ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യകാറുകള്‍ 25 ലക്ഷം! ജൂണില്‍ മാത്രം 80000! പിന്നെങ്ങനെ ബ്ലോക്ക് തീരും?

ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ കാറുകളുടെ എണ്ണം 25 ലക്ഷം കടന്നു. ഇതാദ്യമായാണ് ഇത്രയും വലിയ സംഖ്യയിലേക്ക് ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ കാറുകളുടെ എണ്ണം കടക്കുന്നത്. ലോകത്തിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള രണ്ടാമത്തെ നഗരമെന്ന നിലയില്‍, ബെംഗളൂരു നിവാസികള്‍ സ്വകാര്യ വാഹനങ്ങളെ കൂടുതലായി ആശ്രയിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന കണക്ക്.

ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലേക്ക് മെട്രോ ശൃംഖല വ്യാപിപ്പിക്കുന്നതിലുണ്ടാകുന്ന കാലതാമസവും അപര്യാപ്തമായ പൊതു ബസ് സര്‍വീസുകളുമാണ് ഈ പ്രവണതയ്ക്ക് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗതാഗത വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ജൂണ്‍ മാസത്തില്‍ 13,519 പുതിയ കാറുകള്‍ രജിസ്റ്റര്‍ ചെയ്തതോടെ, 2026 ജൂണ്‍ 30-ഓടെ ബെംഗളൂരുവില്‍ ആകെ 25.2 ലക്ഷം സ്വകാര്യ കാറുകളായി.

Bengaluru Traffic Crisis

ഇതിനുപുറമെ, ഏകദേശം മൂന്ന് ലക്ഷത്തോളം യെല്ലോ-ബോര്‍ഡ് ടാക്‌സികളും ബെംഗളൂരുവിലെ നിരത്തുകളില്‍ ഓടുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബെംഗളൂരുവില്‍ പുതുതായി നിരത്തിലിറങ്ങിയത് ഏകദേശം അഞ്ച് ലക്ഷം സ്വകാര്യ കാറുകളാണ്. അതായത് പ്രതിവര്‍ഷം ശരാശരി ഒരു ലക്ഷത്തോളം പുതിയ കാറുകള്‍ എന്ന തോതില്‍. ജൂണില്‍ മാത്രം നഗരത്തില്‍ 78,084 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.

ജിഎസ്ടി ഘടനയിലെ മാറ്റങ്ങള്‍ കാരണം 2025 ഒക്ടോബറില്‍ 86,014 വാഹനങ്ങളും, 2026 ജനുവരിയില്‍ 78,461 വാഹനങ്ങളും രജിസ്റ്റര്‍ ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ പ്രതിമാസ കണക്കാണിത്. ടോംടോം ട്രാഫിക് ഇന്‍ഡക്‌സ് പ്രകാരം മെക്‌സിക്കോ സിറ്റിക്ക് തൊട്ടുപിന്നിലും ഡബ്ലിന് മുന്നിലുമായി ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ നഗരമായി ബെംഗളൂരു തുടരുമ്പോഴാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്.

ബെംഗളൂരുവില്‍ 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശരാശരി 36 മിനിറ്റും 9 സെക്കന്‍ഡും വേണ്ടിവരുന്നുണ്ടെന്നും, 2025-ല്‍ തിരക്കുള്ള സമയങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് 168 മണിക്കൂര്‍ ട്രാഫിക്കില്‍ നഷ്ടപ്പെട്ടുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നഗരത്തിലെ ആകെ വാഹനങ്ങളുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്, നിലവില്‍ ഇത് 1.28 കോടിയാണ്.

കനത്ത ഗതാഗതക്കുരുക്കിനിടയിലൂടെ സഞ്ചരിക്കാന്‍ ആളുകള്‍ കൂടുതലായി ആശ്രയിക്കുന്നത് ഇരുചക്രവാഹനങ്ങളെയായതിനാല്‍, നഗരത്തിലെ പ്രധാന യാത്രാമാര്‍ഗവും അത് തന്നെ. നഗരത്തിലാകെ 87 ലക്ഷം ഇരുചക്രവാഹനങ്ങളാണുള്ളത്. ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത ഓരോ 10 വാഹനങ്ങളിലും ഏഴെണ്ണവും ഇരുചക്രവാഹനങ്ങളാണ്.

രാജ്യത്ത് കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും എണ്ണത്തില്‍ ഏറ്റവും മുന്നിലുള്ള നഗരവും ബെംഗളൂരുവാണ്. താരതമ്യം ചെയ്യുമ്പോള്‍, ഡല്‍ഹിയില്‍ 1.5 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുണ്ടെങ്കിലും അവിടെ വളരെ വിപുലമായ മെട്രോ ശൃംഖല ലഭ്യമാണ്. 2025-26 കാലയളവില്‍ അവിടെ ഏകദേശം 60 ലക്ഷം ഇരുചക്രവാഹനങ്ങളും 22 ലക്ഷം കാറുകളുമാണ് ഉണ്ടായിരുന്നത്.

