ബെംഗളൂരു പിങ്ക് ലൈൻ തുറന്നാലും ട്രാഫിക് കുരുക്ക് മാറില്ല; രോഷത്തോടെ യാത്രക്കാർ

ഘട്ടം ഘട്ടമായി ബെംഗളൂരു പിങ്ക് ലൈൻ മെട്രോ തുറക്കാനൊരുങ്ങുകയാണ് ബിഎംആർസിഎൽ. കലേന അഗ്രഹാര മുതൽ തവരേക്കര വരെയുള്ള 7.5 കിമി പാതയാണ് ആദ്യം തുറക്കുക. എന്നാൽ പാത ഭാഗികമായി തുറന്നതുകൊണ്ട് പ്രദേശത്തെ ഗതാഗതക്കുരുക്കിന് പരിഹാരം ആകില്ലെന്നാണ് വിദഗ്ധരും യാത്രക്കാരും ചൂണ്ടിക്കാട്ടുന്നത്.

21.26 മീറ്റർ നീളുന്നതാണ് പിങ്ക് ലൈൻ. ബെംഗളൂരിലെ ഗതാഗതക്കുരുക്കിൻ്റെ പ്രധാന കേന്ദ്രങ്ങളായ ഐഐഎംബി, ഹുളിമാവ്, ജയദേവ ഹോസ്പിറ്റൽ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഐടി പാർക്കുകൾ എന്നിവ വഴിയാണ് പാത കടന്നുപോകുന്നത്. പാതയുടെ ആദ്യ ഘട്ടം തുറക്കുന്നത് ജയദേവ, ഐഐഎംബി എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാരെ സംബന്ധിച്ച് ആശ്വാസമാകും. എന്നിരുന്നാലും ഗതാഗതക്കുരുക്ക് കുറയുമെന്ന പ്രതീക്ഷ ഇല്ലെന്നാണ് ഇവർ പറയുന്നത്. തുരങ്കപാത തുറക്കാത്തതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

beng-4

ബാനർഘട്ട റോഡിൽ തിരക്കേറിയ സമയങ്ങളിൽ വലിയ ഗതാഗത തടസം അനുഭവപ്പെടാറുണ്ട്. സെൻട്രൽ ബെംഗളൂരു മേഖലയിലേക്ക് ആയിരക്കണക്കിന് യാത്രക്കാരാണ് ഇതുവഴി കടന്ന് പോകുന്നത്. ഇതാണ് തിരക്കിന് കാരണമാകുന്നത്. അതുകൊണ്ട് തന്നെ പാതയുടെ ചെറിയ ഭാഗങ്ങൾ തുറന്നത് കൊണ്ട് മാത്രം പ്രധാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്ന് യാത്രക്കാർ പറയുന്നു.

സെൻട്രൽ ബിസിനസ് ഡിസ്ട്രിറ്റിലേക്ക് ദിവസേന ആയിരക്കണക്കിന് പേർ യാത്ര ചെയ്യുന്നുണ്ട്. പാത പൂർണമായും തുറന്നില്ലെങ്കിൽ യാത്രക്കാർ ബസുകളെ തന്നെ ആശ്രയിക്കേണ്ടി വരും. നിലവിൽ യെല്ലോ, ഗ്രീൻ ലൈനുകളെ ആണ് നമ്മൾ പ്രധാനമായും ആശ്രയിക്കുന്നത്', ഹുളിമാവ് സ്വദേശി പറഞ്ഞു.

ദിവേസന യാത്ര ചെയ്യുന്നവരാണ് ഞങ്ങൾ. 7 കിമി പാത തുറന്നാൽ യാത്ര തവരേക്കരയിൽ അവസാനിപ്പിക്കണം. അവിടെ നിന്ന് വീണ്ടും ഓട്ടോയോ ബിഎംടിസിയോ എടുത്ത് വേണം പിന്നീട് നഗരത്തിലേക്ക് പോകാൻ. ഇതിന് ഏകദേശം 30 മിനിറ്റ് എടുക്കും. അതായത് തിരക്ക് ഒരു ജങ്ഷനിൽ നിന്ന് മറ്റൊരു ജങ്ഷനിലേക്ക് മാറ്റുന്നു എന്ന് മാത്രം', ഇദ്ദേഹം പറഞ്ഞു.

'നിലവിൽ അരേക്കരയിൽ നിന്നും ശിവാജിനഗറിലേക്കാണ് പോകുന്നത്. ബിഎംടിസിയെ യാത്രക്കായി ആശ്രയിക്കുന്നത്. പിങ്ക് ലൈൻ തുറക്കുന്നതോടെ കബണ്‍ പാർക്കിലേക്കുള്ള യാത്ര എളുപ്പമാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ 7 കിമി പാത മാത്രം തുറക്കുന്ന സാഹചര്യത്തിൽ ഡയറ സർക്കിളിൽ ഇറങ്ങി വീണ്ടും മറ്റൊരു വണ്ടി പിടിച്ച് ശിവാജിനഗറിലേക്ക് പോകേണ്ടി വരും. അതിനേക്കാൾ നല്ലത് തുടക്കം മുതൽ തന്നെ ബസ് എടുക്കുന്നതാണ്. മുഴുവനായി തുറക്കാതെ പാതയുടെ മെട്രോയുടെ ഗുണം യാത്രക്കാർ ലഭിക്കില്ല', മറ്റൊരു യാത്രക്കാരി പറഞ്ഞു.

ബെംഗളൂരിലെ തെക്കൻ-വടക്കൻ മേഖലകളെ ബന്ധിപ്പിക്കാൻ ലക്ഷ്യം വെച്ചുള്ളതാണ് പിങ്ക് ലൈൻ എരന്നിരിക്കെ മെട്രോ പാത ഭാഗികമായി തുറന്നുകൊടുക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്ന് വിദഗ്ധരും പറയുന്നു.

സപ്റ്റംബറോടെ പിങ്ക് ലൈൻ ആദ്യം ഘട്ടം തുറക്കുമെന്നാണ് റിപ്പോർട്ട് .പാതയിലെ ബാക്കി വരുന്ന 13.76 കിമിയിൽ (ഡയറി സർക്കിൾ മുതൽ നാഗവാര വരെ) ഇപ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ബെംഗളൂരിലെ ഏറ്റവും നീളമേറിയ ഭൂഗർഭ പാതകൂടിയാണിത്. എംജി റോഡ്, ശിവജിനഗർ, ടാനറി റോഡ് തുടങ്ങിയ പ്രധാന ഭാഗങ്ങളിലൂടെയാണ് പാത പോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+