ബെംഗളൂരു വഴി നേപ്പാള്‍ യാത്ര; 5 റൂട്ടില്‍ യാത്രയുമായി എയര്‍ ഇന്ത്യ, കോയമ്പത്തൂര്‍ സര്‍വീസ് രണ്ടുതവണ
ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് അഞ്ചിടങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യ. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കാണ് യാത്ര. കാഠ്മണ്ഡുവിലേക്ക് ബെംഗളൂരുവില്‍ നിന്ന് പ്രതിദിനം നേരിട്ടുള്ള സര്‍വീസ് എയര്‍ ഇന്ത്യ ആരംഭിക്കുന്നു എന്നതും എടുത്തു പറയണം. ഇന്ത്യയില്‍ നിന്ന് നിരവധി വിനോദസഞ്ചാരികള്‍ യാത്ര പോകുന്ന സ്ഥലമാണ് നേപ്പാള്‍.
ഒക്ടോബര്‍ 25 മുതലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ആഭ്യന്തര റൂട്ടുകളിലെ നാല് സര്‍വീസിന് പുറമെ നേപ്പാളിലേക്കുമാണ് പുതിയ വിമാന യാത്ര. ആഴ്ചയില്‍ എല്ലാ ദിവസവും നേപ്പാൡലേക്ക് സര്‍വീസ് ഉണ്ടാകും. ഗോവയിലെ മോപ്പ, രാജസ്ഥാനിലെ ജോധ്പൂര്‍, തമിഴ്നാട്ടിലെ മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കും സര്‍വീസ് ഉണ്ടാകും. കോയമ്പത്തൂരിലേക്ക് ദിവസവും രണ്ട് സര്‍വീസുകളാണ് തുടങ്ങുന്നത്.

വിന്റര്‍ ഷെഡ്യൂളില്‍ 40 പുതിയ റൂട്ടുകളാണ് തീരുമാനിച്ചിട്ടുള്ളത് എന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. ബെംഗളൂരു വിമാനത്താവളത്തില്‍ വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഘട്ടത്തിലാണ് എയര്‍ ഇന്ത്യ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. രണ്ട് റണ്‍വെയില്‍ നിന്നും ഒരേ സമയം വിമാനങ്ങള്‍ക്ക് പുറപ്പെടാന്‍ സാധിക്കുന്ന സൗകര്യം മാസങ്ങള്‍ക്കകം ഇവിടെ സജ്ജമാകും.
അതിനിടെ, എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ചു. ആഭ്യന്തര യാത്രകള്‍ക്കും വിദേശയാത്രകള്‍ക്കും വ്യത്യസ്ത നിരക്കിലാണ് വര്‍ധന. വിമാന ഇന്ധനത്തിന് വില കൂടിയ സാഹചര്യമാണ് സര്‍ച്ചാര്‍ജ് വര്‍ധിപ്പിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇന്നലെ മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വന്നു. അതായത്, ടിക്കറ്റ് നിരക്കില്‍ അല്‍പ്പം വര്‍ധനവുണ്ടാകും.
ആഭ്യന്തര യാത്രയ്ക്കുള്ള സര്‍ച്ചാര്‍ജ് 400 രൂപയ്ക്കും 1200 രൂപയ്ക്കും ഇടയിലായിരിക്കും. വിദേശയാത്രയ്ക്കുള്ള സര്‍ച്ചാര്‍ജ് 55 ഡോളറിനും 215 ഡോറളിനും ഇടയിലാകും. ജിസിസി രാജ്യങ്ങളിലേക്കുള്ള ഇന്ധന സര്‍ച്ചാര്‍ജ് 55 ഡോളര്‍ ആണ്. ഇന്‍ഡിഗോ വിമാനവും ഇന്ധന സര്‍ച്ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് എയര്‍ ഇന്ത്യയും ആകാശ എയര്‍ലൈനും സര്‍ച്ചാര്‍ജ് കൂട്ടിയത്.


Click it and Unblock the Notifications
