Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു കലാപം; മുഖ്യ ആസൂത്രകനെ അറസ്റ്റ് ചെയ്തതായി എൻഐഐ, 30 ഇടങ്ങളിൽ തിരച്ചിൽ

ബെംഗളൂരു; ബെംഗളൂരു കലാപക്കേസിലെ മുഖ്യ ആസൂത്രകനെ എൻഐഎ കസ്റ്റഡിയിലെടുത്തു. സയിദ് സാദ്ദിഖ് അലി (44) എന്നയാളെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. കെജി ഹള്ളി പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതി ബാങ്കിൽ റിക്കവറി ഏജന്റായി ജോലി ചെയ്യുന്നയാളാണെന്നും കലാപത്തിന് പിന്നാലെ ഓഗസ്റ്റ് 11 മുതൽ ഇയാൾ ഒളിവിലായിരുന്നുവെന്നും എൻഐഎ വ്യക്തമാക്കി.

അക്രമവുമായി ബന്ധപ്പെട്ട് 30 സ്ഥലങ്ങളിലും എൻഐഎ തിരിച്ചിൽ നടത്തി. എയർഗൺ, മൂർച്ചയുള്ള ആയുധങ്ങൾ, പെല്ലറ്റുകൾ, ഇരുമ്പ് കമ്പികൾ, ഡിജിറ്റൽ ഉപകരണങ്ങൾ, ഡിവിആർ (ഡൈനാമിക് വിഷൻ റിസോഴ്‌സസ്), എസ്‌ഡി‌പി‌ഐ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ), പി‌എഫ്‌ഐ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) എന്നിവയുമായി ബന്ധപ്പെട്ട നിരവധി രേഖകൾ, വസ്തുക്കൾ എന്നിവയും തിരച്ചലിനിടെ എൻഐഎ പിടിച്ചെടുത്തു.

bengaluru-mob-at

ഓഗസ്ത് 11 നാണ് കിഴക്കന്‍ ബെംഗളൂരുവില്‍ സംഘര്‍ഷം ഉണ്ടായത്. പുലികേശിനഗറിലെ കോണ്‍ഗ്രസ് എംഎല്‍എ ആര്‍ അഖണ്ഡ ശ്രീനിവാസിന്റെ അനന്തരവനായ പി നവീന്റെ വിദ്വേഷ ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിൽ മൂന്ന് പേർ കൊല്ലപ്പെടുയും നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് 340 പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്.കേസിൽ എസ്ഡിപിഐ ജില്ലാ സെക്രട്ടറി മുസമ്മിൽ പാഷയെയും അനുയായികളെയും ചോദ്യം ചെയ്യുമെന്ന് എൻഐഎ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+