• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബെംഗളൂരു കലാപത്തിന് കാരണം ബിജെപിയോ? എസ്ഡിപിഐയുടെ പങ്ക്... സംശയത്തില്‍ കോണ്‍ഗ്രസും

ബെംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ മൂത്ത സഹോദരിയുടെ മകന്‍ നവീന്‍ ഫേസ്ബുക്ക് പേജില്‍ മുഹമ്മദ് നബിയെ അവഹേളിച്ച് പോസ്റ്റിട്ടതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാത്രി ബെംഗളൂരു നഗരത്തിന്റെ ഒരുഭാഗം കത്തുന്നത്. എസ്ഡിപിഐ ആണ് അക്രമത്തിന് പിന്നിലെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയ് പറയുന്നു. തങ്ങള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് എസ്ഡിപിഐ നേതൃത്വത്തിന്റെ പ്രതികരണം.

ബിജെപിക്കെതിരെയാണ് കോണ്‍ഗ്രസ് പ്രധാനമായും രംഗത്തുവന്നിരിക്കുന്നത്. അതേസമയം, അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിക്കെതിരെ കോണ്‍ഗ്രസിലുള്ള എതിര്‍പ്പാണ് സംഭവം രൂക്ഷമാക്കിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. വ്യാപക സംഘര്‍ഷം നടന്ന് രണ്ടുദിവസത്തോട് അടുക്കുന്ന വേളയില്‍ എന്താണ് കലാപത്തിന്റെ ബാക്കി ചിത്രം. വിശദീകരിക്കാം....

ഉത്തരം ഇതുവരെ ലഭ്യമല്ല

ഉത്തരം ഇതുവരെ ലഭ്യമല്ല

ഒട്ടേറെ ചോദ്യങ്ങളാണ് ബെംഗളൂരു സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഉയരുന്നത്. എന്നാല്‍ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഇതുവരെ ലഭ്യമല്ല. ആരോപങ്ങള്‍ പലതും ഉയരുന്നുണ്ട്. 17 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു. നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം.

ഉയരുന്ന ആരോപണങ്ങള്‍

ഉയരുന്ന ആരോപണങ്ങള്‍

രാഷ്ട്രീയ ഭിന്നത, സാമുദായിക രാഷ്ട്രീയം, മുസ്ലിം വോട്ടിനുള്ള നോട്ടം, രാഷ്ട്രീയ സ്വാധീനത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ്, കോണ്‍ഗ്രസിലും ബിജെപിയിലുമുള്ള ഉള്‍പ്പോര് എന്നിവയെല്ലാമാണ് ഇതുവരെ സംഘര്‍ഷവുമായി ഉയര്‍ന്നു കേള്‍ക്കുന്ന ആരോപണങ്ങള്‍. കലാപകേസിലെ പ്രതികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

പ്രജാവാണി റിപ്പോര്‍ട്ട്

പ്രജാവാണി റിപ്പോര്‍ട്ട്

വിവാദ എഫ്ബി പോസ്റ്റിട്ട നവീന്‍ ബിജെപിയെ പിന്തുണയ്ക്കുന്ന വ്യക്തിയാണെന്ന് കന്നഡയിലെ പ്രമുഖ പത്രമായ പ്രജാവാണി റിപ്പോര്‍ട്ട് ചെയ്യുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത കാര്യം ഇയാള്‍ പരസ്യമാക്കിയിരുന്നുവത്രെ.

പടക്കം പൊട്ടിച്ച് ആഘോഷിച്ചു

പടക്കം പൊട്ടിച്ച് ആഘോഷിച്ചു

മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, 18ാം നൂറ്റാണ്ടിലെ മൈസൂര്‍ ഭരണാധികാരി ടിപ്പു സുല്‍ത്താന്‍ എന്നിവര്‍ക്കെതിരെ മോശം പ്രതികരണവും നവീന്റെ എഫ്ബി പേജിലുണ്ട്. അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടുന്ന വേളയില്‍ വീട്ടില്‍ പടക്കംപൊട്ടിച്ച് ഇയാള്‍ ആഘോഷിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എംഎല്‍എയുടെ പ്രതികരണം

എംഎല്‍എയുടെ പ്രതികരണം

തന്റെ മൂത്ത സഹോദരിയുടെ മകനാണ് നവീന്‍. കഴിഞ്ഞ 10 വര്‍ഷമായി തനിക്ക് ഇയാളുമായി അടുത്ത ബന്ധമില്ലെന്ന് ശ്രീനിവാസ മൂര്‍ത്തി എംഎല്‍എ പറയുന്നു. എന്നാല്‍ പെരുന്നാളിനോട് അനുബന്ധിച്ച് എംഎല്‍എക്കൊപ്പമുള്ള എഫ്ബി പോസ്റ്റ് നവീന്‍ ഇട്ടിട്ടുണ്ട്. കൂടാതെ എംഎല്‍എക്കൊപ്പം അടുത്തിടെയുള്ള മറ്റൊരു പോസ്റ്റും കാണാം.

