കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു കലാപം; മുഖ്യ ആസൂത്രകനെ അറസ്റ്റ് ചെയ്തതായി എൻഐഐ, 30 ഇടങ്ങളിൽ തിരച്ചിൽ

Google Oneindia Malayalam News

ബെംഗളൂരു; ബെംഗളൂരു കലാപക്കേസിലെ മുഖ്യ ആസൂത്രകനെ എൻഐഎ കസ്റ്റഡിയിലെടുത്തു. സയിദ് സാദ്ദിഖ് അലി (44) എന്നയാളെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. കെജി ഹള്ളി പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതി ബാങ്കിൽ റിക്കവറി ഏജന്റായി ജോലി ചെയ്യുന്നയാളാണെന്നും കലാപത്തിന് പിന്നാലെ ഓഗസ്റ്റ് 11 മുതൽ ഇയാൾ ഒളിവിലായിരുന്നുവെന്നും എൻഐഎ വ്യക്തമാക്കി.

അക്രമവുമായി ബന്ധപ്പെട്ട് 30 സ്ഥലങ്ങളിലും എൻഐഎ തിരിച്ചിൽ നടത്തി. എയർഗൺ, മൂർച്ചയുള്ള ആയുധങ്ങൾ, പെല്ലറ്റുകൾ, ഇരുമ്പ് കമ്പികൾ, ഡിജിറ്റൽ ഉപകരണങ്ങൾ, ഡിവിആർ (ഡൈനാമിക് വിഷൻ റിസോഴ്‌സസ്), എസ്‌ഡി‌പി‌ഐ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ), പി‌എഫ്‌ഐ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) എന്നിവയുമായി ബന്ധപ്പെട്ട നിരവധി രേഖകൾ, വസ്തുക്കൾ എന്നിവയും തിരച്ചലിനിടെ എൻഐഎ പിടിച്ചെടുത്തു.

bengaluru-mob-at

ഓഗസ്ത് 11 നാണ് കിഴക്കന്‍ ബെംഗളൂരുവില്‍ സംഘര്‍ഷം ഉണ്ടായത്. പുലികേശിനഗറിലെ കോണ്‍ഗ്രസ് എംഎല്‍എ ആര്‍ അഖണ്ഡ ശ്രീനിവാസിന്റെ അനന്തരവനായ പി നവീന്റെ വിദ്വേഷ ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിൽ മൂന്ന് പേർ കൊല്ലപ്പെടുയും നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് 340 പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്.കേസിൽ എസ്ഡിപിഐ ജില്ലാ സെക്രട്ടറി മുസമ്മിൽ പാഷയെയും അനുയായികളെയും ചോദ്യം ചെയ്യുമെന്ന് എൻഐഎ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മരിച്ച മുസ്ലീം സ്ത്രീകളേയും ബലാത്സംഗം ചെയ്യണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിട്ടില്ല; പ്രചരിക്കുന്നത്മരിച്ച മുസ്ലീം സ്ത്രീകളേയും ബലാത്സംഗം ചെയ്യണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിട്ടില്ല; പ്രചരിക്കുന്നത്

സിന്ധ്യയുടെ കോട്ട പിടിക്കാൻ പ്രിയങ്ക ഗാന്ധിയെ ഇറക്കാൻ കോൺഗ്രസ്; മധ്യപ്രദേശിൽ പോരാട്ടം മുറുകുന്നുസിന്ധ്യയുടെ കോട്ട പിടിക്കാൻ പ്രിയങ്ക ഗാന്ധിയെ ഇറക്കാൻ കോൺഗ്രസ്; മധ്യപ്രദേശിൽ പോരാട്ടം മുറുകുന്നു

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗസ്ഥിതി വീണ്ടും വഷളായി; അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻഎസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗസ്ഥിതി വീണ്ടും വഷളായി; അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

വീണ്ടും കേരളം, ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രത്തിനുള്ള അവാര്‍ഡ് കേരളത്തിന്വീണ്ടും കേരളം, ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രത്തിനുള്ള അവാര്‍ഡ് കേരളത്തിന്

English summary
bengaluru violence; NIA arrests ‘key conspirator,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X