Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു ഇരട്ട തുരങ്കപാത പദ്ധതി നീളും? കോടതിയില്‍ പരാതി, സര്‍ക്കാരിനോട് പറഞ്ഞതിങ്ങനെ

ബെംഗളൂരു ഇരട്ട തുരങ്കാപാത പദ്ധതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ സ്വീകരിച്ച് കര്‍ണാടക ഹൈക്കോടതി. ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലാണെന്ന കാര്യം കരാര്‍ ഏറ്റെടുക്കാന്‍ സാധ്യതയുള്ള എല്ലാ കരാറുകാരെയും അറിയിക്കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഈ പദ്ധതിക്കായി നല്‍കുന്ന ഏത് കരാറും കോടതി നടപടികളുടെ അന്തിമ ഫലത്തിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

ഇരട്ട തുരങ്കാപാത പദ്ധതിയുടെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു ചീഫ് ജസ്റ്റിസ് വിഭു ബക്രു, ജസ്റ്റിസ് കെ.എസ്. ഹേമലേഖ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ പരാമര്‍ശം. അതേസമയം സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഗുണദോഷങ്ങള്‍ പരിശോധിക്കില്ലെന്നും, മറിച്ച് ആ തീരുമാനം നിയമപ്രകാരമാണോ എടുത്തതെന്ന് മാത്രമാണ് പരിശോധിക്കുകയെന്നും കോടതി വ്യക്തമാക്കി.

Bengaluru Twin Tunnel Project

'ബെംഗളൂരുവില്‍ വലിയ ഗതാഗതത്തിരക്കുണ്ട്. ഇതൊരു പരിഹാരമാണെന്ന് അവര്‍ പറയുന്നു. തുരങ്കപാതയാണോ ഇതിനുള്ള പരിഹാരം എന്നത് തീരുമാനിക്കേണ്ടത് ഞങ്ങളല്ല. സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് പകരം ഞങ്ങളുടെ അഭിപ്രായം അടിച്ചേല്‍പ്പിക്കാന്‍ ഞങ്ങള്‍ മുതിരുന്നില്ല. എന്നാല്‍ തീരുമാനം നിയമപ്രകാരമായിരിക്കണം,' ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

82-കാരനായ ഡോ. ആദികേശവലു രവീന്ദ്രയടക്കമുള്ളവരാണ് ബെംഗളൂരു ട്വിന്‍ ടണല്‍ റോഡ് പദ്ധതിയുടെ നിര്‍മ്മാണത്തിനായി ക്ഷണിച്ച ടെന്‍ഡര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഹെബ്ബാളിനെയും സില്‍ക്ക് ബോര്‍ഡ് ജംഗ്ഷനെയും ബന്ധിപ്പിക്കുന്ന 17 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വടക്ക്-തെക്ക് ടണല്‍ ഇടനാഴി പദ്ധതിയെ ചോദ്യം ചെയ്തുകൊണ്ട് പ്രകാശ് ബെലവാടി സമര്‍പ്പിച്ച അനുബന്ധ ഹര്‍ജിയും കോടതി പരിഗണിച്ചു.

അതേസമയം വാദം കേള്‍ക്കുന്നതിനിടെ, വിഷയം തീര്‍പ്പാക്കുന്നതില്‍ കോടതിയെ സഹായിക്കുന്നതിനായി ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ഏകദേശം 7,000 പേജുകളുള്ള രേഖകള്‍ അടങ്ങിയ ഒരു പെന്‍ഡ്രൈവ് കോടതിക്ക് കൈമാറി. ബെംഗളൂരുവിന്റെ മാസ്റ്റര്‍ പ്ലാനിനും നഗര ഗതാഗത ആസൂത്രണത്തെ നിയന്ത്രിക്കുന്ന നിയമപരമായ ചട്ടക്കൂടിനും വിരുദ്ധമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഡി.ആര്‍. രവിശങ്കര്‍ വാദിച്ചു.

നഗരത്തിന്റെ ആസൂത്രണ ചട്ടക്കൂടിനും ബാധകമായ നഗര-ഭൂഗതാഗത നിയമങ്ങള്‍ക്കും ഈ തുരങ്കപാത പദ്ധതി അനുയോജ്യമല്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരനായ പ്രകാശ് ബെലവാഡിക്കുവേണ്ടി ഹാജരായ എംപിയും അഭിഭാഷകനുമായ തേജസ്വി സൂര്യ സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തെയല്ല, തീരുമാനത്തിലെത്തിയ രീതിയെയാണ് ചോദ്യം ചെയ്യുന്നത് എന്ന് പറഞ്ഞു.

പരിസ്ഥിതി ആഘാത വിലയിരുത്തലിന്റെ അഭാവവും അംഗീകാര പ്രക്രിയയിലെ നടപടിക്രമപരമായ ക്രമക്കേടുകളും ഉള്‍പ്പെടെ നിരവധി നിയമപരമായ ക്രമക്കേടുകള്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കോടതിയുടെ മുമ്പാകെയുള്ള പരിമിതമായ പ്രശ്‌നമാണിതെന്ന് ബെഞ്ച് മറുപടി നല്‍കി. നടപടികള്‍ തീര്‍പ്പാക്കാത്ത സമയത്ത് മൂന്നാം കക്ഷി അവകാശങ്ങള്‍ സൃഷ്ടിക്കാന്‍ പാടില്ല എന്നും കോടതി പറഞ്ഞു.

അതിനാല്‍ നിലവിലെ ഹര്‍ജികള്‍ തീര്‍പ്പാക്കാത്ത സമയത്ത് കൂടുതല്‍ ഓഹരികള്‍ സൃഷ്ടിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ കോടതി നടപടികളുടെ കാര്യം മൂന്നാം കക്ഷികളെയോ അല്ലെങ്കില്‍ കരാര്‍ക്കാരെയോ അറിയിക്കണം എന്നും നല്‍കുന്ന ഏതൊരു കരാറും ഈ ഹര്‍ജികളുടെ ഫലത്തിന് വിധേയമായിരിക്കും എന്നും കോടതി ഉത്തരവിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+