നവീന്‍ ബിജെപി വോട്ടറെന്ന് കോണ്‍ഗ്രസ്

നവീന്‍ ബിജെപി വോട്ടറെന്ന് കോണ്‍ഗ്രസ്

ഇക്കാര്യങ്ങളെല്ലാം പുറത്തുവന്നതോടെ നവീന്‍ ബിജെപി വോട്ടറാണെന്ന് കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ആരോപിച്ചു. എന്നാല്‍ ബിജെപി ഇത് നിഷേധിച്ചു. മന്ത്രി സിടി രവി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ ശിവകുമാറിന്റെ പ്രസ്താവനക്കെതിരെ രംഗത്തുവന്നു.

cmsvideo
  Karnataka Govt mulling ban on PFI and SDPI- Basavaraj Bommai | Oneindia Malayalam
  എസ്ഡിപിഐക്ക് ശക്തമായ സ്വാധീനം

  എസ്ഡിപിഐക്ക് ശക്തമായ സ്വാധീനം

  കര്‍ണാടകത്തിലെ മുസ്ലിം വോട്ടര്‍മാര്‍ക്കിടയില്‍ എസ്ഡിപിഐക്ക് ശക്തമായ സ്വാധീനമുണ്ട്. നേരത്തെ കോണ്‍ഗ്രസിന് ലഭിച്ചിരുന്ന മുസ്ലിം വോട്ടുകള്‍ ഇപ്പോള്‍ എസ്ഡിപിഐക്ക് ഒപ്പമാണെന്ന പ്രചാരണവും ശക്തമാണ്. എസ്ഡിപിഐയുടെ വര്‍ഗീയ അജണ്ട പുറത്തുകൊണ്ടുവരണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ എസ്ഡിപിഐക്കെതിരെ കടന്നാക്രമണം നടത്തിയാല്‍ മുസ്ലിം യുവാക്കള്‍ എസ്ഡിപിഐയിലേക്ക് കൂടുതല്‍ ആകൃഷ്ടരാകുമെന്നു ചില കോണ്‍ഗ്രസ് നേതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

  കോണ്‍ഗ്രസിലെ മുസ്ലിം എംഎല്‍എമാര്‍ പറയുന്നു

  കോണ്‍ഗ്രസിലെ മുസ്ലിം എംഎല്‍എമാര്‍ പറയുന്നു

  കോണ്‍ഗ്രസിലെ മുസ്ലിം എംഎല്‍എമാരായ റിസ്‌വാന്‍ അര്‍ഷദ്, സമീര്‍ അഹമ്മദ് ഖാന്‍, എന്‍എ ഹാരിസ് എന്നിവരെല്ലാം വിഷയം ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നാണ് അഭിപ്രായപ്പടുന്നത്. സികെ ജാഫര്‍ ശെരീഫ്, മുന്‍ മന്ത്രി റോഷന്‍ ബേഗ് തുടങ്ങിയ പഴയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുസ്ലിങ്ങള്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ടായിരുന്നുവെന്നും ഇപ്പോഴത്തെ നേതാക്കള്‍ക്ക് അതില്ലെന്നും ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

  ബിജെപിയില്‍ ഭിന്നതയോ

  ബിജെപിയില്‍ ഭിന്നതയോ

  കിട്ടിയ അവസരം ഉപയോഗപ്പെടുത്തുന്ന മട്ടിലാണ് ബിജെപിയുടെ പ്രതികരണം. കോണ്‍ഗ്രസും എസ്ഡിപിഐയും ബന്ധമുണ്ട് എന്നാണ് അവരുടെ ആരോപണം. സംഭവത്തില്‍ വളരെ വേഗത്തില്‍ ബിജെപിയുടെ പ്രതികരണം വന്നിരുന്നില്ല. ബിജെപിയിലെ ഭിന്നതാണ് ഇതിന് കാരണമെന്ന് പറയപ്പെടുന്നു.

  പോലീസ് ചെയ്യുന്നത്

  പോലീസ് ചെയ്യുന്നത്

  ഭരണകക്ഷിയെ പ്രീതിപ്പെടുത്തുന്ന നിലപാടാണ് ബെംഗളൂരു പോലീസ് എപ്പോഴും സ്വീകരിക്കാറ് എന്ന ആരോപണവും ശക്തമാണ്. ഭരണം മാറുമ്പോള്‍ തലസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലമാറ്റവും ഇതിന് തെളിവാണ്. രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെയാണ് പ്രധാന പദവികളില്‍ നിയമിക്കുക എന്നും ആരോപണമുണ്ട്.

  കോണ്‍ഗ്രസ് നേതാവിന് പങ്കുണ്ടോ?

  കോണ്‍ഗ്രസ് നേതാവിന് പങ്കുണ്ടോ?