മുംബൈയില്‍ 15 ലക്ഷത്തിലധികം സ്വകാര്യ കാറുകളുണ്ടെങ്കിലും, നഗരത്തിലെ സബര്‍ബന്‍ റെയില്‍വേ ശൃംഖലയെയാണ് യാത്രക്കാരില്‍ വലിയൊരു വിഭാഗം ഇപ്പോഴും ആശ്രയിക്കുന്നത്. എന്നാല്‍ ബെംഗളൂരുവില്‍, അലൈന്‍മെന്റിലും രൂപകല്‍പ്പനയിലുമുള്ള മാറ്റങ്ങള്‍ കാരണം മെട്രോ വിപുലീകരണ പദ്ധതികള്‍ക്ക് നിശ്ചയിച്ച സമയപരിധികള്‍ പലതവണ പാലിക്കാനായില്ല.

മാത്രമല്ല, കഴിഞ്ഞ നാലര വര്‍ഷത്തിനിടെ പുതിയ മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും ആരംഭിച്ചിട്ടുമില്ല. പൊതുഗതാഗത ശൃംഖല ചുരുങ്ങുന്നത് ആളുകളെ സ്വകാര്യ വാഹനങ്ങളിലേക്ക് മാറാന്‍ പ്രേരിപ്പിക്കുകയാണെന്ന് നഗര ഗതാഗത വിദഗ്ധനായ സത്യ അരിക്കുതാരം അഭിപ്രായപ്പെട്ടു. 'കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ബിഎംടിസി ബസുകളുടെ എണ്ണം കുറഞ്ഞു, സ്വാഭാവികമായും കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും എണ്ണം വര്‍ധിച്ചു.

ഇന്ന് നഗരത്തിലെ 10 സ്ഥലങ്ങളില്‍ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍, ഭാവിയില്‍ അത് 20-ഓ അതിലധികമോ സ്ഥലങ്ങളിലേക്ക് വ്യാപിക്കും. പൊതുഗതാഗത സംവിധാനത്തിന്റെ തകര്‍ച്ചയുമായി ഇതിന് നേരിട്ട് ബന്ധമുണ്ട്,' അദ്ദേഹം പറഞ്ഞു. ടണലുകള്‍ക്കും എലിവേറ്റഡ് റോഡുകള്‍ക്കുമായി നിര്‍ദ്ദേശിച്ചിട്ടുള്ള 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം പ്രശ്‌നം കൂടുതല്‍ വഷളാക്കുകയേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

പൊതുഗതാഗത സംവിധാനം വിപുലീകരിച്ചും നടന്നുപോകാന്‍ അനുയോജ്യമായ നടപ്പാതകള്‍ ഉറപ്പാക്കിയും മാത്രമേ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകൂ എന്നും സത്യ കൂട്ടിച്ചേര്‍ത്തു. ബെംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങള്‍ മതിയായ റോഡ് ശൃംഖലയില്ലാതെ വികസിച്ചതാണ് പ്രശ്‌നത്തിന്റെ ഒരു കാരണമെന്ന് സര്‍ക്കാര്‍ രൂപീകരിച്ച ബ്രാന്‍ഡ് ബെംഗളൂരു സമിതി അംഗമായ വി. രവിചന്ദര്‍ പറഞ്ഞു.

'കുറച്ച് പ്രധാന റോഡുകളെ മാത്രം ഗതാഗതത്തിനായി ആശ്രയിക്കുന്ന വൈറ്റ്ഫീല്‍ഡ്, സര്‍ജാപുര തുടങ്ങിയ പ്രദേശങ്ങളില്‍ എങ്ങനെ മാറ്റങ്ങള്‍ കൊണ്ടുവരാം എന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. ടണലുകളും എലിവേറ്റഡ് ഇടനാഴികളും പോലുള്ള പദ്ധതികള്‍ ഈ പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നില്ല. മൊത്തത്തില്‍, സ്വകാര്യ വാഹനങ്ങളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കിക്കൊണ്ട് പൊതുഗതാഗത ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തന്ത്രമാണ് ബെംഗളൂരുവിന് ആവശ്യം,' അദ്ദേഹം വ്യക്തമാക്കി.

പൊതുഗതാഗതത്തിന്റെ ലഭ്യതയും ഗുണനിലവാരവും മെച്ചപ്പെടുത്തുക, യാത്രാക്കൂലി താങ്ങാനാവുന്ന നിരക്കില്‍ നിലനിര്‍ത്തുക, റോഡരികിലെ പാര്‍ക്കിംഗിന് ഫീസ് ഏര്‍പ്പെടുത്തുക എന്നിവ നടപ്പിലാക്കണം എന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി, ടണല്‍ റോഡുകള്‍ ഉള്‍പ്പെടെ 1.5 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+