Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിലെ റോഡിൽ ട്രാം ട്രെയിനുകൾ എത്തും? വമ്പൻ പദ്ധതി..വരിക ഈ റൂട്ടിൽ? അടിമുടി മാറ്റം

ബെംഗളൂരു നഗരത്തിൽ ആധുനിക ട്രാം സംവിധാനം നിർദേശിച്ച് എംപി തേജസ്വി സൂര്യ. താമസസ്ഥലം, മെട്രോ സ്റ്റേഷനുകൾ, അവസാന ലക്ഷ്യസ്ഥാനങ്ങൾ എന്നിവയ്ക്കിടയിലുള്ള യാത്ര പ്രശ്നമങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് നിർദേശം. പദ്ധതിയുടെ സാധ്യത പഠനം രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്നും നിലവിലുള്ള ഗതാഗതക്കുരുക്കിന് ഒരു പുതിയ പരിഹാരമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൊബിലിറ്റി സിമ്പോസിയം - 2025-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് ആഗോള നഗരങ്ങളിലേതുപോലെ ബെംഗളൂരുവിലും ട്രാം സർവീസ് ആരംഭിക്കാൻ കുറച്ചുകാലം മുമ്പ് കേന്ദ്രത്തിന് ഒരു നിർദ്ദേശം സമർപ്പിച്ചിരുന്നു. ഗതാഗതക്കുരുക്ക് പതിവായ സ്ഥലങ്ങളിലായിരിക്കും ഈ പഠനം നടത്തുക. അനുമതി ലഭിക്കുകയാണെങ്കിൽ, കേന്ദ്രം പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

bengalurutram3-1

നഗരത്തിലെ പ്രധാന ബിസിനസ്സ് കേന്ദ്രങ്ങളിലും ടെക് പാർക്കുകൾ നിറഞ്ഞ 17 കിലോമീറ്റർ ഔട്ടർ റിംഗ് റോഡിലും പരീക്ഷണാടിസ്ഥാനത്തിൽ ട്രാം സർവീസ് ആരംഭിക്കാനാണ് നിർദ്ദേശം.

'വീട്ടിൽ നിന്ന് പ്രധാന റോഡിലേക്ക് നടക്കുകയോ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുകയോ ചെയ്യാം. പ്രധാന റോഡിൽ നിന്ന് മെട്രോ സ്റ്റേഷനിലേക്ക് വ്യക്തിഗത ബസുകളേക്കാളും സ്വകാര്യ വാഹനങ്ങളേക്കാളും കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ട്രാം സംവിധാനം ഏർപ്പെടുത്താം. രണ്ടാഴ്ചയ്ക്കുള്ളിൽ സാധ്യത പഠനം ആരംഭിക്കാൻ റെയിൽവേ മന്ത്രി റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് (RITES) എന്ന സ്ഥാപനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഭവന, നഗരകാര്യ മന്ത്രാലയത്തിന് വേണ്ടി ഏജൻസിയെ നിയമിക്കാനുണ്ട്. രണ്ട് മന്ത്രാലയങ്ങളും ഇത് പരിഗണിക്കുമെങ്കിലും, നഗരകാര്യ മന്ത്രാലയം ഏറ്റെടുക്കുകയാണെങ്കിൽ മുനിസിപ്പൽ തലത്തിൽ പദ്ധതി കൈകാര്യം ചെയ്യാൻ എളുപ്പമാണ്, റെയിൽവേയേക്കാൾ നല്ലത് അതാണ്', ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാൻ ഹെരാൾഡ് റിപ്പോർട്ട് ചെയ്തു.

കാറുകൾക്ക് മാത്രമുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്ന ചിന്താഗതിയിൽ നിന്ന് മാറേണ്ടതിന്റെ ആവശ്യകത സൂര്യ ഊന്നിപ്പറഞ്ഞു. 'നമ്മുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ കാറുകളുടെ യാത്രയ്ക്ക് പ്രാധാന്യം നൽകുന്നു, ആളുകളുടെ യാത്രയ്ക്കല്ല. ഇത് മാറണം, തേജസ്വി സൂര്യ പറഞ്ഞു.

എന്താണ് ട്രാം സർവ്വീസ്?

വൈദ്യുതോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഒരു റെയിൽ അധിഷ്ഠിത പൊതുഗതാഗത വാഹനമാണ് ട്രാം. നഗരപ്രദേശങ്ങളിൽ ജനങ്ങൾക്ക് വിശ്വസനീയവും പരിസ്ഥിതി സൗഹൃദവുമായ യാത്രാമാർഗ്ഗം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മെട്രോ സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ട്രാമുകൾ നിരത്തിലൂടെയാണ് സഞ്ചരിക്കുന്നത്.