  പുലികേശി നഗര്‍ നിയമസഭാ മണ്ഡലത്തിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഈ മണ്ഡലത്തിനോട് ചേര്‍ന്ന മറ്റൊരു മണ്ഡലത്തില്‍ നേരിയ വോട്ടിന്റെ വ്യത്യാസത്തില്‍ തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കും സംഘര്‍ഷത്തില്‍ പങ്കുണ്ട് എന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ജെഡിഎസ് വിട്ട് കോണ്‍ഗ്രസിലെത്തിയ വ്യക്തിയാണ് ശ്രീനിവാസ മൂര്‍ത്തി എംഎല്‍എ. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇദ്ദേഹവുമായി അത്ര താല്‍പ്പര്യമില്ല. ഇനിയും ഈ മണ്ഡലം ശ്രീനിവാസമൂര്‍ത്തി ആവശ്യപ്പെടുമോ എന്ന ആശങ്കയും ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്.

  സംഘര്‍ഷത്തിന്റെ തുടക്കം

  സംഘര്‍ഷത്തിന്റെ തുടക്കം

  കെജി ഹള്ളി, ഡിജെ ഹള്ളി, കാവല്‍ബൈരസാന്ദ്ര തുടങ്ങിയ പ്രദേശങ്ങളിലാണ് ചൊവ്വാഴ്ച രാത്രി സംഘര്‍ഷമുണ്ടായത്. വിദ്വേഷ എഫ്ബി പോസ്റ്റിട്ട വ്യക്തിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിത്തില്‍ തുടങ്ങിയ പ്രതിഷേധം കല്ലേറും പോലീസ് ലാത്തി ചാര്‍ജും തീവയ്പ്പും വെടിവയ്പ്പുമുള്‍പ്പെടെയുള്ള മഹാ സംഘര്‍ഷത്തിലേക്ക് മാറുകയായിരുന്നു.

   ഒടുവിലെ ചിത്രം

  ഒടുവിലെ ചിത്രം

  മൂന്ന് പേര്‍ വെടിയേറ്റ് മരിച്ചു. 65 പോലീസുകാര്‍ക്ക് പരിക്കേറ്റു. മറ്റു അനേകം പേര്‍ക്കും പരിക്കുണ്ട്. പോലീസ് സ്‌റ്റേഷനുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. എംഎല്‍എയുടെ വീടും ആക്രമിക്കപ്പെട്ടു. പോലീസിന്റെതുള്‍പ്പെടെ നിരവധി വാഹനങ്ങളാണ് നശിപ്പിക്കപ്പെട്ടത്. വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കര്‍ഫ്യൂവും നിരോധനാജ്ഞയും നിലനില്‍ക്കുകയാണ്.

  എസ്ഡിപിഐക്ക് പങ്കുണ്ട് എന്ന് ആഭ്യന്തര മന്ത്രി

  എസ്ഡിപിഐക്ക് പങ്കുണ്ട് എന്ന് ആഭ്യന്തര മന്ത്രി

  എസ്ഡിപിഐക്ക് സംഭവത്തില്‍ പങ്കുണ്ട് എന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് പറയുന്നു. ഡിജിറ്റല്‍ തെളിവ് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ വിശദീകരിക്കുന്നില്ല. ഒട്ടേറെ എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. പാര്‍ട്ടി ജില്ലാ സെക്രട്ടറി മുസമ്മലില്‍ പാഷ ഉള്‍പ്പെടെയുള്ളവരെയാണ് അറസറ്റ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

  എസ്ഡിപിഐയുടെ പ്രതികരണം

  എസ്ഡിപിഐയുടെ പ്രതികരണം

  സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ ഇല്യാസ് മുഹമ്മദ് തുംബെ പറഞ്ഞു. പ്രതിഷേധക്കാരെ ആശ്വസിപ്പിക്കാന്‍ പോലീസിനും മുസ്ലിം നേതാക്കള്‍ക്കുമൊപ്പം ശ്രമിച്ച വ്യക്തിയാണ് പാഷ. ഇക്കാര്യം സിസിടിവി-വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. എസ്ഡിപിഐ വിഷയത്തിലേക്ക് വലിച്ചിഴക്കുകയാണ്. പോലീസിന്റെ വീഴ്ചയാണ് ഇത്രയും രൂക്ഷമാക്കിയത്. നവീനെതിരെ പോലീസ് ആദ്യം നടപടിയെടുക്കാതിരുന്നതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത് എന്നും ഇല്യാസ് തുംബെ പറയുന്നു.

  അയോധ്യ രാമക്ഷേത്രത്തിന് 60 കോടി കിട്ടി; 100 കിലോ സ്വര്‍ണവും!! വിദേശത്ത് നിന്ന് കോളുകള്‍...

  English summary
  Bengaluru Violence: What is SDPI Role? Congress, BJP response, Many Questions without Answers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X