Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്ക് 2 വർഷത്തില്‍ പഴങ്കഥയാകും: വരുന്നു 10000 കോടിയുടെ ബെംഗളൂരു ബിസിനസ് കോറിഡോർ

ട്രാഫിക് ബ്ലോക്കിന് പേരുകേട്ട ബെംഗളൂരു നഗരത്തിന് ശാപമോക്ഷമാകും എന്ന പ്രതീക്ഷയോടെ പുതിയ റോഡ് വികസനം വരുന്നു. 117 കിലോമീറ്റർ നീളമുള്ള പെരിഫറൽ റിങ് റോഡ് പദ്ധതി 'ബെംഗളൂരു ബിസിനസ് കോറിഡോർ' എന്ന പേരില്‍ സംസ്ഥാന സർക്കാർ അംഗീകരിച്ചു. ബിസിനസ് ഡെവലപ്മെന്റ് അതോറിറ്റി (BDA) രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്നും കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം വ്യക്തമാക്കി. നഗരത്തിലെ ഗതാഗതകുരുക്ക് അഴിക്കാനുള്ള വരിയ പദ്ധതിയാണ് ഇതെന്നായിരുന്നു തീരുമാനം അറിയിച്ചുകൊണ്ട് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ വ്യക്തമാക്കിയത്.

ബെംഗളൂരു ബിസിനസ് കോറിഡോർ നിലവില്‍ വരുന്നതോടെ ഹൈവേ-വ്യവസായ മേഖലകളിലെ വാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശിക്കേണ്ടി വരില്ല. അതിനാൽ ട്രാഫിക് 40 ശതമാനം കുറയുമെന്നാണ് പ്രതീക്ഷ. 1900 കുടുംബങ്ങൾക്ക് ഭൂമി നഷ്ടമാകുമെങ്കിലും, അവർക്ക് പ്രതീക്ഷയ്ക്കപ്പുറമുള്ള നഷ്ടപരിഹാരം നല്‍കും. ഭൂമി നൽകാൻ വിസമ്മതിക്കുന്നവരുടെ പണം കോടതിയിൽ നിക്ഷേപിച്ച് പദ്ധതി മുന്നോട്ട് പോകും.

bengaluru-traffic-

ആദ്യം 27000 കോടി രൂപയായിരുന്നു പദ്ധതിക്ക് ചിലവായി കണക്കാക്കിയത്. എന്നാല്‍ ഇപ്പോൾ 10000 കോടി രൂപയ്ക്ക് താഴെയാകും ചിലവ് വരികയെന്നാണ് വിലയിരുത്തല്‍. ചിലവ് കുറയാനുള്ള പ്രധാന കാരണം ആളുകള്‍ നഷ്ടപ്പെടുന്ന ഭൂമിക്ക് പകരം പണം ആവശ്യപ്പെടാതെ സർക്കാർ നല്‍കുന്ന ഭൂമി വാങ്ങാന്‍ തയ്യാറാകുന്നു എന്നതാണ്. കോറിഡോർ ട്രാഫിക് ലഘൂകരണത്തിനപ്പുറം വൻതോതിൽ ഭൂമി വാണിജ്യ-വ്യവസായ ഉപയോഗത്തിന് തുറന്നു നൽകും. ഇത് ബെംഗളൂരുവിനെ പ്രധാന നിക്ഷേപ കേന്ദ്രമാക്കി മാറ്റും. ഐടി ഹബ്ബിന് പുറമേ ലോജിസ്റ്റിക്സ്, മാനുഫാക്ചറിങ് മേഖലകൾക്ക് പുത്തൻ ഊർജ്ജം നല്‍കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.

ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച നീണ്ടുനിൽക്കുന്ന തർക്കങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ 5 ഓപ്ഷനുകളടങ്ങിയ പുതിയ നഷ്ടപരിഹാര പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. പണം നഷ്ടപരിഹാരമായി തിരഞ്ഞെടുക്കുന്നവർക്ക് നഗരപ്രദേശങ്ങളിൽ ഗൈഡൻസ് വാല്യൂവിന്റെ ഇരട്ടിയും, ഗ്രാമപ്രദേശങ്ങളിൽ (5 കിലോമീറ്റർ പരിധി) മൂന്ന് ഇരട്ടിയും പണം നല്‍കും.

രണ്ടാമത്തെ ഓപ്ഷനായി ട്രാൻസ്ഫർ ഓഫ് ഡെവലപ്മെന്റ് റൈറ്റ്സ് (TDR) ആണ് നല്‍കുന്നത്. ബിബിഎംപി നിയമപ്രകാരം, ഗൈഡൻസ് വാല്യൂവിന്റെ ഇരട്ടിയോളം വികസനാവകാശം ലഭിക്കും. മൂന്നാമതായി, അധിക FAR/FSI ലഭിക്കുന്ന ഓപ്ഷൻ വഴി പദ്ധതിയുടെ സമീപത്തുള്ള ശേഷിക്കുന്ന ഭൂമിയിൽ അധിക നിലകളുള്ള കെട്ടിടനിർമാണത്തിന് അനുമതി ലഭിക്കും.

ഭൂമി നഷ്ടപ്പെടുന്നവരുടെ നഷ്ടത്തിന് അനുസരിച്ച് വികസിത റെസിഡൻഷ്യൽ ഭൂമി നൽകുന്ന നാലാമത്തെ ഓപ്ഷൻ പ്രകാരം, ഒരു ഏക്കറിലധികം നഷ്ടപ്പെടുന്നവർക്ക് സമീപത്തെ ലേഔട്ടുകളിൽ 40% വികസിത ഭൂമിപ്ലോട്ട് നൽകും. അഞ്ചാമത്തെയും അവസാനത്തെയും ഓപ്ഷന്‍ വികസിത കൊമേഴ്‌സ്യൽ ഭൂമി നൽകുന്നതാണ്. ഈ നിർദേശപ്രകാരം പദ്ധതിക്ക് സമീപമുള്ള 35 മീറ്റർ വീതിയുള്ള കോറിഡോറിൽ 35% ഭൂമി ലഭിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+