ബസ്സുകളേക്കാൾ കൂടുതൽ യാത്രക്കാരെ വഹിക്കുമെങ്കിലും മെട്രോകളെ അപേക്ഷിച്ച് കുറഞ്ഞ ആളുകളെയാണ് ട്രാമുകൾക്ക് ഉൾക്കൊള്ളാൻ സാധിക്കുക. കടുത്ത ഗതാഗതക്കുരുക്ക് നേരിടുന്ന ബെംഗളൂരുവിനെ സംബന്ധിച്ചിടത്തോളം ഒരു ട്രാം സംവിധാനം വലിയ ഗുണകരമാകും. നഗരത്തിലെ റോഡുകളിൽ, പ്രത്യേകിച്ച് തിരക്കുള്ള സമയങ്ങളിൽ, ഗതാഗതക്കുരുക്ക് പതിവാണ്.പ്രത്യേക പാതകളിലൂടെ സഞ്ചരിക്കുന്ന ട്രാമുകൾക്ക് ഈ ഗതാഗതക്കുരുക്കുകൾ ഒഴിവാക്കി വേഗത്തിലും കൃത്യമായും യാത്രാസൗകര്യം ഉറപ്പാക്കാൻ സാധിക്കും.

കാറുകൾക്ക് പകരം ട്രാമുകൾ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, റോഡുകളിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും യാത്രക്കാരുടെ സമയം ലാഭിക്കാനും ഈ സംവിധാനത്തിന് സാധിക്കും.

വായു മലിനീകരണം ഒരു വലിയ ആശങ്കയായി മാറിക്കൊണ്ടിരിക്കുന്ന ബെംഗളൂരുവിൽ ട്രാമുകൾ ഒരു പരിസ്ഥിതി സൗഹൃദ ഓപ്ഷൻ കൂടിയാണ്. വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ, ഇവയ്ക്ക് പുകയില്ല. ഇത് നഗരത്തിലെ കാർബൺ മലിനീകരണം കുറയ്ക്കാൻ സഹായിക്കും. ബെംഗളൂരുവിൻ്റെ സുസ്ഥിര ഗതാഗത ആവശ്യങ്ങളുമായി ഏറെ യോജിച്ച സംവിധാനം തന്നെയാണ് ട്രാം.

ചെലവിൻ്റെ കാര്യത്തിലും ട്രാമുകൾ ബെംഗളൂരുവിൻ്റെ ഗതാഗത ശൃംഖലയ്ക്ക് പ്രായോഗികമായ കൂട്ടിച്ചേർക്കലാണ്.

മെട്രോ ലൈനുകൾ നിർമ്മിക്കുന്നതിനേക്കാൾ ചെലവ് കുറഞ്ഞതാണ് ഒരു ട്രാം സംവിധാനം സ്ഥാപിക്കുന്നത്. മെട്രോ ലൈനുകൾക്ക് വലിയ തുരങ്കങ്ങളോ ഉയർന്ന പാതകളോ ആവശ്യമാണ്. നമ്മ മെട്രോയുടെ പരിധിയിൽ വരാത്ത പ്രദേശങ്ങളിൽ, വൈറ്റ്ഫീൽഡ് അല്ലെങ്കിൽ ഇലക്ട്രോണിക് സിറ്റി പോലുള്ള ഐടി ഹബുകളെ റെസിഡൻഷ്യൽ, വാണിജ്യ മേഖലകളുമായി ബന്ധിപ്പിക്കുന്ന ഒരു ഫീഡർ ശൃംഖലയായി ട്രാമുകൾക്ക് പ്രവർത്തിക്കാൻ സാധിക്കും.

കൂടാതെ, ബെംഗളൂരുവിൻ്റെ നഗരഭംഗിയും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കാൻ ട്രാമുകൾക്ക് കഴിയും. പ്രധാനപ്പെട്ട പ്രദേശങ്ങളെ ബന്ധിപ്പിക്കാനും മെട്രോ, ബസ് സംവിധാനങ്ങളുമായി സംയോജിപ്പിക്കാനും നടക്കാവുന്നതും ഗതാഗത സൗകര്യങ്ങളുള്ളതുമായ പ്രദേശങ്ങൾ പ്രോത്സാഹിപ്പിക്കാനും ഇവ സഹായിക്കും. താങ്ങാനാവുന്ന നിരക്കുകളും എയർ കണ്ടീഷനിംഗ് പോലുള്ള സൗകര്യങ്ങളും ട്രാമുകളെ വിദ്യാർത്ഥികൾ മുതൽ പ്രൊഫഷണലുകൾ വരെയുള്ള വലിയൊരു വിഭാഗം ആളുകൾക്ക് ആകർഷകമാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+