• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബെംഗളുരു സംഘർഷത്തിൽ അപലപിച്ച് മുഖ്യമന്ത്രി: കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: ബെംഗളൂരു അക്രമത്തിൽ അപലപിച്ച് കർണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. ചൊവ്വാഴ്ച രാത്രി ബെംഗളൂരുവിലുണ്ടായ അക്രമ സംഭവത്തിൽ കുറ്റകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യാടുഡേയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ 25 വർഷത്തിനിടെ ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുന്നതിനായി ഇന്ന് വൈകിട്ട് ഒരു യോഗം വിളിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കയ്യടിക്കേണ്ട മാതൃക..! ബംഗളൂരുവിലെ സംഘര്‍ഷത്തിനിടെ ക്ഷേത്രത്തിന് കാവലിരുന്ന് മുസ്ലീങ്ങൾ, വീഡിയോ വൈറൽ

 നിയന്ത്രണ വിധേയം

നിയന്ത്രണ വിധേയം

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് എസ്ഡിപിഐ പ്രവർത്തകരുൾപ്പെടെ 110 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണ് അക്രമാസക്തരായ ജനക്കൂട്ടം കോൺഗ്രസ് എംഎൽഎയുടെ വീട്ടിന് നേരെ അക്രമം അഴിച്ച് വിട്ടതോടെയുണ്ടായ പോലീസ് വെടിവെയ്പിൽ ഇതുവരെ മൂന്ന് പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. കോൺഗ്രസ് എംഎൽഎ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുക്കളിലൊരാൾ ഷെയർ ചെയ്ത ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലിയാണ് അക്രമ സംഭവങ്ങൾ ഉടലെടുക്കുന്നത്.

cmsvideo
  Muslims Form A Human Chain To Guard The Temple, Video Goes Viral | Oneindia Malayalam
  വിവാദ ഫേസ്ബുക്ക് പോസ്റ്റ്

  വിവാദ ഫേസ്ബുക്ക് പോസ്റ്റ്

  പ്രവാചകനെ നിന്ദിച്ചുകൊണ്ടുള്ള പോസ്റ്റാണ് ഇതിന്റെ തുടക്കം. ഇതോടെയാണ് ബെംഗളൂരുവിലെ ഡിജെ ഹള്ളിയിൽ അക്രമസംഭവങ്ങൾ ഉടലെടുക്കുന്നത്. നഗത്തിലെ ഡിജെ ഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഡിജെ ഹള്ളിയിൽ ചൊവ്വാഴ്ച രാത്രി മുഴുവൻ നീണ്ടു നിന്ന സംഘർഷത്തിനിടെ തീവെപ്പുമുണ്ടായിരുന്നു. അക്രമാസക്തരായ ആൾക്കൂട്ടം വാഹങ്ങൾ തകർക്കുകയും ചെയ്തിരുന്നു.

  സമാധാനത്തിന് ആഹ്വാനം

  സമാധാനത്തിന് ആഹ്വാനം

  ട്വിറ്ററിൽ രംഗത്തിലെത്തിയ മുഖ്യമന്ത്രി യെഡിയൂരപ്പ ജനങ്ങളോട് സമാധാനത്തോടെയിരിക്കാൻ ആഹ്വാനം ചെയ്ത് രംഗത്തെത്തിയിരുന്നു. എംഎൽഎയുടെ വീടും പോലീസും സ്റ്റേഷനും ആക്രമിക്കാനുമുള്ള കാരണം ഡിജെ ഹള്ളി പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നുമാണ് പറയപ്പെടുന്നത്. കലാപത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഇതിനകം തന്നെ മുഖ്യമന്ത്രി കർശന നിർദേശം നൽകിയിരുന്നു. മാധ്യമപ്രർവത്തർകർ, പോലീസ്, ജനങ്ങൾ എന്നിവർക്ക് നേരെയും അക്രമമുണ്ടായിട്ടുണ്ട്. ഇത്തരം പ്രകോപനങ്ങൾക്കെതിരെ സർക്കാർ വെറുതെയിരിക്കില്ലെന്നും മുഖ്യമന്ത്രി യെഡിയൂരപ്പ ട്വീറ്റിൽ കുറിച്ചു.

   പോലീസുകാർക്കും പരിക്ക്

  പോലീസുകാർക്കും പരിക്ക്

  അക്രമ സംഭവങ്ങളിൽ ഡിസിപി തലത്തിലുള്ള ഉദ്യോഗസ്ഥരുൾപ്പെടെ 50 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ പന്ത് വ്യക്തമാക്കി. പോലീസ് ജീപ്പുകൾ, ബസുകൾ, പ്രദേശത്ത് പാർക്ക് ചെയ്ത വാഹനങ്ങൾ, എന്നിവയും അക്രമാസക്തരായ ജനക്കൂട്ടം അഗ്നിക്കിരയാക്കി. കല്ലേറും ഏറെ മണിക്കൂറുകളോളം നീണ്ടുനിന്നിരുന്നു. പോലീകാരെത്തിയ വാഹനങ്ങളും അക്രമകാരികൾ തകർത്തിരുന്നു.

  ചെറിയ സംഘഷങ്ങളായെത്തി

  ചെറിയ സംഘഷങ്ങളായെത്തി

  ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ കാവൽ ബൈരസാന്ദ്രയിലെ എംഎൽഎ മൂർത്തിയുടെ വീടിന് സമീപത്ത് ചെറിയ സംഘങ്ങളായെത്തിയവരാണ് അക്രമത്തിന് തുടക്കം കുറിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. തുടന്ന് നൂറ് കണക്കിന് പേരാണ് സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഡിജെ ഹള്ളി പോലീസ് സ്റ്റേഷന് മുമ്പിൽ തടിച്ച് കൂടിയത്. ഇസ്ലാമിനെയും മതവിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നതാണ് സന്ദേശമെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാണിച്ചിരുന്നു. ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിർദേശത്തോടെ കൂടുതൽ പോലീസിനെ പ്രശ്ന ബാധിത പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

  English summary
  Bengaluru Violence: Karnataka CM Condemns violece, may form special team for investigation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X