പുതുവത്സരാഘോഷരാവില്‍ ബെംഗളൂരുവില്‍ ഗതാഗത നിയന്ത്രണം: കര്‍ശന നിര്‍ദേശങ്ങളുമായി ട്രാഫിക് പോലീസ്
ബെംഗളൂരു: പുതുവത്സരാഘോഷങ്ങള്‍ക്കിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി ബെംഗളൂരു ട്രാഫിക് പോലീസ്. പുതുവത്സരാഘോഷങ്ങള്‍ നടക്കുന്ന ഡിസംബര്‍ 31ന് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. നഗരത്തിലെ ഫ്‌ളൈഓവറുകളില്‍ 31 ന് രാത്രി 9 മുതല്‍ ജനുവരി രാവിലെ 6 വരെ വാഹനങ്ങള്‍ അനുവദിക്കില്ല. മദ്യപിച്ച് വാഹനമോടിക്കുന്നതും റേസിങുകളും അനുവദിക്കില്ല.
വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നത് 31 ന് രാവിലെ 8 മുതല്‍ ആരംഭിക്കും. എംജി റോഡിന്റെ ഭാഗങ്ങളും വെബ്‌സ് ജംഗ്ഷനും അനില്‍ കുംബ്ലെ സര്‍ക്കിളിനും ഇടയില്‍ വാഹനങ്ങള്‍ നിരോധിക്കും. കബ്ബന്‍ റോഡ്, മ്യൂസിയം റോഡ്, ഉള്‍ സൂര്‍ റോഡ് മറ്റ് സമാന്തര റോഡുകള്‍ എന്നി റോഡുകളില്‍ ഗതാഗതം ഉണ്ടാകും. വാഹങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് 31 ന് വൈകിട്ട് നാലു മുതല്‍ ജനുവരി 1 പുലര്‍ച്ചെ രണ്ട് മണിവരെ തടയും.

എംജി റോഡ്,റെസിഡന്‍സി റോഡ്,റിച്ച്‌മോണ്ട് റോഡ്,,ഇന്‍ഫാന്‍ട്രി റോഡ്,ബ്രിഗേഡ് റോഡില്‍ ഒള്‍ഡ് അശോക് നഗര്‍ പോലീസ് സ്‌റ്റേഷന്‍ ജംഗ്ഷന്‍,ചര്‍ച്ച് സ്ട്രീറ്റ്,മ്യൂസിയം റോഡ് റെസ്റ്റ് ഹൈസ് റോഡ്, കാമരാജ റോഡ്,സെന്‍ മാര്‍ക്ക്‌സ് റോഡ്,മാഗ്രാത് റോഡ്,കമ്മിഷറിയറ്റ് റോഡ്,മാര്‍ഖാം റോഡ് മെയിന്‍ ക്രോസ് റോഡ്, ഡിസ്‌പെന്‍സറി റോഡ് എന്നിവിടങ്ങളില്‍ വാഹന പാര്‍ക്കിങ് നിയന്ത്രണം ഉണ്ടാകും.












Click it and Unblock the Notifications