ബെംഗളൂരുവിലൂടെയുള്ള ട്രെയിനുകളുടെ സമയക്രമം അടിമുടി മാറ്റി... 13 ട്രെയിനുകള്‍ക്ക് ബാധകം

സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ 19 ട്രെയിനുകളുടെ എത്തിച്ചേരല്‍/പുറപ്പെടല്‍ സമയങ്ങളില്‍ മാറ്റം വരുത്തുന്നു. ഇതില്‍ 13 ട്രെയിനുകള്‍ ബെംഗളൂരുവിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ളവയാണ്. ഈ ട്രെയിനുകളില്‍ 11302 കെ എസ് ആര്‍ ബെംഗളൂരു - സി എസ് എം ടി മുംബൈ ഉദ്യാന്‍ എക്‌സ്പ്രസും ഉള്‍പ്പെടുന്നു. ഇന്ന് മുതല്‍, ഈ ട്രെയിന്‍ കെ എസ് ആര്‍ ബെംഗളൂരുവില്‍ നിന്ന് രാത്രി 8.40-ന് പകരം രാത്രി 9.05-നായിരിക്കും പുറപ്പെടുക.

പൊന്ന് സൂക്ഷിക്കാന്‍ സിംഗപ്പൂര്‍ നിലവറയൊരുക്കും; കേന്ദ്രബാങ്ക് സ്വര്‍ണം മുഴുവന്‍ ഏഷ്യയിലേക്ക്!!
പൊന്ന് സൂക്ഷിക്കാന്‍ സിംഗപ്പൂര്‍ നിലവറയൊരുക്കും; കേന്ദ്രബാങ്ക് സ്വര്‍ണം മുഴുവന്‍ ഏഷ്യയിലേക്ക്!!

രണ്ട് നഗരങ്ങള്‍ക്കിടയില്‍ ദിവസവും സര്‍വീസ് നടത്തുന്ന ഈ ട്രെയിനിന്റെ സമയക്രമത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാറ്റം വരുത്തുന്നത്. എന്നാല്‍, സി എസ് എം ടി മുംബൈയിലെത്തുന്ന സമയത്തില്‍ മാറ്റമില്ല. കോയമ്പത്തൂര്‍ - കെ എസ് ആര്‍ ബെംഗളൂരു ഉദയ് ഡെയിലി സൂപ്പര്‍ഫാസ്റ്റ് ഉച്ചയ്ക്ക് 12.45-ന് എത്തും. ജയ്പൂര്‍ - മൈസൂരു ബൈ-വീക്കിലി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് കെ എസ് ആര്‍ ബെംഗളൂരുവില്‍ ഉച്ചയ്ക്ക് 12.50-ന് എത്തി 1.00-ന് പുറപ്പെടും.

Bengaluru Train

അശോകപുരം - കെ എസ് ആര്‍ ബെംഗളൂരു മെമു ട്രൈ-വീക്കിലി വൈകുന്നേരം 7.50-ന് എത്തും. ഈ ട്രെയിനുകളുടേയെല്ലാം സമയക്രമത്തില്‍ ഇന്ന് മുതലാണ് മാറ്റം വരിക. കലബുറഗി - എസ് എം വി ടി ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് ഉച്ചയ്ക്ക് 2.15-ന് എത്തും. ലഖ്നൗ - യശ്വന്ത്പുര്‍ വീക്കിലി സൂപ്പര്‍ഫാസ്റ്റ് ഉച്ചയ്ക്ക് 1.15-ന് എത്തും. കോര്‍ബ-യശ്വന്ത്പൂര്‍ വെയ്ന്‍ഗംഗ ബൈ-വീക്ക്ലി എക്‌സ്പ്രസ് ഉച്ചയ്ക്ക് 1.10-ന് എത്തിച്ചേരും.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോളടിച്ചു!! 12 മാസമല്ല, 18 മാസത്തെ കുടിശ്ശിക കൈയില്‍ കിട്ടും?
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോളടിച്ചു!! 12 മാസമല്ല, 18 മാസത്തെ കുടിശ്ശിക കൈയില്‍ കിട്ടും?

അശോകപുരം-കാച്ചെഗുഡ ഡെയിലി എക്‌സ്പ്രസ് കെംഗേരി, വൈകുന്നേരം 5.04/5.05 എത്തും. കാക്കിനാഡ ടൗണ്‍-മൈസൂരു ബൈ-വീക്ക്ലി എക്‌സ്പ്രസ് കെഎസ്ആര്‍ ബെംഗളൂരു, ഉച്ചയ്ക്ക് 12.50/1.00 നാണ് എത്തുക. നാളെ മുതലാണ് ഈ ട്രെയിനുകളുടെ സമയമാറ്റം പ്രാബല്യത്തില്‍ വരുന്നത്. എസ് എം വി ടി ബെംഗളൂരു-ബീദര്‍ ബൈ-വീക്ക്ലി എക്‌സ്പ്രസ് രാത്രി 8.40-ന് പുറപ്പെടും.

കാക്കിനാഡ ടൗണ്‍-മൈസൂരു ബൈ-വീക്ക്ലി എക്‌സ്പ്രസ് കെഎസ്ആര്‍ ബെംഗളൂരു, ഉച്ചയ്ക്ക് 12.50/1.00 നാണ് പുറപ്പെടുക. ഈ ട്രെയിനുകളുടെ സമയമാറ്റം നവംബര്‍ 13 മുതല്‍ പ്രാബല്യത്തില്‍ വരും. മൈസൂരു-കാക്കിനാഡ ബൈ-വീക്ക്ലി എക്‌സ്പ്രസ് കെഎസ്ആര്‍ ബെംഗളൂരു, രാത്രി 8.05/8.15 ന് പുറപ്പെടും. ജബല്‍പൂര്‍-യശ്വന്ത്പൂര്‍ വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് ഉച്ചയ്ക്ക് 1.25-ന് എത്തിച്ചേരും.

ദൂരം സമാനം, പക്ഷെ ബെംഗളൂരു-മംഗളൂരു-ഗോവ വന്ദേഭാരത് എക്‌സ്പ്രസ് ടിക്കറ്റിന് 200 രൂപ അധികം; കാരണമിത്
ദൂരം സമാനം, പക്ഷെ ബെംഗളൂരു-മംഗളൂരു-ഗോവ വന്ദേഭാരത് എക്‌സ്പ്രസ് ടിക്കറ്റിന് 200 രൂപ അധികം; കാരണമിത്

ഈ മാറ്റം നവംബര്‍ 14 മുതലാണ്. നവംബര്‍ 16 മുതല്‍ കെഎസ്ആര്‍ ബെംഗളൂരു-അശോകപുരം മാല്‍ഗുഡി ഡെയിലി എക്‌സ്പ്രസ് ഉച്ചയ്ക്ക് 1.30-ന് പുറപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma