Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളുരിലുള്ളവർക്ക് ആശ്വാസിക്കാം; വരും ദിവസങ്ങളിൽ കനത്ത മഴ, ആലിപ്പഴവും പൊഴിയും

കേരളം പോലെ തന്നെ കർണാടകയും ചുട്ടുപൊള്ളുകയാണ്. ചിലയിടത്ത് 45 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില. എന്തായാലും കത്തുന്ന വെയിലിനും ചൂടിനും ഉടൻ അൽപം ആശ്വാസമാകുമെന്ന വാർത്തയാണ് കാലാവസ്ഥ വകുപ്പ് പങ്കുവെച്ചത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അടുത്ത ദിവസങ്ങളിൽ കനത്ത മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഏപ്രിൽ 20 മുതൽ തീരദേശ, മലനാട്, വടക്കൻ കർണാടക ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. അതിശക്തമായ കാറ്റ്, ഇടിമിന്നൽ എന്നിവയോടുകൂടിയ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ തുടങ്ങിയ തീരദേശ ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം അന്തരീക്ഷം മേഘാവൃതമാകും. കൂടാതെ, അതിർത്തി ജില്ലയായ കാസർകോടും വൈകുന്നേരത്തോടെ ശക്തമായ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴ ഉണ്ടാകാനും സാധ്യതയുണ്ട്. കടലിലെ വായുമർദ്ദം വർദ്ധിച്ചതാണ് ഈ മാറ്റത്തിന് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ഈ അവസ്ഥ അടുത്ത രണ്ടോ മൂന്നോ ദിവസത്തേക്ക് തുടർന്നേക്കാം.

rain2-

കൊടഗ്, ഹാസൻ, ചിക്കമംഗളൂരു, ശിവമോഗ തുടങ്ങിയ മലയോര ജില്ലകളിൽ വൈകുന്നേരങ്ങളിൽ ആലിപ്പഴം പൊഴിയാൻ സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു. ശക്തമായ മിന്നലും ഉണ്ടായേക്കാം. കാലം തെറ്റിയുള്ള ഈ കാലാവസ്ഥാ മാറ്റങ്ങൾ കർഷകർക്ക് വലിയ ആശങ്കയാണ് നൽകുന്നത്. കാപ്പി, കുരുമുളക്, മാമ്പഴം തുടങ്ങിയ വിളകളെ ഇത് സാരമായി ബാധിച്ചേക്കും.

കാലാവസ്ഥാ പ്രതിഭാസത്തിന്റെ സ്വാധീനം തീരദേശത്തും പശ്ചിമഘട്ട മേഖലകളിലും മാത്രം ഒതുങ്ങില്ല. കടുത്ത ചൂടിൽ ഉരുകുന്ന വടക്കൻ കർണാടകയിലും മഴ ലഭിക്കും. അടുത്ത മൂന്നോ നാലോ ദിവസങ്ങളിൽ ബെലഗാവി, ധാർവാഡ്, ബാഗൽകോട്ട്, വിജയപുര, ഹവേരി ഉൾപ്പെടുന്ന വടക്കൻ ഉൾനാടൻ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മിതമായതോ കനത്തതോ ആയ മഴയാണ് പ്രവചിക്കപ്പെടുന്നത്. ബാഗൽകോട്ട്, ബെലഗാവി, കലബുറഗി, വിജയപുര തുടങ്ങിയ ജില്ലകളിൽ ആലിപ്പഴം പൊഴിഞ്ഞേക്കാമെന്ന മുന്നറിയിപ്പും ഉണ്ട്. അതിനാൽ കർഷകർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

അതേസമയം, ബെംഗളൂരു ഉൾപ്പെടെയുള്ള തെക്കൻ ഉൾനാടൻ കർണാടകയുടെ പല ഭാഗങ്ങളിലും നിലവിൽ മേഘാവൃതമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. മൈസൂരു, ചാമരാജനഗർ, മാണ്ഡ്യ പോലുള്ള ജില്ലകളിൽ കാറ്റിന്റെ ഗതിമാറ്റം കാരണം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ഏകദേശം ഏപ്രിൽ 23, 24 തീയതികളോടെ മാത്രമേ ഈ പ്രദേശങ്ങളിൽ കൂടുതൽ സ്ഥിരമായ മഴ ലഭിക്കാൻ സാധ്യതയുള്ളൂ.

പലയിടത്തും മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും, തീരദേശ മേഖലകളിലും കല്യാണ കർണാടകയിലും ഉഷ്ണതരംഗ മുന്നറിയിപ്പുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പകൽ താപനില 45°C വരെ ഉയർന്നേക്കാമെന്നതിനാൽ രാവിലെ 10 നും വൈകുന്നേരം 5 നും ഇടയിൽ കുട്ടികളും പ്രായമായവരും അത്യാവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നാണ് നിർദേശം. പുറത്ത് പോകുന്നവർ കുടയോ തൊപ്പിയോ ഉപയോഗിക്കാനും, നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കാനും ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിച്ചു.

തമിഴ്‌നാട്ടിലെ മാന്നാർ ഉൾക്കടൽ മുതൽ കർണാടക കടന്നുപോകുന്ന ന്യൂനമർദ്ദ പാത്തിയും, മഹാരാഷ്ട്രയ്ക്കും വടക്കൻ കർണാടകയ്ക്കും മുകളിലുള്ള ചുഴലിക്കാറ്റ് രൂപീകരണവുമാണ് പെട്ടെന്നുള്ള കാലാവസ്ഥ മാറ്റങ്ങൾക്ക് കാരണം എന്നാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഈ പ്രതിഭാസം അസ്ഥിരമായ അന്തരീക്ഷ സാഹചര്യങ്ങളിലേക്ക് നയിക്കുമെന്നും വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.

മഴയെ കൂടാതെ, മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട് ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+