Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ഇനി പ്രശ്‌നമല്ല; ആരോഗ്യമേഖലയില്‍ സാമ്പിളുകള്‍ എത്തിക്കാന്‍ ഡ്രോണ്‍

ബെംഗളൂരു നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പല വിധത്തിലാണ് ജനങ്ങളെ ബാധിക്കുന്നത്. ചിലര്‍ക്ക് കൃത്യസമയത്ത് ഓഫീസിലോ സ്‌കൂളിലോ എത്താന്‍ സാധിക്കില്ല. ഗതാഗതക്കുരുക്കില്‍ പെട്ട് രോഗികളുമായി പോകുന്ന ആംബുലന്‍സുകള്‍ക്കു പോലും ആശുപത്രിയില്‍ സമയത്ത് എത്താന്‍ കഴിയാറില്ല. ഇങ്ങനെ പല രീതിയിലാണ് ട്രാഫിക് ബ്ലോക്ക് ജനങ്ങളെ ബാധിക്കുന്നത്. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള നിരവധി ആശയങ്ങള്‍ നഗരത്തില്‍ നടപ്പാക്കുന്നതും ശ്രദ്ധേയമാണ്.

ബെംഗളൂരുവിലെ ഗതാഗത പ്രശ്നത്തിന് ഹൈടെക് പരിഹാരം കണ്ടെത്തിയിരിക്കുന്നത് നാരായണ ഹെല്‍ത്ത് ആശുപത്രി ഗ്രൂപ്പാണ്. ക്ലിനിക്കുകളില്‍ നിന്ന് ലബോറട്ടറിയിലേക്ക് രോഗികളുടെ സാമ്പിളുകള്‍ അതിവേഗത്തില്‍ എത്തിക്കാന്‍ ഡ്രോണ്‍ സാങ്കേതികവിദ്യ നടപ്പാക്കിയിരിക്കുകയാണ് ഈ ആശുപത്രി. എയര്‍ബൗണ്ട് എന്ന ലോജിസ്റ്റിക് സ്റ്റാര്‍ട്ടപ്പുമായി ചേര്‍ന്നാണ് ഈ നൂതന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ചന്ദാപുരയിലെ ക്ലിനിക്കില്‍ നിന്നും ബൊമ്മസന്ദ്രയിലുള്ള നാരായണ ഹെല്‍ത്ത് സിറ്റിയിലേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രോണ്‍ സര്‍വീസ് നടത്തുന്നത്.

Bengaluru

ട്രാഫിക് ബ്ലോക്ക് മൂലം വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഏകദേശം ഒരു മണിക്കൂറിലധികം സമയമെടുക്കുന്ന നാലു കിലോമീറ്റര്‍ ദൂരം വെറും 10 മിനിറ്റിനുള്ളില്‍ പിന്നിടാന്‍ ഈ ഡ്രോണുകള്‍ക്ക് സാധിക്കുന്നു. ഓരോ തവണയും 40 ഡയഗ്‌നോസ്റ്റിക് സാമ്പിളുകള്‍ വരെ വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ ഡ്രോണുകള്‍. ഈ വര്‍ഷം ജനുവരിയില്‍ ആരംഭിച്ച ഈ പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി 54 ദിവസത്തിനുള്ളില്‍ എഴുനൂറോളം സര്‍വീസുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. സാങ്കേതികമായ തകരാറുകളോ പരാജയങ്ങളോ ഇല്ലാതെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഏകദേശം 1.5 കിലോ ഗ്രാം ഭാരമുള്ള ഡ്രോണിന് ഒരു കിലോ ഗ്രാം ഭാരമുള്ള സാമ്പിളുകള്‍ വരെ വഹിക്കാനാകും. പകല്‍ സമയത്ത് മാത്രം പ്രവര്‍ത്തിക്കുന്ന ഈ ഡ്രോണുകള്‍ 120 അടി ഉയരത്തിലാണ് പറക്കുന്നത്.

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനൊപ്പം തന്നെ സാമ്പത്തിക ലാഭവും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. ഓരോ സര്‍വീസിനും പ്രവര്‍ത്തനച്ചെലവായി വരുന്നത് വെറും ഒരു രൂപ മാത്രമാണെന്നത് റോഡ് മാര്‍ഗമുള്ള ഗതാഗതത്തേക്കാള്‍ ഇതിനെ ലാഭകരമാക്കുന്നു. ലംബമായി ഉയരാനും വിമാനങ്ങളെപ്പോലെ വേഗത്തില്‍ പറക്കാനും കഴിയുന്ന സവിശേഷമായ രൂപകല്‍പനയാണ് ഈ ഡ്രോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതിനുമുമ്പ് ദിവസവും മൂന്നോ നാലോ തവണ വാഹനങ്ങളിലായിരുന്നു സാമ്പിളുകള്‍ കൊണ്ടുപോയിരുന്നത്.

നിലവില്‍ പരീക്ഷണ സര്‍വീസുകള്‍ക്ക് ഡിജിസിഎയുടെ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും, ബനശങ്കരിയില്‍ നിന്നും ബൊമ്മസന്ദ്രയിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി ഔദ്യോഗിക അനുമതി കാത്തിരിക്കുകയാണ്. പരിശോധനാ സാമ്പിളുകള്‍ അതിവേഗത്തില്‍ ലാബിലെത്തിക്കുന്നതിലൂടെ രോഗനിര്‍ണയവും ചികിത്സയും കൂടുതല്‍ വേഗത്തിലാക്കാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+