കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു അക്രമം; അറസ്റ്റിലായ യുവാവ് മരിച്ചു, ശരീരത്തില്‍ മുറിവ്, കൊറോണ ബാധിച്ചിരുന്നു

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: നഗരത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാവ് ആശുപത്രിയില്‍ മരിച്ചു. 24കാരനായ സയ്യിദ് നദീം ആണ് മരിച്ചത്. ഇയാളുടെ അടിവയറ്റില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നുവെന്നും ശസ്ത്രക്രിയക്ക് ശേഷമാണ് മരിച്ചതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. നദീമിന് നേരത്തെ കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

D

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ബെംഗളൂരുവില്‍ സംഘര്‍ഷമുണ്ടായത്. തൊട്ടടുത്ത ദിവസം രാവിലെ പോലീസ് നദീമിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ജയിലില്‍ വച്ച് വെള്ളിയാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ബൗറിങ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് പോലീസ് കമ്മീഷണര്‍ കമല്‍ പന്ത് പറഞ്ഞു. ഇന്നാണ് മരിച്ചത്.

നദീമിന്റെ അടിവയറ്റില്‍ ഉറപ്പുള്ള വസ്തുകൊണ്ട് ഇടിച്ചതാണെന്ന് സംശയിക്കുന്നുവെന്ന് പന്ത് പറഞ്ഞു. ബുള്ളറ്റ് കൊണ്ട് ഇയാള്‍ക്ക് പരിക്കില്ലെന്നും കമ്മീഷണര്‍ അറിയിച്ചു. ബുള്ളറ്റ് കാരണമായുള്ള പരിക്കല്ലെന്ന് ഡോക്ടര്‍മാരും പറഞ്ഞു. നദീമിന് നേരത്തെ കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നു. ബെംഗളൂരു സംഘര്‍ഷത്തിനിടെ പോലീസ് വെടിയേറ്റ് മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ നദീമിന്റെ ശരീരത്തില്‍ ബുള്ളറ്റ് തറച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. കെജി ഹള്ളി സ്വദേശിയാണ് നദീം. അടിവയറ്റിന് യുവാവിന് വേദനയുണ്ടായിരുന്നു. നെഞ്ചുവേദനയും ശ്വാസ തടസവും നേരിട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 17 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 206 പേര്‍ അറസ്റ്റിലായിട്ടുണ്ട്. സര്‍ക്കാര്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതി ജഡ്ജി അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. സംഭവത്തില്‍ കോണ്‍ഗ്രസിനെയും എസ്ഡിപിഐയെയും പ്രതിക്കൂട്ടിലാക്കിയാണ് ബിജെപിയുടെ പ്രതികരണം.

ബെംഗളൂരു സംഘര്‍ഷം; കോണ്‍ഗ്രസ് അന്വേഷണത്തില്‍ തെളിഞ്ഞത് ഇങ്ങനെ... ജഡ്ജി അന്വേഷിക്കണംബെംഗളൂരു സംഘര്‍ഷം; കോണ്‍ഗ്രസ് അന്വേഷണത്തില്‍ തെളിഞ്ഞത് ഇങ്ങനെ... ജഡ്ജി അന്വേഷിക്കണം

English summary
Bengaluru Violence: Accused who tests Covid-positive, dies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X