ബെംഗളൂരുവിലെ 5 മേൽപ്പാലങ്ങളിൽ ഗതാഗത നിയന്ത്രണം; ഇരുചക്ര വാഹനങ്ങൾക്കടക്കം വിലക്ക്..വിശദമായി അറിയാം

ബെംഗളൂരു: നഗരത്തിൽ പുതിയ ഗതാഗത ക്രമീകരണം. സപ്റ്റംബർ മുതൽ നഗരത്തിലെ അഞ്ച് ഫ്ലൈ ഓവറുകളിൽ ചില പ്രത്യേക വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തും. അപകടം കുറക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമാണ് നടപടിയെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് വ്യക്തമാക്കി.

സപ്റ്റംബർ 1 മുതൽ എയർപോർട്ട് റോഡ്, ഇലക്ട്രോണിക്സ് സിറ്റി റോഡ് എന്നിവിടങ്ങളിൽ ഇരുചക്രവാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. സപ്റ്റംബർ നാല് മുതൽ വിവിധ ഫ്ലൈ ഓവറുകളിൽ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തും. ഫ്ലൈ ഓവർ ഡിസൈനുകൾ, അപകട നിരക്കുകൾ, വേഗത, എൻട്രി-എക്സിറ്റ് പോയിൻ്റുകളിലെ വാഹനത്തിരക്ക് എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

bnn-25

കൂടുതൽ നിയന്ത്രണങ്ങൾ ഇലക്ട്രോണിക് സിറ്റി ഇടനാഴിയിൽ

ഹെവി, മീഡിയം, ലൈറ്റ് ഗുഡ്സ് വാഹനങ്ങൾക്ക് രാവിലെ 6 മുതൽ 10 വരെ ഇവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അതോടൊപ്പം തന്നെ ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, മുച്ചക്രവാഹനങ്ങൾ, ഗുഡ്സ് ഓട്ടോറിക്ഷകൾ എന്നിവയ്ക്ക് പൂർണ നിരോധനം ആയിരിക്കും. ഇലക്ട്രോണിക് സിറ്റിയിലെ ഫ്ലൈ ഓവറുകളിൽ അപകട നിരക്ക് കൂടുതലായതിനാലാണ് ഇത്തരത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് അധികൃതർ പറഞ്ഞു.

ബെംഗളൂരു എലവേറ്റഡ് ടോൾവേ പ്രൈവറ്റ് ലിമിറ്റഡ് (ബി ഇ ടി പി എൽ) ആണ് നിലവിൽ ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിലെ നടപടികൾ നിയന്ത്രിക്കുന്നത്. അവരുടെ കാലാവധി വൈകാതെ അവാസിക്കും. അതിനുശേഷം ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയായിരിക്കും കാര്യങ്ങൾ കൈകാര്യം ചെയ്യുക. അതേസമയം ബിഇടിപിഎല്ലിൻ്റെ കാലാവധി നീട്ടി നൽകിയേക്കുമെന്ന റിപ്പോർട്ടുകളും ഉണ്ട്. എന്നിരുന്നാലും അവരുമായി കൂടിയാലോചിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തും', ഉദ്യോഗസ്ഥർ വിശദീകരിച്ചു.

എയർപോർട്ട് റോഡിലേക്ക് ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും പ്രവേശനം അനുവദിക്കില്ല

സഞ്ജീവ് നഗർ ക്രോസ് മുതൽ വിദ്യാശിൽപ് ജംഗ്ഷൻ വരെയുള്ള എയർപോർട്ട് റോഡ് എലവേറ്റഡ് ഇടനാഴിയിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും പൂർണനിരോധനം ഏർപ്പെടുത്തു. അതുകൂടാതെ ചരക്കുവാഹനങ്ങൾക്ക് രാവിലെ ആറ് മുതൽ രാത്രി 10വരെ ഇവിടേക്ക് പ്രവേശനം ഉണ്ടാകില്ല.

പീനിയ ഫ്ലൈ ഓവറിലെ നിയന്ത്രണം ഇങ്ങനെ

പാസഞ്ചർ-ഗുഡ്സ് ഓട്ടോറിക്ഷകൾക്കും ത്രീവീലറുകൾക്കും ഇവിടെ പൂർണ നിരോധനം ആയിരിക്കും. കൂടാതെ ചരക്ക് വാഹനങ്ങൾക്ക് രാവിലെ 7 മുതൽ 11 വരേയും വൈകുന്നേരം നാല് മുതൽ 10 വരേയും നിയന്ത്രണം ഉണ്ടാകും. സെപ്റ്റംബർ 4 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും.

ബിജിഎസ് ഫ്ലൈഓവറിൽ ഗുഡ്സ് വാഹനങ്ങൾക്ക് നിയന്ത്രണം

മൈസൂർ റോഡിലുള്ള ബിജിഎസ് ഫ്ലൈഓവറിൽ വലിയ ചരക്കുവാഹങ്ങൾക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തും. മറ്റ് ചരക്ക് വാഹനങ്ങൾ, ത്രീ-വീലർ ഗുഡ്സ് ഓട്ടോറിക്ഷകൾ എന്നിവയ്ക്ക് രാവിലെ 7 മുതൽ 11 വരേയും 4 മുതൽ 10 വരേയും നിയന്ത്രണം ഉണ്ടാകും. ഇവിടേയും സപ്റ്റംബർ 4 മുതലായിരിക്കും നിയന്ത്രണം.

ഡബിൾ ഡക്കർ ഫ്ലൈഓവറിലെ നിയന്ത്രണം ഇങ്ങനെ

സിൽക്ക് ബോർഡിനും രാഗിഗുഡ്ഡയ്ക്കും ഇടയിലുള്ള ഡബിൾ ഡെക്കർ ഫ്ലൈഓവറിൽ വലിയ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.

'നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് മുൻപ് വിശദമായി അവലോകനങ്ങൾ നടത്തിയിരുന്നു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷം ഉണ്ടാക്കുന്ന സാഹചര്യങ്ങൾ വിശദമായി പരിശോധിക്കും. അതിനനുസരിച്ച് കൂടുതൽ നടപടികൾ ഭാവിയിൽ സ്വീകരിക്കും', പോലീസ് വ്യക്തമാക്കി.

അതേസമയം പുതിയ നിയന്ത്രണങ്ങൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചേക്കും. പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രക്കാരിൽ നിന്നും. കാരണം ആയിരക്കണക്കിന് ഇരുചക്രവാഹനങ്ങളാണ് ഈ ഫ്ലൈഓവറുകൾ വഴി ദിവസവും കടന്നുപോകുന്നത്. അതേസമയം പൊതുജന സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്നും ജനങ്ങൾ സഹകരിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+