• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

രാഷ്ട്രപതിയെ തടഞ്ഞു നിർത്തി !! പൊലീസുകാരന് പാരിതോഷികവും അഭിനന്ദനവും !!!

  • By Ankitha

ബെംഗളൂരു: രാഷ്ട്രപതിയെ തടഞ്ഞു നിർത്തിയ പൊലീസുകാരന് സേഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം.ജൂൺ 17 ന് ബെംഗളൂരു നമ്മ മെട്രേയുടെ പുതിയ പാതയുടെ സർവീസ് ഉദ്ഘടനം ചെയ്യനെത്തിയ രാഷ്ട്രപതി പ്രണബ് മുഖർജിയെയാണ് തടഞ്ഞത്.ട്രിനിറ്റി സർക്കിളിൽ എത്തിയപ്പോഴാണ് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തെ ബെംഗളൂരു ട്രാഫിക് പൊലീസ് ഇൻസ്പെക്ടർ എംഎൽ നിജലിംഗപ്പ തടഞ്ഞത്. എന്നാൽ രാഷ്ട്രപതിയെ തടഞ്ഞതിനു സസ്പെൻഷൻ അല്ലെങ്കിൽ സർവീസിൽ നിന്നു പുറത്താക്കാൽ രണ്ടിലൊന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷയ്ക്ക വിപരീതമാണ് സംഭവിച്ചത്. ഈ കൃത്യം ചെയ്തതിനു സംസ്ഥാന പെലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്.

സംഭവം ഇങ്ങനെ

രാഷ്ട്രപതിയുടെ വാഹന വ്യൂഹം കടന്നു പോകുന്ന സമയം അതു വഴി ഒരു ആംബുലൻസ് കടന്നു വന്നു. . പ്രഥമ പരിഗണന ആംബുലൻസിനു നൽകുകയും രാഷ്ട്രപതിയുടെ വാഹനം തടയുകയും ചെയ്തു. ആംബുലൻസ് പോയ ശേഷം രാഷ്ട്രപതിക്കു വഴിയെരുക്കി കൊടുത്തു.

പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അഭയ് ഗോയാല്‍ നിജലിംഗപ്പയെ അഭിനന്ദിച്ച് കൊണ്ട് ട്വിറ്ററില്‍ കുറിപ്പിട്ടതോടെയാണ് വിഷയം പുറം ലോകം അറിഞ്ഞത്. ഇതോടെ അദ്ദേഹത്തിന് അഭിനന്ദന പ്രവാഹമായിരുന്നു. കൂടാതെ കൃത്യ നിർവഹണത്തിന് ബെംഗളൂരു പൊലീസ് അദ്ദേഹത്തിന് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാല്‍ ഇത് ഒരു വലിയ കാര്യമല്ലെന്നും ഒരു വിഭാഗം പൊലീസുകാർ അഭിപ്രായപ്പെടുന്നു.

English summary
A traffic police officer deployed at Bengaluru's Trinity Circle on Saturday won hearts of the city and the netizens alike for deftly making way for an ambulance even as a convoy of the President of India was to pass through a busy junction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more