം, സ്ഥലം ഏറ്റെടുക്കുന്നതില്‍ ആക്ഷേപമുള്ളവര്‍ 30 ദിവസത്തിനകം പരാതി സമര്‍പ്പിക്കണം. പരാതി പരിഹരിച്ച ശേഷമാകും ഭൂമി ഏറ്റെടുക്കുക.

വന്ദേഭാരത് ഡിപ്പോ നിര്‍മിക്കുന്നതിനുള്ള കരാര്‍ പവര്‍ മെക് പ്രൊജക്ട് ലിമിറ്റഡിനാണ് നല്‍കിയിട്ടുള്ളത്. 227 കോടിയുടെ കരാറാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടര വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കണം എന്നാണ് കരാര്‍. ബെംഗളൂരുവില്‍ വന്ദേഭാരത് എക്‌സ്പ്രസ് അറ്റക്കുറ്റപണി കേന്ദ്രവും വരുന്നുണ്ട്. സര്‍ എം വിശ്വേശ്വര ടെര്‍മിനലില്‍ ആണ് 53 കോടിയുടെ ഈ പദ്ധതി വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+